കൊയിലാണ്ടിയിലെ സി പി എം ലോക്കൽ സെക്രട്ടറി സത്യനാഥന്റെ കൊലപാതകത്തെ തുടർന്ന് RSS ഭീകരതയുടെ ഒടുവിലത്തെ ഇര എന്ന് സ്വരാജ് ഫേസ് ബുക്ക് കുറിപ്പിട്ടിരുന്നു. എന്നാൽ ആർ എസ് എസ് ഭീകരതയാണെന്നുപറഞ്ഞുള്ള പരാമർശം സ്വരാജ് പിന്നീട് പിൻവലിക്കുകയായിരുന്നു. പിന്നീട് സ്വരാജ് റെഡ് സല്യൂട്ട് കോമ്രേഡ് എന്ന് മാത്രമാക്കി. ഇതിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ആർ എസ് എസ് ഭീകരത മസനഗുഡി വഴി ഊട്ടിക്കു ടൂറിന് പോയോ എന്നും, RSS പരാമർശം പിൻവലിക്കാൻ സ്വരാജിന് ആരാണ് സമ്മർദ്ദം ചെയ്തത് എന്നതടക്കമുള്ള ആറ് ചോദ്യങ്ങളുമായാണ് രാഹുൽ സ്വരാജിനെ വിമർശിച്ചത്.
എം സ്വരാജിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
