‘ഈച്ച’യെ ചൊല്ലി, മലയാള സിനിമയില് വിവാദം. മലയാള സിനിമ ‘ലൗലി’ക്കെതിരെയാണ് പകര്പ്പവകാശലംഘനം ആരോപിച്ച് രാജമൗലി ചിത്രമായ ‘ഈഗ’യുടെ നിര്മാതാവ് സായി കൊറപതി വക്കീല് നോട്ടീയ് അയച്ചത്. സിനിമയില് വിഎഫ്എക്സ് വഴി ചെയ്തിരിക്കുന്ന ഈച്ച, തങ്ങളുടെ സിനിമയുടെ ഈച്ചയുടെ അതേ കോപ്പിയാണെന്നാണ് ഇവരുടെ ആരോപണം. ആരോപണം നിഷേധിച്ച ലൗലി സിനിമയുെട സംവിധായകന് ദിലീഷ് കരുണാകരന് വിഷയം നിയമപരമായി നേരിടുമെന്ന് അറിയിച്ചു. ഈച്ചയുടെ കഥാപാത്ര രൂപകല്പ്പന ഈഗ ടീമിന്റെ ബൗദ്ധിക സ്വത്താണെന്നും സിനിമയുടെ എല്ലാ ദൃശ്യ, സൗന്ദര്യ, ആഖ്യാന ഘടകങ്ങളുടെയും പൂര്ണ അവകാശം അവര്ക്കാണെന്നും നോട്ടീസില് അവകാശപ്പെടുന്നു. ദിലീഷ് കരുണാകരന് സംവിധാനം ചെയ്ത് ആഷിക് അബു ഛായാഗ്രാഹകനായ ലൗലി കഴിഞ്ഞ മെയ് 16നാണ് തിയറ്ററുകളിലെത്തിയത്. 2012ല് രാജമൗലി സംവിധാനം ചെയ്ത ഈഗയിലെ ഈച്ച പകര്ത്തിയത് നിയമലംഘനമാണെന്ന് ആരോപിച്ചാണ് ലൗലിയുടെ നിര്മാതാക്കളായ വെസ്റ്റേണ് ഘട്ട് പ്രൊഡക്ഷന്സിനും നിയോ എന്റര്ടെയിന്മെന്റ്സിനും വക്കീല് നോട്ടീസ് ലഭിച്ചത്. തിയറ്ററുകളില് സാമ്പത്തികമായി പരാജയപ്പെട്ട ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടിയില് എത്തിയത്.
‘ലൗലി’ക്കെതിരെ ആരോപണവുമായി ‘ഈച്ച’
