Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മലബാർ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിന് മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്ക് യാത്രാ ചെലവിനായി ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. യാത്രാ ചിലവുകൾക്ക് അതത് ക്ഷേത്രഫണ്ടിൽ നിന്ന് പണം നൽകാനായിരുന്നു നിർദേശം. മലബാർ ദേവസ്വം കമ്മീഷണറുടെ ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ക്ഷേത്ര ഫണ്ടിൽ നിന്ന് പണം എന്തിന് നൽകണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും മലബാർ ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. ഹ‍ർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന പ്രസ്താവന പിൻവലിക്കുന്നുവെന്ന് വി ഡി സതീശൻ

ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിലിനെതിരെ നിയമസഭയിൽ നടത്തിയ മന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന പരാമർശം പ്രതിപക്ഷ നേതാവ് വിഡി സതീശൻ പിൻവലിച്ചു. മുതിർന്ന അംഗം മാത്യു ടി. തോമസിൻ്റെ ഇടപെടലിനെത്തുടർന്ന് തൻ്റെ ഭാഗത്തുണ്ടായ തെറ്റ് അംഗീകരിച്ച സതീശൻ, പച്ചക്കള്ളം പറയുന്നുവെന്ന വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും മന്ത്രിയോടും സഭയോടും ക്ഷമാപണം നടത്തുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ തിരുത്ത് അനുകരണീയ മാതൃകയെന്ന് സ്പീക്കർ എ എൻ ഷംസീറും പ്രതികരിച്ചു. പറവൂരിൽ ഓണച്ചന്ത ഉദ്ഘാടനം ചെയ്യുന്ന […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിപിഎം കോൺഗ്രസ് രഹസ്യചർച്ച തുടങ്ങിയെന്ന് എംടി രമേശ്

ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ തോൽപ്പിക്കാൻ സിപിഎം -കോൺഗ്രസ് രഹസ്യചർച്ച തുടങ്ങിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. തിരുവനന്തപുരം,തൃശൂർ കോർപ്പറേഷനുകളിൽ ചില ഇടനിലക്കാർ വഴി പിൻവാതിൽ സഖ്യം രൂപപ്പെടുന്നുണ്ട്. കോർ കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്തുവെന്നും ജനങ്ങൾ വിലകയറ്റം കൊണ്ട് പൊറുതി മുട്ടുമ്പോൾ സർക്കാർ ധൂർത്ത് നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 19, വെള്ളിയാഴ്ച

◾https://dailynewslive.in/ ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങള്‍ പമ്പയില്‍ പൂര്‍ത്തിയായി. 3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 3 സെഷനുകളായാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തില്‍ വിവിഐപികള്‍ അടക്കം 3000ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ◾https://dailynewslive.in/ ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആശ്വാസവും താൽപര്യവും അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നതെന്ന് വിടി ബല്‍റാം

ഒരോരുത്തരുടെയും രുചിയും ആശ്വാസവും താൽപര്യവും അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നതെന്നും ഖദർ ധരിക്കാത്തതിന് നേതാക്കളെ കുറ്റം പറയാൻ സാധിക്കില്ലെന്നും കെപിസിസി വൈസ് പ്രിസിഡണ്ട് വി.ടി.ബൽറാം. ഗാന്ധിജിയുടെ കാലത്താണ് ഖദർ വസ്ത്രം ധരിക്കുന്നത് ആരംഭിച്ചത്.അന്ന് മറ്റ് തരത്തിലുളള വസ്ത്രങ്ങൾ കുറവായിരുന്നു.ഇന്ന് ഖദർ വിലകൂടുതലുളള വസ്ത്രം കൂടിയാണ്.എന്നാൽ രാഷ്ട്രീയ സന്ദേശം കെമാറുന്നതിൽ ഖദർ വസ്ത്രത്തിനുളള പങ്ക് വലുതാണെന്നും ബൽറാം കൂട്ടിച്ചേര്‍ത്തു.

Posted inGeneral

18 ദിവസം കൊണ്ട് പവന് കൂടിയത് 4,000 രൂപയിലധികം

അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഗ്രാമിന് 15 രൂപയാണ് ഇന്നത്തെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇതോടെ 10,205 രൂപയായി ഉയര്‍ന്നു. പവന്‍ വിലയിലുള്ള ഉയര്‍ച്ച 120 രൂപയാണ്. ഇന്നത്തെ പവന്‍ വില 81,640 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കൂടിയിട്ടുണ്ട്. 10 രൂപ വര്‍ധിച്ച് 8,380 രൂപയാണ് ഇന്നത്തെ നിരക്ക്. വെള്ളിവില 135 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. കേരളത്തില്‍ സ്വര്‍ണവിലയിലെ റെക്കോഡ് […]

Posted inടെക്നോളജി

4,830 കോടി സ്പാം കോളുകളെ തിരിച്ചറിഞ്ഞ് എയര്‍ടെല്‍

സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ഭാരതി എയര്‍ടെല്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഫലം കണ്ടെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം. ഐ4സി റിപ്പോര്‍ട്ട് പ്രകാരം എയര്‍ടെല്‍ നെറ്റ്വര്‍ക്കിലെ സാമ്പത്തിക നഷ്ടങ്ങളുടെ മൂല്യം 68.7% കുറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 14.3% ത്തിന്റേയും കുറവുണ്ടായി. ഇത് എയര്‍ടെലിന്റെ സൈബര്‍ ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനത്തിന്റെ കാര്യക്ഷമതയേയും, ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ നെറ്റ്വര്‍ക്ക് ഉറപ്പാക്കുന്നതിനേയും തെളിവാണെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, എഐ അധിഷ്ഠിത നെറ്റ്വര്‍ക്ക് സൊലൂഷനുകള്‍ 4,830 കോടി സ്പാം കോളുകളെ തിരിച്ചറിയുകയും 3.2 ലക്ഷം തട്ടിപ്പ് […]

Posted inGeneral

25 പേര്‍ക്കും 5 സ്റ്റാര്‍ ഹോട്ടല്‍ തന്നെ വേണമെന്ന് ദീപിക

‘കല്‍ക്കി 2’ വില്‍ നിന്ന് നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയത് നിര്‍മാതാക്കളായ വൈജയന്തി മൂവീസ് തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തേതില്‍ നിന്നും 25 ശതമാനം ദീപിക പ്രതിഫലം കൂട്ടി ചോദിച്ചുവെന്നും ഒരു ദിവസം ഏഴ് മണിക്കൂര്‍ മാത്രമേ അവര്‍ ജോലി ചെയ്യുകയുള്ളൂവെന്നും അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 25 പേരടങ്ങുന്ന വലിയൊരു സംഘമാണ് ദീപികയ്‌ക്കൊപ്പം ഷൂട്ടിങ്ങിനായി എത്തുക. ഇവരുടെ താമസവും ഭക്ഷണവും 5 സ്റ്റാര്‍ ഹോട്ടലില്‍ നിര്‍മാതാക്കള്‍ ഒരുക്കണമെന്ന് നടി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരാണ് […]

Posted inവിനോദം

‘മദ്രാസി’ 100 കോടി ക്ലബില്‍ എത്തി

ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രം ‘മദ്രാസി’ ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബില്‍ എത്തി. എ.ആര്‍ മുരുഗദോസ്സാണ് സംവിധാനം. മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നു. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. മദ്രാസി റിലീസിന് ഇന്ത്യയില്‍ 13.1 കോടി രൂപയാണ് നെറ്റ് കളക്ഷന്‍ നേടിയത്. ശ്രീ ലക്ഷ്മി മൂവീസ് നിര്‍മ്മിച്ച ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, രുക്മിണി വസന്ത് , വിദ്യുത് ജമാല്‍, ബിജു മേനോന്‍, ഷബീര്‍ കല്ലറക്കല്‍, വിക്രാന്ത് എന്നിവരാണ് പ്രധാന റോളുകളില്‍ എത്തുന്നത്. മദ്രാസിയുടെ സംഗീത […]

Posted inഓട്ടോമോട്ടീവ്

റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350 പുതിയ മോഡല്‍

പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളായ റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350ന്റെ പുതുക്കിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നാല് വേരിയന്റുകളും ആകെ ഏഴ് പുതിയ നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫയര്‍ബോള്‍ വേരിയന്റ് ഓറഞ്ച്, ഗ്രേ നിറങ്ങളിലും സ്റ്റെല്ലര്‍ വേരിയന്റ് മാറ്റ് ഗ്രേ, മറൈന്‍ ബ്ലൂ നിറങ്ങളിലും അറോറ വേരിയന്റ് റെട്രോ ഗ്രീന്‍ , ചുവപ്പ് നിറങ്ങളിലും, സൂപ്പര്‍നോവ വേരിയന്റ് കറുപ്പ് നിറത്തിലുമാണ് ലഭ്യമാവുക. 1,95,762 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 349 സിസി […]