പോര്‍ഷെ, ബി എം ഡബ്ള്യു തുടങ്ങിയ ആഡംബര വാഹനങ്ങള്‍ അലങ്കരിക്കുന്ന മംമ്ത മോഹന്‍ദാസിന്റെ ഗാരിജിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസ് എം പി വി യാണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തിനൊപ്പം എത്തിയാണ് താരം പുതുവാഹനത്തെ ഒപ്പം കൂട്ടിയത്. നടിയുടെ അമ്മയാണ് ഹൈക്രോസിന്റെ താക്കോല്‍ സ്വീകരിക്കുന്നത്. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. കൈരളി ടൊയോട്ടയാണ് വാഹനത്തിന്റെ ഡെലിവറി വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 7 സീറ്റര്‍, 8 സീറ്റര്‍ മോഡലുകളിലെത്തുന്ന ഇന്നോവ ഹൈക്രോസിന് 19.77 ലക്ഷം മുതല്‍ 30.98 ലക്ഷം രൂപ വരെയാണ് വില. ഇന്നോവയുടെ അഞ്ചാം തലമുറ വാഹനമായ ഹൈക്രോസില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉള്‍പ്പെടുത്തിയിരുന്നു. ഇതു രണ്ടും ചേര്‍ന്ന് 184ബിഎച്ച്പി കരുത്താണ് വാഹനത്തിന് നല്‍കുന്നത്. ഇസിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് സംവിധാനത്തിന്റെ കൂടി സഹായത്തില്‍ ലീറ്ററിന് 23.34 കീലോമീറ്റര്‍ ഇന്ധനക്ഷമതയും ഈ എംപിവിക്ക് ലഭിക്കുന്നുണ്ട്.
ഇന്നോവ ഹൈക്രോസ് എം പി വി സ്വന്തമാക്കി മംമ്ത
