Screenshot 20260718 134017 4

തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ അത്തച്ചമയത്തിന് തിരി തെളിയിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. മന്ത്രി അനൂപ് ജേക്കബ് അടക്കമുള്ളവർക്കൊപ്പം തിരിതെളിച്ച മുഖ്യമന്ത്രി, തൃപ്പൂണിത്തുറയെ ചരിത്ര പൈതൃക നഗരമാക്കണമെന്ന് ആഹ്വാനം ചെയ്തു.

‎തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്നും, പൈതൃക നഗരമായാൽ തൃപ്പുണിത്തുറയുടെ പൈതൃകം സംരക്ഷിക്കപ്പെടുമെന്നും അത്തച്ചമയത്തിന് തിരിതെളിയിച്ച് മുഖ്യമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകൾക്കപ്പുറവും തൃപ്പൂണിത്തുറ മതസൗഹൃദത്തെ കുറിച്ച് വിളിച്ച് പറയുന്നെന്നും,മുഖ്യമന്ത്രി പറഞ്ഞു.

‎ഇടതുപക്ഷം എതിർത്തതുകൊണ്ടാണ് വന്ദേമാതരം പാടാത്തതെന്ന എ എ റഹീമിന്റെ പ്രസ്താവനയിൽ മറുപടിയുമായി മന്ത്രി കെ മുരളീധരൻ. റഹീം ഇമ്മാതിരി തള്ള് തള്ളരുതെന്ന് കെ മുരളീധരൻ പരിഹസിച്ചു. അതേ സമയം എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവൻ പാടിയത്, ദേശീയ നേതൃത്വം ആണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‎സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ബി ജെ പി. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പാടിയിട്ടും കേരളത്തിൽ പാടാത്തത് സതീശൻ സർക്കാർ ലീഗിനും ജമാ അത്തെ ഇസ്ലാമിക്കും കീഴടങ്ങിയത് കൊണ്ടാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

‎എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വന്ദേമാതരം പാടിയപ്പോൾ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കേട്ട് നിന്നു. ചരട് പൊട്ടിയ പട്ടം പോലെയാണ് കോൺഗ്രസെന്നും സംഭവത്തിൽ നിരുപാധികം മാപ്പ് പറയണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

‎തിരഞ്ഞെടുപ്പ് കാലത്ത് പൂഞ്ഞാറിൽ നാലരക്കോടി രൂപ ബിജെപി നേതൃത്വം നൽകിയിരുന്നുവെന്നും ബിജെപി നേതൃത്വം അനുവദിച്ച പണം നേതാക്കൾ തട്ടിയെടുത്തുവെന്നും പിസി ജോർജ്. കഴിഞ്ഞ മാസം എരുമേലിയിൽ നടന്ന പ്രസംഗത്തിലാണ് പിസി ജോർജ് തട്ടിപ്പിനെ കുറിച്ച് പരാമർശിച്ചത്.

‎നാലര കോടി എത്തിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതോടെ പറഞ്ഞത് മുഴുവൻ പി സി ജോർജ് മാറ്റിപ്പറഞ്ഞു. പൂഞ്ഞാറിൽ ഇലക്ഷന് ഫണ്ട്‌ എന്താണെന്ന് പോലും തനിക്ക് അറിയില്ലെന്നും ബിജെപിയുടെ രണ്ട് പ്രാദേശികനേതാക്കൾ നാലരക്കോടി രൂപ വന്നെന്ന് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നുമാണ് പിസി ജോർജ് ഇപ്പോൾ പറയുന്നത്.

‎ഡിവൈഎഫ്ഐ ഭാരവാഹികളുടെ പ്രായപരിധിയിൽ സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദനെതിരെ ഒരുവിഭാഗം ഡിവൈഎഫ്ഐ നേതാക്കൾ. 38 വയസ് എന്നത് അംഗീകരിക്കാനാകില്ല. ഇഷ്ടമല്ലാത്തവരെ തള്ളാനാണ് പ്രായപരിധി കുറച്ചെതെന്നാണ് വിമർശനം.

‎താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉടമകൾ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തി. ജില്ലയിലെ മൂന്ന് എം എൽ എമാരടക്കം പങ്കെടുത്ത ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള വഴികൾ തേടിയെങ്കിലും നാട്ടുകാർക്കെതിരെ നൽകിയ കേസുകൾ ഉടമകൾ പിൻവലിക്കണമെന്ന സമരസമിതിയുടെ പ്രധാന ആവശ്യത്തിൽ ധാരണയിലെത്താനായില്ല.

‎സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികളോട് പാകിസ്താനിലേക്ക് പോകൂവെന്ന പരാമർശത്തെ ന്യായീകരിച്ച് തൃശൂർ മാള രാജു ഡേവിസ് ഇന്റർനാഷണൽ ആൻഡ് സൈനിക് സ്കൂൾ ഉടമ ഡോക്ടർ രാജു ഡേവിസ്. സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ വരാത്ത കുട്ടികളോട് ശത്രു രാജ്യത്തിലേക്ക് പോകാനാണ് പറഞ്ഞത്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്നാണ് പ്രതികരണം.

‎കേരളാ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കെ എസ് യു. അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത് എന്നായിരുന്നു തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ ഡോക്ടർ മോഹനൻ കുന്നുമ്മലിന്റെ പരാമർശം.

‎കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളായ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കണ്ടു. ഇയർ ബാക്ക് എടുത്തു കളയാൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചത് ആണെന്നും എന്നാൽ, ഓട്ടോണമസ് പദവിയുള്ള എംഎ കോളേജ് അതിനു തയ്യാറായിട്ടില്ല എന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു.

‎ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ ഗണേശൻ (47), മകൾ വൈഷ്‌ണവി (17) എന്നിവരാണ് മരിച്ചത്. ചെമ്മനാട് കോളിയടുക്കത്തെ വാടക വീട്ടിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

‎സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നിർദ്ദേശമാണ് കേരളത്തിൽ നടപ്പാക്കിയതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

‎എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കമാൻഡിന് വാക്കാൽ വിശദീകരണം നൽകി സേവാദൾ നേതൃത്വം. ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടുപോയെന്നാണ് നേതൃത്തിന് നൽകിയ വിശദീകരണമെന്നാണ് സൂചന.

‎തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനെ പിന്തുണച്ച് ഡിഎംകെ. നിയമസഭയിൽ വിജയ് നടത്തിയത് മൂന്നാംകിട പരാമർശമാണെന്നും മൂന്നാംകിട പരാമർശം നടത്തിയാൽ അതേനാണയത്തിൽ തിരിച്ചുകിട്ടുമെന്നും ഡിഎംകെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പ്രതികരിച്ചു.

‎പശ്ചിമ ബംഗാളിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ മരിച്ച നിലയിൽ. തൃണമൂൽ കോൺഗ്രസ് നേതാവ് ആശിഷ് ബാനർജിയെയാണ് വസതിക്ക് സമീപമുള്ള തൃണമൂൽ കോണ്‍ഗ്രസ് ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടി ഓഫീസിൽ നിന്ന് കുറിപ്പും കണ്ടെടുത്തു.

‎മിഷിഗൺ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥി അബ്ദുൽ എൽ-സയീദിനെതിരെ ‘പെറ്റ് മാസക്കർ’ ആരോപണം ശക്തമാകുന്നു. ഡെട്രോയിറ്റ് ആരോഗ്യ ഡയറക്ടറായിരിക്കെ ആയിരക്കണക്കിന് മൃഗങ്ങളെ ദയാവധത്തിന് ഇരയാക്കിയെന്നാണ് ആരോപണം.

‎നോർവേയിലെ സ്വാൽബാർഡ് ദ്വീപിൽ ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ബോട്ടിന്റെ ഹോൺ മുഴക്കി ഉണർത്തിയ ജീവനക്കാരന് അധികൃതർ കനത്ത പിഴ. സ്വാൽബാർഡ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ധ്രുവക്കരടികളെ ശല്യപ്പെടുത്തുന്നത് നിയമവിരുദ്ധമായതിനാലാണ് ഏകദേശം 5 ലക്ഷം രൂപ പിഴ ഈടാക്കിയത്.

 

‎ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന അമേരിക്കൻ പ്രഖ്യാപനം തള്ളി ഇറാൻ. ഹോർമുസ് വിട്ടുനൽകില്ലെന്നും ഉപരോധം തുടരുമെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗാരിബാബാദി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *