ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ തോൽപ്പിക്കാൻ സിപിഎം -കോൺഗ്രസ് രഹസ്യചർച്ച തുടങ്ങിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. തിരുവനന്തപുരം,തൃശൂർ കോർപ്പറേഷനുകളിൽ ചില ഇടനിലക്കാർ വഴി പിൻവാതിൽ സഖ്യം രൂപപ്പെടുന്നുണ്ട്. കോർ കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്തുവെന്നും ജനങ്ങൾ വിലകയറ്റം കൊണ്ട് പൊറുതി മുട്ടുമ്പോൾ സർക്കാർ ധൂർത്ത് നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം കോൺഗ്രസ് രഹസ്യചർച്ച തുടങ്ങിയെന്ന് എംടി രമേശ്
