ബിജെപി കൗണ്‍സിലര്‍ അനില്‍ കുമാറിൻ്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി ബിജെപിയാണെന്ന് ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിട്ടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്. അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും ചേര്‍ന്നാണ്. മരണത്തിലെ സത്യാവസ്ഥ പുറത്തുവരണം. നിഷ്പക്ഷമായ അന്വേഷണം നടക്കണം. സിപിഎമ്മിന്റെ കോര്പ്പറേഷന് ഭരണത്തിലും സംസ്ഥാന ഭരണത്തിലുമുള്ള അഴിമതിക്കഥകള്‍ കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. അതിനെ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് അനിലിന്റെ മരണമെന്നും അദ്ദേഹം പറഞ്ഞു.
അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് ബിജെപി ആണെന്ന് കുറിപ്പിൽ പറഞ്ഞിട്ടില്ലെന്ന് വി മുരളീധരൻ
