ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പളളിച്ചട്ടമ്പി’യുടെ ചിത്രീകരണം തൊടുപുഴ കാഞ്ഞാറില്‍ ആരംഭിച്ചു. തെന്നിന്ത്യന്‍ സുന്ദരി കയാദു ലോഹറാണ് നായികയാകുന്നത്. 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ക്വീന്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം. വേള്‍ഡ് വൈഡ് ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ നൗഫല്‍ ,ബ്രജേഷ് എന്നിവര്‍ ഈ ചിത്രം നിര്‍മിക്കുന്നു. തന്‍സീര്‍ സലാമും, സി.സി.സി ബ്രദേഴ്സുമാണ് കോ -പ്രൊഡ്യൂസേര്‍സ്. വിജയരാഘവന്, തെലുങ്ക് നടന് ശിവകുമാര്‍, സുധീര്‍ കരമന, ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണന്, വിനോദ് കെടാമംഗലം തുടങ്ങി നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. സുരേഷ് ബാബുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
പളളിച്ചട്ടമ്പി’യുടെ ചിത്രീകരണം ആരംഭിച്ചു
