അധിക വകയിരുത്തലായി കാരുണ്യ ബെനവലന്റ് ഫണ്ട് സ്കീമിന് 20 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില് ഉള്പ്പെടാത്തതും, വാര്ഷിക വരുമാനം മുന്നുലക്ഷത്തില് താഴെയുള്ളതുമായ കുടുംബങ്ങളാണ് കെബിഎഫ് ഗുണഭോക്താക്കള്. ഒരു കുടുംബത്തിന് രണ്ടു ലക്ഷം രൂപവരെ ചികിത്സാ ധനസഹായം ലഭിക്കും. വൃക്ക മാറ്റിവയ്ക്കലിന് വിധേയരാകുന്നവർക്ക് മൂന്നുലക്ഷം രൂപയും നൽകും. സംസ്ഥാനത്ത് നാനൂറോളം സ്വകാര്യ ആശുപത്രികളാണ് കാരുണ്യ ഇന്ഷുറന്സ് പദ്ധതിയുമായി സഹകരിച്ചിരുന്നത്. രോഗി ആശുപത്രി വിട്ട് പതിനഞ്ച് ദിവസത്തിനകം സര്ക്കാര് പണം കൈമാറണമെന്നതാണ് വ്യവസ്ഥ.
കാരുണ്യ ബെനവലന്റ് ഫണ്ട് സ്കീമിന് 20 കോടി അനുവദിച്ചതായി ധനമന്ത്രി
