ബിജെപി കൗണ്‍സിലര്‍ അനില്‍ കുമാറിൻ്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി ബിജെപിയാണെന്ന് ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിട്ടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും ചേര്‍ന്നാണ്. മരണത്തിലെ സത്യാവസ്ഥ പുറത്തുവരണം. നിഷ്പക്ഷമായ അന്വേഷണം നടക്കണം. സിപിഎമ്മിന്റെ കോര്‍പ്പറേഷന്‍ ഭരണത്തിലും സംസ്ഥാന ഭരണത്തിലുമുള്ള അഴിമതിക്കഥകള്‍ കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. അതിനെ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് അനിലിന്റെ മരണമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തമായി ഗാനമേള ട്രൂപ്പ് ആരംഭിക്കാൻ കെഎസ്ആർടി സി
കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായി എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി. യാത്രകളില്‍ കെ എസ് ആർട്ടിസി വണ്ടികളിൽ പാടുന്ന പാട്ട് സാമൂഹിക മാധ്യമത്തിലൂടെ ജനങ്ങള്‍ ഏറ്റെടുത്തതോടെയാണ് ഗാനമേള ട്രൂപ്പ് ഉണ്ടാക്കുന്നതിന് മന്ത്രിയുടെ നിര്‍ദേശാനുസരണം ശ്രമം തുടങ്ങിയത്. തുടർന്ന് വായ്പാട്ടിലും സംഗീത ഉപകരണങ്ങള്‍ വായിക്കുന്നതിലും പ്രാഗത്ഭ്യമുള്ളവര്‍ക്ക് ട്രൂപ്പിന്റെ ഭാഗമാകുന്നതിനുള്ള അപേക്ഷ നല്‍കുന്നതിന് സിഎംഡി നിര്‍ദേശം നല്‍കിയ സര്‍ക്കുലര്‍ എല്ലാ ഡിപ്പോകളിലും എത്തി.
സ്വര്‍ണവില കുതിക്കുന്നു, പവന് 82,560 രൂപ!
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. യു.എസ് പലിശനിരക്ക് കുറച്ചതിനു പിന്നാലെ നിക്ഷേപകരുടെ ഒഴുക്ക് സ്വര്‍ണത്തിലേക്ക് മാറ്റപ്പെട്ടതോടെ വിലയും കുതിച്ചുയരുകയാണ്. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി ഉയര്‍ന്നു. പവന്‍ വില 82,560 രൂപയിലെത്തി. 320 രൂപയുടെ വര്‍ധന. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ വര്‍ധനയുണ്ട്. ഇന്നത്തെ വില 8,480 രൂപ. വെള്ളിവിലയും അതിവേഗം കുതിക്കുകയാണ്. ഇന്ന് മാത്രം അഞ്ച് രൂപ […]
ഐഫോണ്‍ 17 ന്റെ ഉത്പാദനം കൂട്ടാന്‍ ആപ്പിള്‍
ഐഫോണ്‍ 17 അടിസ്ഥാന മോഡലിന്റെ ഉത്പാദനം കൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി ആപ്പിള്‍. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പ്രീ ഓര്‍ഡറുകളും വില്‍പ്പനയും ലഭിച്ചതോടെയാണ് ഉത്പാദന കരാറുകാര്‍ക്ക് കമ്പനി നിര്‍ദ്ദേശം നല്‍കിയത്. 82,900 രൂപ മുതല്‍ ആരംഭിക്കുന്ന ആപ്പിള്‍ 17 മോഡലുകളുടെ പ്രതിദിന ഉത്പാദനം 40 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ആപ്പിളിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം മുതല്‍ ഇന്ത്യയില്‍ വില്‍പന ആരംഭിച്ച ആപ്പിള്‍ ഐഫോണ്‍ 17 സീരീസുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടുതല്‍ പണം മുടക്കേണ്ട പ്രീമിയം മോഡലുകളായ ഐഫോണ്‍ 17 […]
‘കാന്താര 2’ ട്രെയിലര്‍ എത്തി, റിലീസ് ഒക്ടോബര്‍ രണ്ടിന്
സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കാന്താര 2’ ട്രെയിലര്‍ എത്തി. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാള്‍ മൂന്നിരട്ടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. നിരുദ്ധ് മഹേഷ്, ഷാനില്‍ ഗുരു എന്നിവരാണ് സഹ എഴുത്തുകാര്‍. ഒക്ടോബര്‍ രണ്ടിനാണ് സിനിമയുടെ റിലീസ്. തെന്നിന്ത്യന്‍ സിനിമയായി റിലീസ് ചെയ്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെ ചലനമുണ്ടാക്കിയ ചിത്രമാണ് കാന്താര. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, […]
‘ഇന്നസെന്റ് ‘ സിനിമയിലെ കിലി പോള്‍ ഗാനം
ഭാഗവതരായെത്തി ‘കാക്കേ കാക്കേ കൂടെവിടെ…’യുടെ ശാസ്ത്രീയ വേര്‍ഷന്‍ പാടി ഞെട്ടിച്ച് കിലി പോള്‍. പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫ് സലീമും അനാര്‍ക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്റ് ‘ എന്ന സിനിമയിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ശാസ്ത്രീയ സംഗീതത്തില്‍ നിന്ന് നേരെ ‘പൊട്ടാസ് പൊട്ടിത്തെറി…’ എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും വെടിച്ചില്ല് ഐറ്റമാണ്. തനി ടാന്‍സാനിയന്‍ വേഷത്തിലാണ് ഫാസ്റ്റ് നമ്പറില്‍ കിലി പോളും സംഘവും എത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് […]
വില്‍പനയില്‍ അഞ്ചു ലക്ഷം കടന്ന് ബജാജ് ചേതക്
വില്‍പനയില്‍ അഞ്ചു ലക്ഷവും കടന്ന് ബജാജ് ചേതക്. 2020 ജനുവരിയില്‍ പുറത്തിറങ്ങിയ ശേഷം ഇതുവരെ 5,10,000 യൂണിറ്റ് ചേതക്കുകള്‍ വിറ്റു. 2024 നവംബറിനു ശേഷമുള്ള പത്തുമാസക്കാലത്താണ് ബജാജ് ചേതക്കിന്റെ വില്‍പന കുതിച്ചുയര്‍ന്നത്. ഇക്കാലയളവില്‍ മാത്രം ആകെ വില്‍പനയുടെ 40% ചേതക്കുകള്‍ (2,06,366) വില്‍ക്കാനായി. ഒന്നിലേറെ വകഭേദങ്ങള്‍ പുറത്തിറക്കിയതും രാജ്യത്ത് 3,800ലേറെ ടച്ച്പോയിന്റുകള്‍ വഴി മികച്ച സര്‍വീസ് നല്‍കിയതും ചേതകിന്റെ വില്‍പനയെ സഹായിച്ചു. 2024 ഏപ്രിലിനു ശേഷമുള്ള 20 മാസങ്ങളില്‍ 3,48,251 ചേതക്കുകള്‍ വില്‍ക്കാനും ബജാജിന് സാധിച്ചു. നിലവില്‍ […]
ശിവം ശുഭം
അവള്‍ ഭക്തിയെ ഗാനമാക്കി മാറ്റിയ സ്വരം ആയിരുന്നു. അവന്‍ ആ പ്രകാശത്തെ വളര്‍ത്തിയ സംരക്ഷകന്‍, അത് ലോകത്തിന് മുന്നില്‍ പ്രകാശിക്കാനായി വഴിതെളിച്ചവന്‍. ഒരുമിച്ചു ചേര്‍ന്നപ്പോള്‍, എം. എസ്. സുബ്ബലക്ഷ്മിയും ടി. സദാശിവവും കലയും ആരാധനയായി, ജീവിതവും ഒരു സമര്‍പ്പണമായി മാറിയ അപൂര്‍വ്വ സംഗമമായി. ഒരു കവിയുടെ സംവേദനത്തോടും ഭക്തന്റെ ഭക്തിയോടും കൂടി, ബി. കെ. ഹരിനാരായണന്‍ അവരുടെ ദൈവികയാത്ര പിന്തുടരുന്നു മധുരയിലെ ക്ഷേത്രവീഥികളില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ വേദികളിലേക്ക്, അവിടെ അമ്മയുടെ സ്വരം പ്രാര്‍ത്ഥനപോലെ ഉയര്‍ന്നു, […]
ആര്‍ത്തവവിരാമം അല്‍ഷിമേഴ്‌സ് സാധ്യത ഇരട്ടിയാക്കും
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത ഇരട്ടിയാണ്. ബയോളജിക്കല്‍, ഹോര്‍മോണ്‍, ജനിതക ഘടകങ്ങള്‍ എന്നിവയുടെ സംയോജനം ഇതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ന്യൂറോഡീജനറേറ്റീവ് വൈകല്യങ്ങള്‍ വരാനുള്ള സാധ്യത നിര്‍ണയിക്കുന്നതില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്ന ഈസ്ട്രജന്‍ ആര്‍ത്തവവിരാമ കാലഘട്ടത്തില്‍ ഗണ്യമായി കുറയുന്നു. ഈ കുറവ് തലച്ചോറിന്റെ ഘടനയിലും ഊര്‍ജ്ജ ഉപയോഗത്തിലും മാറ്റങ്ങള്‍ക്ക് കാരണമായേക്കാം. ഇതിലൂടെ അല്‍ഷിമേഴ്‌സ് സാധ്യതയും വര്‍ധിപ്പിക്കുന്നു. ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി കൃത്യ സമയത്ത് ചെയ്താല്‍ […]
മദ്ധ്യാഹ്നവാർത്തകൾ
ജിഎസ്ടി നിരക്കിലെ മാറ്റം നേരിട്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അരുണാചല്‍ പ്രദേശിലെ ഇറ്റാ നഗറില്‍ എത്തി, ചെറുകിട കച്ചവടക്കാരും , വ്യാപാരികളുമായി മോദി സംവദിച്ചു. വ്യാപാരികള്‍ വലിയ പ്രതീക്ഷയിലാണെന്നും, ജിഎസ്ടി നിരക്ക് മാറ്റത്തിലൂടെ ഇരട്ടി ഐശ്വര്യമെത്തിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം നിരക്ക് മാറ്റം ആഴത്തിലുള്ള മുറിവിലൊട്ടിച്ച ബാന്‍ഡ് എയ്ഡ് മാത്രമാണെന്ന കോണ്‍ഗ്രസ് വിമര്‍ശത്തിന് പ്രതിപക്ഷത്തിന് സ്വപ്നം കാണാന്‍ കഴിയാത്ത പ്രഖ്യാപനമെന്ന് അമിത് ഷാ മറുപടി നല്‍കി. പുതിയ ജിഎസ്ടി നിരക്ക് ഇന്നു മുതൽ പ്രാബല്യത്തില്‍ വന്നതിനെ തുടർന്ന് […]
