ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ കുടുംബ ഫോട്ടോ വയ്ക്കണമെന്ന് ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളോടിക്കുന്ന ഡ്രൈവര്‍മാരോട് യുപി സർക്കാർ നിര്‍ദേശിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരുമായി അവർ പങ്കിടുന്ന വൈകാരിക ബന്ധത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുന്നതിനും റോഡപകടങ്ങളിലെ മനുഷ്യജീവൻ നഷ്ടപ്പെടുന്നതിനെയും അവരുടെ കുടുംബങ്ങളിൽ അത്തരം മരണങ്ങൾ ഉണ്ടാക്കുന്ന ആഘാതത്തെയും കുറിച്ച് അവരെ ബോധവത്കരിക്കുന്നതിനുമാണ് ഈ നീക്കം. കുടുംബ ഫോട്ടോ ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ വയ്ക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് കുടുംബത്തെക്കുറിച്ച് ഓര്മ വരുമെന്നും അതിലൂടെ അശ്രദ്ധ കാരണമുണ്ടാകുന്ന അപകടങ്ങള്‍ കുറയുമെന്നുമാണ് ഉത്തർ പ്രദേശിലെ ഗതാഗത വകുപ്പ് പറയുന്നത്.
ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ കുടുംബ ഫോട്ടോ വയ്ക്കണമെന്ന നിർദേശവുമായി യുപി സർക്കാർ
