jpg 20240417 183126 0000

പാട്ടുകളുടെ പകർപ്പവകാശം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ഇളയരാജയെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. ഇളയരാജ എല്ലാവരേക്കാളും മുകളിൽ ആണെന്ന് അഭിഭാഷകൻ പറഞ്ഞതിന് മറുപടിയായിട്ടായി മൂന്ന് പേർക്ക് മാത്രമാണ് അങ്ങനെ അവകാശപ്പെടാൻ കഴിയുന്നതെന്ന് കോടതി പറഞ്ഞു. മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജൻ, ശ്യാമശാസ്ത്രി എന്നിവർക്ക് മാത്രമേ ഇങ്ങനെ അവകാശപ്പെടാനാകു എന്ന് കോടതി നിരീക്ഷിച്ചു. ഇളയരാജ ഈണം പകർന്ന 4,500 ഗാനങ്ങളിൽ അദ്ദേഹത്തിന് പ്രത്യേക അവകാശം നൽകിയ ഉത്തരവിനെതിരെ എക്കോ റിക്കോർഡിങ് കമ്പനി നൽകിയ അപ്പീലിലാണ് കോടതിയുടെ വിമര്‍ശനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *