ഒഴിഞ്ഞ കസേരകളുടെ ദൃശ്യം എടുത്തത് പരിപാടിക്ക് മുൻപാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പോയത് സെഷനിൽ പങ്കെടുത്തവരാണ്. 5000 പേർക്ക് ഇരിക്കാൻ കഴിയുന്ന പന്തൽ ആണ് ഒരുക്കിയത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് ഫോട്ടോ എടുത്ത് തെറ്റായ പ്രചാരണം നടത്തിയെന്നും മന്ത്രി ആരോപിച്ചു. 9.55നാണ് മുഖ്യമന്ത്രി ഉൾപ്പെടെ എത്തിയത്. 4126 പേർ പങ്കെടുത്തുവെന്നത്, രജിസ്‌ട്രേഷൻ നടത്തി നമ്പർ എണ്ണിയ കണക്കാണെന്നും മന്ത്രി വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് വരാണസി തന്നെയെന്ന് സൂചന
വോട്ട് ചോരിയുമായി ബന്ധപ്പെട്ട് ഒരു ഹൈഡ്രജൻ ബോംബ് വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത് പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാകുമെന്ന് സൂചന. ഇപ്പോഴിതാ വോട്ട് കൊള്ളയിൽ രാഹുൽ ഗാന്ധി ഉദ്ദേശിക്കുന്ന ഹൈഡ്രജൻ ബോംബ് ‘വരാണസി’ തന്നെയെന്ന സൂചന ആവർത്തിച്ച് കോൺഗ്രസ് ഉത്തർ പ്രദേശ് ഘടകം രംഗത്തെത്തിയിരിക്കുകയാണ്. രാഹുൽഗാന്ധിയുടെ ഉന്നം വരാണസി തന്നെയെന്നാണ് കോൺഗ്രസ് യു പി പി സി സി വ്യക്തമാക്കുന്നത്. വരാണസിയിലെ വോട്ടെണ്ണലിന്‍റെ ആദ്യ പകുതിയിൽ അജയ് റായിക്ക് പിന്നിലായിരുന്നു […]
തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനിൽകുമാറിന്‍റെ ആത്മഹത്യയിൽ ബിജെപി ആരോപണം നിഷേധിച്ച് തമ്പാനൂര്‍ പൊലീസ്
തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനിൽകുമാറിന്‍റെ ആത്മഹത്യയിൽ ബിജെപി ആരോപണം നിഷേധിച്ച് തമ്പാനൂര്‍ പൊലീസ്. അനിൽകുമാറിനെ വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. നിക്ഷേപകനെതിരെ ആദ്യം പരാതി നൽകിയത് ടൂർഫാം സൊസൈറ്റി ജീവനക്കാരിയാണ്. സ്ഥാപനത്തിൽ വന്ന് പണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയതിനാണ് സംഘം സെക്രട്ടറി പരാതി നൽകിയത്. ഇതേ തുടർന്ന് നിക്ഷേപകൻ പൊലീസിൽ പരാതി നൽകി.10,65,000 രൂപ നൽകാനുണ്ടെന്നായിരുന്നു പരാതി. ഒരു മാസത്തിനകം പണം നൽകുമെന്നാണ് തിരുമല അനിൽകുമാര്‍ പറഞ്ഞത്. ഇക്കാര്യം പറഞ്ഞുകൊണ്ട് നിക്ഷേപകനുമായി ധാരണയായി പിരിഞ്ഞു. അതല്ലാതെ പരാതിയുമായി […]
അയ്യപ്പസംഗമം ലോകപ്രശസ്തവിജയമെന്ന് എം വി ഗോവിന്ദൻ
ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്നും 4000ത്തിലധികം പേർ സംഗമത്തിൽ പങ്കെടുത്തെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഗമം പരാജയമെന്നത് മാധ്യമപ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എംവി ഗോവിന്ദൻ വിമർശിച്ചു. അതേസമയം വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ഗോവിന്ദൻ നൽകിയ വിചിത്ര വിശദീകരണം, എല്ലാ സെഷനിലും ആൾ വേണമെന്നാണോ എന്നും ഗോവിന്ദൻ ചോദിച്ചു.
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 21, ഞായറാഴ്ച
◾https://dailynewslive.in/ ഇന്ത്യയുടെ പ്രധാന ശത്രു ആശ്രിതത്വമാണെന്നും അത് തകര്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ രാജ്യങ്ങളെ ആശ്രയിക്കുംതോറും ഇന്ത്യയുടെ പരാജയവും വര്‍ധിക്കുമെന്നും ഇത് മറികടക്കാന്‍ രാജ്യം ആത്മനിര്‍ഭര്‍ ആയി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. താരിഫ് യുദ്ധത്തിന് പിന്നാലെ എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ ഈടാക്കാനുള്ള വിജ്ഞാപനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ◾https://dailynewslive.in/ എച്ച് 1 ബി വിസാ ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയര്‍ത്താനും അത് […]
വരുമാനത്തിലും ലാഭത്തിലും റെക്കോഡിട്ട് സിയാല്‍
വരുമാനത്തിലും ലാഭത്തിലും റെക്കോഡിട്ട് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍). 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1,142.17 കോടി രൂപയുടെ വരുമാനമാണ് കമ്പനിക്ക് ലഭിച്ചത്. തൊട്ടുമുന്‍ വര്‍ഷം 1,014 കോടിയും. 12.62 ശതമാനമാണ് വര്‍ധന. യാത്രക്കാരില്‍ നിന്ന് യൂസര്‍ ഡവലപ്മെന്റ് ഫീസ് പിരിക്കാന്‍ തീരുമാനിച്ചതും വിമാനക്കമ്പനികളില്‍ നിന്നുള്ള എയ്റോനോട്ടിക്കല്‍ താരിഫ് വര്‍ധിച്ചതുമാണ് വരുമാനം കൂടാന്‍ കാരണം. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവും ലഭിച്ചു. 489.84 കോടി രൂപയാണ് ഇക്കുറി ലാഭം. 2023-24 […]
‘ദ് ബാഡ്സ് ഓഫ് ബോളിവുഡി’ലെ ആദ്യ ഗാനം പുറത്ത്
ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരിസ് ‘ദ് ബാഡ്സ് ഓഫ് ബോളിവുഡി’ലെ ആദ്യ ഗാനം പുറത്ത്. തമന്നയുടെ ഗ്ലാമറസ് ഡാന്‍സ് നമ്പറാണ് പുറത്തുവന്നിരിക്കുന്നത്. ‘ഗഫൂര്‍’ എന്ന ഗാനം എഴുതി സംഗീതം നല്‍കിയിരിക്കുന്നത് ശശ്വത് സച്ച്‌ദേവാണ്. ശില്‍പ റാവുവും ഉജ്വല്‍ ഗുപ്തയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കോടിക്കണക്കിന് കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്. തമന്നയെ കൂടാതെ രഞ്ജീത്ത്, ശക്തി കപൂര്‍, ഗുല്‍ഷാന്‍ ഗ്രൂവര്‍ എന്നിവരും […]
‘മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’യിലെ വീഡിയോ ഗാനം
ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയി അഖില്‍ മാരാര്‍ നായകനായി എത്തിയ ചിത്രമാണ് ‘മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’. ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ആട്ടം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണന്‍ ആണ്. ജെനീഷ് ജോണിന്റേതാണ് സംഗീതം. മധു ബാലകൃഷ്ണനാണ് ആലപിച്ചിരിക്കുന്നത്. അതിര്‍ത്തിയിലുള്ള മലയോര ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാരുടെ സഹമത്സരാര്‍ഥി ആയിരുന്നു സെറീന […]
16 ലക്ഷം യൂണിറ്റ് വില്‍പ്പന കടന്ന് ടിവിഎസ് റൈഡര്‍ 125
ജനപ്രിയ ബൈക്കായ ടിവിഎസ് റൈഡര്‍ 125, പുറത്തിറങ്ങി നാല് വര്‍ഷത്തിനുള്ളില്‍ 16 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന മറികടന്നു. 2021 സെപ്റ്റംബറില്‍ പുറത്തിറക്കിയ റൈഡര്‍ 125 സിസി വിഭാഗത്തിലെ ടിവിഎസിന്റെ ആദ്യ പ്രവേശനമായിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2025 ഓഗസ്റ്റ് വരെ 16,04,355 യൂണിറ്റ് റൈഡര്‍ വിറ്റഴിക്കപ്പെട്ടു. ഇതില്‍ 13.5 ലക്ഷം യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കപ്പെട്ടു. അതേസമയം 2.45 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. ടിവിഎസ് മോട്ടോറിന്റെ മൊത്തം മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ റൈഡര്‍ 125 […]
ഉത്തരിപ്പുകടം
മദ്ധ്യതിരുവിതാംകൂറില്‍നിന്നു മലബാറിലേക്കുള്ള ഒന്നാം കുടിയേറ്റത്തിന്റെ, പിന്നെ അതിസമ്പന്നരാജ്യത്തിലേക്കുള്ള രണ്ടാം കുടിയേറ്റത്തിന്റെ വിയര്‍പ്പും ചൂരും പച്ചമണവുമുള്ള കഥകളാണ് ഇതില്‍. ഇതിനെല്ലാമിടയില്‍ ഞെരുങ്ങുന്ന ജീവിതങ്ങളുടെ കുതിപ്പുകളുടെയും കിതപ്പുകളുടെയും തളിര്‍പ്പുകളുടെയും ആഴങ്ങള്‍ പകര്‍ത്തിയെടുക്കുമ്പോള്‍ ഈ കഥകള്‍ ഒപ്പുകടലാസാവുന്നു. ‘ഉത്തരിപ്പുകടം’. സീമ ജോസഫ്. മാതൃഭൂമി. വില 161 രൂപ.
