Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 20, ശനിയാഴ്ച

◾https://dailynewslive.in/ എച്ച്1- ബി വിസ അപേക്ഷ ഫീസ് കുത്തനെ ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാര്‍ഷിക ഫീസ് ഒരു ലക്ഷം യുഎസ് ഡോളര്‍, ഏകദേശം 88 ലക്ഷം രൂപ, ആക്കി ഉയര്‍ത്താനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പ് വെച്ചു. ശരാശരി 2.5 ലക്ഷം തൊട്ട് 5 ലക്ഷം രൂപ വരെയായിരുന്നു എച്ച് വണ്‍ ബി വീസയ്ക്ക് ഇതുവരെ ഈടാക്കിയിരുന്നത്. ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമായ തൊഴില്‍ മേഖലകളില്‍ ജോലി നേടാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ ആശ്രയിക്കുന്നതു പ്രധാനമായും […]

Posted inബിസിനസ്സ്

വീണ്ടും റെക്കോഡിട്ട് സ്വര്‍ണവില, പവന് 82,240 രൂപ!

സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തില്‍ വര്‍ധിച്ചത് 75 രൂപയാണ്. ഇന്നത്തെ വില 10,280 രൂപ. ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഇന്നലത്തേക്കാള്‍ 600 രൂപ അധികം നല്കണം. പവന്‍ വില ഇപ്പോള്‍ 82,240 രൂപ. സെപ്റ്റംബര്‍ 16ലെ 82,080 രൂപയെന്ന റെക്കോഡാണ് മറികടന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 8,440 രൂപയാണ്, 60 രൂപയുടെ വര്‍ധന. വെള്ളിവില 135 രൂപയിലാണ്. ഇന്ന് വെള്ളിവില മാറ്റമില്ല. […]

Posted inടെക്നോളജി

പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി വിവോ

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ, തങ്ങളുടെ മിഡ്-റേഞ്ച് വൈ സീരീസ് നിരയില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. വിവോ വൈ31, വിവോ വൈ31 പ്രോ ഫൈവ് ജി ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 15000 രൂപ മുതല്‍ 20000 രൂപ വരെയാണ് വില. വിവോ വൈ31 4 ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയാണ് വില. 6 ജിബി റാം/128 ജിബി സ്റ്റോറേജ് മോഡലിന് 16,499 രൂപ വില വരും. വിവോ വൈ31 പ്രോ 8 […]

Posted inവിനോദം

‘എമ്പുരാനെ’ വെട്ടി കല്യാണി ചിത്രം ‘ലോക’ ഒന്നാമത്

ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന മലയാള സിനിമയായി മാറി കല്യാണി പ്രിയദര്‍ശന്റെ ‘ലോക’. എമ്പുരാന്റെ 268 കോടി കളക്ഷന്‍ റെക്കോഡാണ് ‘ലോക’ മറികടന്നത്. ഈ വര്‍ഷം തന്നെ ഇന്‍ഡസ്ട്രി ഹിറ്റായിരുന്ന ‘എമ്പുരാന്റെ’ റെക്കോഡ് മാസങ്ങളുടെ ഇടവേളകളിലാണ് ‘ലോക’ തകര്‍ത്തെറിഞ്ഞത്. ഇന്ത്യയില്‍ നിന്ന് മാത്രം 150 കോടി രൂപ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ‘ലോക’. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും ‘ലോക’യാണ്. നേരത്തെ, ബുക്ക് മൈ ഷോയിലും […]

Posted inവിനോദം

രാം ഗോപാല്‍ വര്‍മ്മ ചിത്രം ‘സാരി’ യൂട്യൂബില്‍

മലയാളിയായ ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി രാം ഗോപാല്‍ വര്‍മ്മ അവതരിപ്പിച്ച ചിത്രമായിരുന്നു ‘സാരി’. ഫെബ്രുവരി 8 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. റിലീസ് ചെയ്ത് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ചിത്രം ഒടിടിയിലും എത്തിയിരുന്നു. ഇപ്പോഴിതാ യൂട്യൂബില്‍ സൗജന്യമായി ചിത്രം റിലീസ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ രചയിതാവ് കൂടിയായ രാം ഗോപാല്‍ വര്‍മ്മ. നേരത്തെ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യ ദേവിയുടെ പേര്. ജൂണ്‍ 27ന് ആയിരുന്നു ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്ത സാരി ഒടിടി […]

Posted inഓട്ടോമോട്ടീവ്

ബ്രിട്ടീഷ് ആര്‍മിയിലും റോയല്‍ എന്‍ഫീല്‍ഡ്

ബ്രിട്ടീഷ് ആര്‍മിയുമായുള്ള പുതിയ പങ്കാളിത്തത്തില്‍ നാല് ഹിമാലയന്‍ 450 മോട്ടോര്‍സൈക്കിളുകള്‍ സൈനികര്‍ക്ക് നല്‍കി റോയല്‍ എന്‍ഫീല്‍ഡ്. ഓഫ് റോഡ് സ്‌കില്‍സ് പഠിക്കാനും ആര്‍മിയില്‍ ട്രെയിനിങ് ആവശ്യങ്ങള്‍ക്കായും എല്ലാം വേണ്ടി ബ്രിട്ടീഷ് ആര്‍മി മോട്ടോറൈസ്ഡ് അഡ്വഞ്ചര്‍ ഗ്രൂപ്പിനാണ് വാഹനങ്ങള്‍ കൈമാറിയത്. ആര്‍മിയുടെ ഇനി വരാന്‍ പോകുന്ന ആര്‍മി മോട്ടോര്‍സ്‌പോട്ട് ഡേ, എക്‌സസൈസ് മഡ്മാസ്റ്റര്‍, എക്‌സസൈസ് റോഡ്മാസ്റ്റര്‍ എന്നീ പരിശീലന പരിപാടികളിലും പങ്കെടുക്കും. ബ്രിട്ടീഷ് ആര്‍മി ഹിമാലയന്‍ 450 തിരഞ്ഞെടുത്തതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഇപ്പോഴുള്ളതില്‍ വച്ച് ഏറ്റവും ആധുനികമായ റോയല്‍ […]

Posted inപുസ്തകങ്ങൾ

സ്മൃതിവിച്ഛേദം

അള്‍ഷിമേഴ്‌സെന്ന ന്യൂറോഡീജനറേഷന്‍ രോഗത്തിനുള്ള മരുന്നു കണ്ടെത്തി അതിന്റെ ആഗോളവിപണി കൈയടക്കാനുള്ള ഡല്‍റ്റ ഫാര്‍മ ഇന്നവേഷന്‍സിന്റെ വഴിവിട്ട ശ്രമങ്ങളിലൂടെ മരുന്നുവിപണിയിലുള്ള കോര്‍പ്പറേറ്റ് താത്പര്യങ്ങളെ തുറന്നുകാണിക്കുകമാത്രമല്ല, അതിനുള്ളിലകപ്പെടുന്ന മനുഷ്യര്‍ അനുഭവിക്കേണ്ടിവരുന്ന യാതനകളെ സവിശേഷമായി ആവിഷ്‌കരിക്കുകകൂടിയാണ് ‘സ്മൃതിവിച്ഛേദം’ എന്ന നോവല്‍. ഒരു ത്രില്ലറിന്റെ രചനാവൈഭവവും സോഷ്യല്‍ഫിക്ഷന്റെ ആവിഷ്‌കാര സൗന്ദര്യവും ഒത്തുചേരുന്ന നോവല്‍. ‘സ്മൃതിവിച്ഛേദം’. മനോജ് ഭാരതി. എച്ച് & സി ബുക്‌സ്. വില : 210 രൂപ.  

Posted inആരോഗ്യം

വിട്ടുമാറാത്ത ചുമ ആസ്ത്മയോ ശ്വാസകോശ അര്‍ബുദമോ?

വിട്ടുമാറാത്ത ചുമ, ശ്വാസതടസം തുടങ്ങിയവ ആസ്ത്മയുടെ ആദ്യകാല ലക്ഷണങ്ങള്‍ ആണെങ്കിലും ചിലപ്പോള്‍ ഇത് ഗുരുതരമായ ശ്വാസകോശ കാന്‍സറിനെയും സൂചിപ്പിക്കാം. രണ്ട് അവസ്ഥകളിലും ലക്ഷണങ്ങള്‍ ഏകദേശം ഒരുപോലെ ആയതിനാല്‍ തിരിച്ചറിയുക ബുദ്ധിമുട്ടായിരിക്കും. ആസ്ത്മയും ശ്വാസകോശ അര്‍ബുദവും തമ്മിലുള്ള അഞ്ച് വ്യത്യാസങ്ങളറിയാം. വിട്ടുമാറാത്ത ചുമ – ആസ്ത്മ മൂലമുള്ള ചുമ സാധാരണയായി ബ്രോങ്കോഡിലേറ്ററുകളോ കോര്‍ട്ടികോസ്റ്റീറോയിഡുകളോ ഉപയോഗിച്ച് ശാന്തമാക്കാം. എന്നാല്‍ രണ്ടോ മൂന്നോ ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന, കാലക്രമേണ വഷളാകുന്ന അല്ലെങ്കില്‍ രക്തക്കറയുള്ള കഫം ഉണ്ടാക്കുന്ന സ്ഥിരമായ ചുമ ശ്വാസകോശ അര്‍ബുദത്തിന്റെ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു. തന്ത്രി മഹേഷ് മോഹനരര് നിലവിളക്കിൽ തിരിതെളിയിച്ചു. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ വാഹനത്തിലാണ് എത്തിയത്.   ആഗോള അയ്യപ്പ സംഗമത്തിന്‍റെ രജിസ്ട്രേഷന്‍ നടപടികള്‍ രാവിലെ ആറുമണി മുതൽ ആരംഭിച്ചിരുന്നു. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തെ തുടര്‍ന്ന് മൂന്ന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ക്ഷേത്ര വരുമാനത്തിൽ നിന്ന് സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ കൈക്കലാക്കുന്നുവെന്ന വ്യാജപ്രചാരണം ചിലര്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ ഒരു പൈസ പോലും എടുക്കുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ അങ്ങോട്ടു പണം നല്‍കുക കൂടി ചെയ്യുന്നു അതുകൊണ്ടാണ് താരതമ്യേന തുച്ഛവരുമാനം മാത്രമുള്ള എത്രയോ ക്ഷേത്രങ്ങളില്‍ ഇന്നും അന്തിത്തിരി തെളിയുന്നതെന്നും അവിടങ്ങളിലെ ക്ഷേത്ര ജീവനക്കാര്‍ പട്ടിണിയിലാകാത്തത് എന്നും മുഖ്യമന്ത്രി പറഞ്ഞു.