ആരോഗ്യ വകുപ്പിന്റെ ആപ്പുമായി സഹകരിച്ച് ആംബുലൻസുകളെ ജിപിഎസുമായി ബന്ധിപ്പിക്കുമെന്നും, ആംബുലൻസുകള് ഉപയോഗിച്ചുള്ള നിയമവിരുദ്ധ പ്രവര്ത്തനങ്ങള് അവസാനിപ്പിക്കാൻ കര്ശന നടപടിയെടുക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്. ആംബുലൻസ് ഉപയോഗിച്ച് നടക്കുന്ന നിയമവിരുദ്ധ പ്രവര്ത്തനങ്ങളെ കുറിച്ച് പറഞ്ഞപ്പോള് പലര്ക്കും അത്ഭുതം ആയിരുന്നുവെന്നും, ആംബുലൻസ് ഉപയോഗിച്ച് കഞ്ചാവും കുഴൽപ്പണവുമെല്ലാം കടത്തുന്നത് സ്ഥിരം പരിപാടിയായിട്ടുണ്ട്. ഒറിജിനൽ ആംബുലൻസും ഒറിജിനൽ അല്ലാത്ത ആംബുലൻസുമുണ്ടെന്നും ഇതോടെയാണ് ട്രാക്ക് ചെയ്യാൻ സംവിധാനം കൊണ്ട് വരാൻ തീരുമാനിച്ചത്. എല്ലാ ആംബുലൻസും എവിടെ പോകുന്നു, എവിടെ കിടക്കുന്നു എന്നെല്ലാം അറിയാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആംബുലൻസുകള് ഉപയോഗിച്ചുള്ള നിയമവിരുദ്ധ പ്രവര്ത്തനങ്ങള് അവസാനിപ്പിക്കാൻ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി
