വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയുടെ പുതിയ ട്രെയിലറെത്തി. സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷന്‍ ത്രില്ലറുമായാണ് വിനീത് ഇത്തവണ എത്തുന്നത്. ആക്ഷന്‍ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ഇമോഷണല്‍ രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ ട്രെയിലര്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 25നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിലെ നായകന്‍. നോബിള്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ നിര്‍മിച്ച നോബിള്‍ ബാബു ‘ഹെലന്റെ’ രചയിതാക്കളില്‍ ഒരാളായിരുന്നു. ഹെലനില്‍ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും […]
‘ഹൃദയപൂര്‍വം’ ജിയോ ഹോട്സ്റ്റാറിലൂടെ 26 മുതല്‍
മോഹന്‍ലാല്‍ നായകനായി വന്ന പുതിയ ചിത്രമാണ് ‘ഹൃദയപൂര്‍വം’. സത്യന്‍ അന്തിക്കാടാണ് സംവിധാനം നിര്‍വഹിച്ചത്. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 72 കോടി കളക്ഷന്‍ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം 28.8 കോടി ഹൃദയപൂര്‍വം ആകെ നേടി. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഹൃദയപൂര്‍വം ജിയോ ഹോട്സ്റ്റാറിലൂടെ സെപ്തംബര്‍ 26 മുതല്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലാലു അലക്‌സ്, സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്. ആശിര്‍വാദ് […]
ഒരു കല്ലേറ് ദൂരം
ഷിജിയുടെ കവിതകളിലെ സ്ത്രീ എപ്പോഴും ആത്മവിചാരങ്ങളിലാണ്. അവളുടെ ആത്മപരിശോധനകള്‍ സ്വതന്ത്രവും ധീരവുമാണ്. അവയില്‍ നിലവിളിയുടെ കീറിയ പാടുകളില്ല; മറിച്ച്, സ്വാതന്ത്ര്യബോധത്തിന്റെ വ്യക്തമായ അടയാളങ്ങളാണുള്ളത്… ഒരു കല്ലേറുദൂരത്തെ, കവിതയുടെ അഗാധതയിലൂടെ കാലത്തെ അതിജീവിക്കുന്ന ബഹുദൂരമാക്കിമാറ്റുന്നു… കൈക്കുമ്പിളിലെ ജാലകത്തിലൂടെ ഭൂമിപ്രപഞ്ചങ്ങളൊന്നാകെ വെളിപ്പെടുന്ന കാഴ്ചയാണ് ഈ കവിതകള്‍. അതീവസ്വകാര്യമായ ഒരു മിണ്ടിപ്പറയല്‍ പോലെ ഇതില്‍ പെണ്‍ജീവിതം സ്വരം ചേര്‍ക്കുന്നു. ‘ഒരു കല്ലേറ് ദൂരം’. ഷിജി വിനോദ്. വില : 120 രൂപ.
ബൊലേറോ അപ്ഡേറ്റഡ് വേര്‍ഷന്‍ ഈ മാസമെത്തും
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ വാഹന നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബൊലേറോ. ഇതിന്റെ അപ്ഡേറ്റഡ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ബൊലേറോ നിയോയുടെ അപ്ഡേറ്റ് ചെയ്ത 2025 മോഡല്‍ ഈ മാസം അവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഇതിന്റെ സ്പൈ ഷോട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സ്പൈ ഷോട്ടുകള്‍ അനുസരിച്ച് ഡിസൈനില്‍ വലിയ മാറ്റം വരുന്നത് മുന്‍വശത്താണ്. പുതുക്കിയ ഫാസിയ, പുതിയ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാമ്പുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഹെഡ്ലാമ്പില്‍ ഡിആര്‍എല്‍ […]
വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നത് അത്ര സുരക്ഷിതമല്ല!
നമ്മുടെ നാടന്‍ വിഭവങ്ങളിലെ പ്രധാന ചേരുവയാണ് വെളുത്തുള്ളി. രുചി മാത്രമല്ല, വെള്ളുത്തുള്ളിക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ഹൃദ്രോഗം തടയാനും കരള്‍, ബ്ലാഡര്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാനും വയറിളക്കത്തിനും മികച്ചതാണ് ആരോ?ഗ്യ വിദ?ഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും വയറ്റില്‍ നിന്നുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം വെളുത്തുള്ളി ഗുണം ചെയ്യും. പ്രമേഹം, കാന്‍സര്‍, വിഷാദം എന്നിവയെ വരെ തടുക്കാന്‍ വെളുത്തുള്ളിക്കു സാധിക്കും. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ന്യൂമോണിയ, കഫക്കെട്ട്, ക്ഷയം, ആസ്മ എന്നിവയ്ക്കെല്ലാം വെളുത്തുള്ളിയും ഒരു മരുന്നാണ്. […]
ആഗോള അയ്യപ്പ സംഗമം ചരിത്രമാകുമെന്നും സംഗമം ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്നും ഒറ്റപ്പെടുമെന്നും മന്ത്രി വി എൻ വാസവൻ
ആഗോള അയ്യപ്പ സംഗമം ചരിത്രമാകുമെന്നും സംഗമം ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്നും ഒറ്റപ്പെടുമെന്നും മന്ത്രി വി എൻ വാസവൻ. ബഹിഷ്കരണം മൂലം പ്രതിപക്ഷത്തിന് മാത്രമായിരിക്കും നഷ്ടം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ ഇല്ലാത്തത് പ്രശ്നമല്ല. സ്ഥിരമായി വരുന്ന തീർത്ഥാടകരെയാണ് സംഗമത്തിലേക്ക് ക്ഷണിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി. അയ്യപ്പസംഗമം നിക്ഷേപത്തിനുള്ളതല്ലെന്നും അഭിപ്രായ രൂപീകരണമാണ് നടത്തുകയെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.
വലിയ ബോംബ് വരുമെന്ന് സതീശൻ പറഞ്ഞിരുന്നുവെന്നും പറവൂർ കേന്ദ്രീകരിച്ചാകുമെന്ന് കരുതിയില്ലെന്നും എം വി ഗോവിന്ദൻ
വലിയ ബോംബ് വരുമെന്ന് സതീശൻ പറഞ്ഞിരുന്നുവെന്നും പറവൂർ കേന്ദ്രീകരിച്ചാകുമെന്ന് കരുതിയില്ലെന്നും എം വി ഗോവിന്ദൻ. ആസൂത്രണം നടക്കുന്നത് പറവൂർ കേന്ദ്രീകരിച്ചാണ്. വലതുപക്ഷ രാഷ്ട്രീയം ജീർണിച്ചെന്നും എം വി ഗോവിന്ദൻ രൂക്ഷഭാഷയിൽ വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ സിപിഎം തടയില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദൻ രാഹുൽ സാംസ്കാരിക ജീർണതയുടെ പ്രതീകമാണെന്നും വിമര്‍ശിച്ചു. അയ്യപ്പ സംഗമത്തിൽ ഭൂരിപക്ഷ പ്രീണനം ഇല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശ ലംഘനത്തിനു നോട്ടീസ് നൽകി
സംസ്ഥാന പൊലീസ് സേനയിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശ ലംഘനത്തിനു നോട്ടീസ് നൽകി. നിയമസഭാ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് നൽകിയത്. സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമം സംബന്ധിച്ച് നടപടികള്‍ നിര്‍ത്തിവെച്ച് ചർച്ച ആവശ്യപ്പെട്ട് റോജി എം ജോണ്‍ അടിയന്തര പ്രമേയ നോട്ടീസിനുമേലുള്ള ചര്‍ച്ചയിലെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതായി […]
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം . 59 വയസുകാരനാണ് രോഗബാധ. അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ വളണ്ടിയർമാരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തുകയായിരുന്നു. രോഗി ഇപ്പോഴും അബോധാവസ്ഥയിലാണ്. പുതുതായി ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി. മൂന്ന് കുട്ടികളടക്കമാണ് ഈ ലിസ്റ്റിൽ ഉള്ളത്.
ഷൈനിന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ്
സിപിഎം നേതാവ് കെ ജെ ഷൈൻ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് എറണാകുളം റൂറൽ സൈബർ പോലീസ്. അശ്ലീല പ്രചാരണത്തിലും സൈബർ ആക്രമണത്തിലും കെഎം ഷാജഹാന്റെ യൂട്യൂബ് ചാനൽ, പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ ചെട്ടിശ്ശേരി എന്നിവരെയും കേസിൽ പ്രതി ചേര്‍ത്തിട്ടുണ്ട്. മെട്രോ വാർത്ത പത്രത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് കെ ജെ ഷൈന്റെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു.
