ഷാറുഖ് ഖാന്റെ മകന് ആര്യന് ഖാന് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരിസ് ‘ദ് ബാഡ്സ് ഓഫ് ബോളിവുഡി’ലെ ആദ്യ ഗാനം പുറത്ത്. തമന്നയുടെ ഗ്ലാമറസ് ഡാന്‍സ് നമ്പറാണ് പുറത്തുവന്നിരിക്കുന്നത്. ‘ഗഫൂര്‍’ എന്ന ഗാനം എഴുതി സംഗീതം നല്‍കിയിരിക്കുന്നത് ശശ്വത് സച്ച്ദേവാണ്. ശില്പ റാവുവും ഉജ്വല്‍ ഗുപ്തയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കോടിക്കണക്കിന് കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്. തമന്നയെ കൂടാതെ രഞ്ജീത്ത്, ശക്തി കപൂര്‍, ഗുല്‍ഷാന്‍ ഗ്രൂവര്‍ എന്നിവരും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബോളിവുഡ് സിനിമാലോകത്തെ പശ്ചാത്തലമാക്കി അണിയിച്ചൊരുക്കിയ സീരിസാണ് ‘ബാഡ്സ് ഓഫ് ബോളിവുഡ്’. ലക്ഷ്യ, സഹേര്‍ ബംബ, ബോബി ഡിയോള്‍, മോണ സിങ്, വിജയാന്ത് കോഹ്ലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിസില്‍ അതിഥി താരങ്ങളായി ഷാറുഖ് ഖാന്, ആമിര്‍ ഖാന്, സല്മാന് ഖാന്, രാജ്കുമാര് റാവു, സിദ്ധാന്ത് ചതുര്‍വേദി, അര്ജുന് കപൂര്‍, ദിഷ പടാനി, ബാദ്ഷാ, എസ്.എസ്. രാജമൗലി, കരണ്‍ ജോഹര്‍ തുടങ്ങി നിരവധിപേര്‍ അണിനിരക്കുന്നു.
‘ദ് ബാഡ്സ് ഓഫ് ബോളിവുഡി’ലെ ആദ്യ ഗാനം പുറത്ത്
