കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായി എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി. യാത്രകളില്‍ കെ എസ് ആർട്ടിസി വണ്ടികളിൽ പാടുന്ന പാട്ട് സാമൂഹിക മാധ്യമത്തിലൂടെ ജനങ്ങള്‍ ഏറ്റെടുത്തതോടെയാണ് ഗാനമേള ട്രൂപ്പ് ഉണ്ടാക്കുന്നതിന് മന്ത്രിയുടെ നിര്‍ദേശാനുസരണം ശ്രമം തുടങ്ങിയത്. തുടർന്ന് വായ്പാട്ടിലും സംഗീത ഉപകരണങ്ങള്‍ വായിക്കുന്നതിലും പ്രാഗത്ഭ്യമുള്ളവര്‍ക്ക് ട്രൂപ്പിന്റെ ഭാഗമാകുന്നതിനുള്ള അപേക്ഷ നല്‍കുന്നതിന് സിഎംഡി നിര്‍ദേശം നല്കിയ സര്‍ക്കുലര്‍ എല്ലാ ഡിപ്പോകളിലും എത്തി.
സ്വന്തമായി ഗാനമേള ട്രൂപ്പ് ആരംഭിക്കാൻ കെഎസ്ആർടി സി
