വണ്ടിപ്പെരിയാർ പോക്സോ കേസുമായി ബന്ധപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ ഡിജിപി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ ഔദ്യോഗിക വസതിയിൽ കയറി പ്രതിഷേധിച്ചു. എന്നാൽ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രവർത്തകർ തള്ളിക്കയറിയത് വലിയ സുരക്ഷാ വീഴ്ചയാണെന്ന വിലയിരുത്തലിനെ തുടർന്ന് ഡിസിപിയെയും മ്യൂസിയം എസ്എച്ച്ഒയെയും ഡിജിപി വിളിപ്പിച്ചു. അറസ്റ്റിലായവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
വണ്ടിപ്പെരിയാർ കേസിലെ വീഴ്ചയ്ക്കെതിരെ മഹിളാ മോർച്ച പ്രവർത്തകർ ഡിജിപിയുടെ വീട്ടിൽ കയറി പ്രതിഷേധിച്ചു
