ആലപ്പുഴയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസുകാരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാത്ര കോ-ഓർഡിനേഷനാണ് ഗൺമാൻ്റെ ചുമതല, ഏത് സാഹചര്യത്തിലാണ് ഗൺമാൻ പ്രതിഷേധക്കാരെ തല്ലിയതെന്ന് വ്യക്തമല്ല. അതോടൊപ്പം തന്റെ വാഹനത്തിന് നേരെ ചിലര് ചാടി വീഴുന്ന സംഭവം ഉണ്ടായി എന്നും, യൂണിഫോമിലുള്ള പോലീസുകാർ പ്രതിഷേധക്കാരെ മാറ്റുന്നതാണ് താൻ കണ്ടത്. തനിക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി ജോലി ചെയ്യുന്നവരാണ് തന്റെ അംഗരക്ഷകരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തനിക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി ജോലി ചെയ്യുന്നവരാണ് തന്റെ അംഗരക്ഷകരെന്ന് മുഖ്യമന്ത്രി
