സമൂഹമാധ്യമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കും വിധത്തില്‍ വരുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടുന്നതായി കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേയ്റ്റ് ആരോപണമുന്നയിച്ചു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ എക്സില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നുവെന്നും, ഇലക്ട്രൽ ബോണ്ട്, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക സമരം തുടങ്ങിയ വിഷയങ്ങളിലെ പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുന്നു, മോദി സ്തുതികള്‍ക്ക് മാത്രമേ നിലനില്‍പുള്ളൂവെന്നും സുപ്രിയ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കോൺഗ്രസ്
