പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുതിയ ഫൈവ് ജി ബജറ്റ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓപ്പോ കെ13എക്സ് എന്ന പേരില്‍ അവതരിപ്പിച്ച ഫോണിന്റെ വില 11,999 രൂപ മുതലാണ്. പ്രവര്‍ത്തനക്ഷമത ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫോണാണിതെന്ന് കമ്പനി അവകാശപ്പെട്ടു. ഇതിന്റെ 360 ഡിഗ്രി ഡാമേജ്-പ്രൂഫ് ആര്‍മര്‍ ബോഡി, എയ്റോസ്പേസ്-ഗ്രേഡ് എഎം04 അലുമിനിയം അലോയ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടുതല്‍ ഈടുനില്‍ക്കുന്നതിന് ക്രിസ്റ്റല്‍ ഷീല്‍ഡ് ഗ്ലാസും ഉപയോഗിച്ചിട്ടുണ്ട്. മീഡിയാടെക്കിന്റെ ഡൈമെന്‍സിറ്റി 6300 ചിപ്സെറ്റ്, 50എംപി ഡ്യുവല്‍ കാമറ, 6,000എംഎഎച്ച് ബാറ്ററി എന്നിവ അടക്കം നിരവധി പ്രത്യേകതകളുമായാണ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. 4 ജിബി റാം + 128ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന് 11,999 രൂപയാണ് വില. 6 ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 8 ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയുമാണ് വില. ജൂണ്‍ 27ന് ഉച്ചയ്ക്ക് 12 മുതല്‍ ഫ്ലിപ്കാര്‍ട്ടിലും ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇത് ലഭ്യമാകും. രണ്ട് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്.
ഓപ്പോ ഫൈവ് ജി ബജറ്റ് ഫോണ്‍ വിപണിയില്‍
