2 30

അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഗ്രാമിന് 15 രൂപയാണ് ഇന്നത്തെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇതോടെ 10,205 രൂപയായി ഉയര്‍ന്നു. പവന്‍ വിലയിലുള്ള ഉയര്‍ച്ച 120 രൂപയാണ്. ഇന്നത്തെ പവന്‍ വില 81,640 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കൂടിയിട്ടുണ്ട്. 10 രൂപ വര്‍ധിച്ച് 8,380 രൂപയാണ് ഇന്നത്തെ നിരക്ക്. വെള്ളിവില 135 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. കേരളത്തില്‍ സ്വര്‍ണവിലയിലെ റെക്കോഡ് സെപ്റ്റംബര്‍ 16ന് രേഖപ്പെടുത്തിയ 82,080 രൂപയാണ്. സെപ്റ്റംബര്‍ ഒന്നിന് സ്വര്‍ണവില പവന് 77,640 രൂപയായിരുന്നു. വെറും 18 ദിവസം കൊണ്ട് പവന് കൂടിയത് 4,000 രൂപയ്ക്ക് മുകളിലാണ്. ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രമാത്രം വിലയില്‍ കയറ്റമുണ്ടാകുന്നത് അടുത്ത കാലത്ത് സര്‍വസാധാരണമായി മാറിയിട്ടുണ്ട്. വരുംദിവസങ്ങളിലും സ്വര്‍ണവില കൂടുമെന്ന സൂചനയാണ് അന്താരാഷ്ട്ര വിപണി നല്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *