സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ഭാരതി എയര്‍ടെല്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഫലം കണ്ടെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം. ഐ4സി റിപ്പോര്‍ട്ട് പ്രകാരം എയര്‍ടെല്‍ നെറ്റ്വര്‍ക്കിലെ സാമ്പത്തിക നഷ്ടങ്ങളുടെ മൂല്യം 68.7% കുറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 14.3% ത്തിന്റേയും കുറവുണ്ടായി. ഇത് എയര്‍ടെലിന്റെ സൈബര്‍ ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനത്തിന്റെ കാര്യക്ഷമതയേയും, ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ നെറ്റ്വര്‍ക്ക് ഉറപ്പാക്കുന്നതിനേയും തെളിവാണെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, എഐ അധിഷ്ഠിത നെറ്റ്വര്‍ക്ക് സൊലൂഷനുകള്‍ 4,830 കോടി സ്പാം കോളുകളെ തിരിച്ചറിയുകയും 3.2 ലക്ഷം തട്ടിപ്പ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. 2024 സെപ്തംബറിലാണ് എയര്‍ടെല്‍ ഇന്ത്യയിലെ ആദ്യ നെറ്റ്വര്‍ക്ക് അധിഷ്ഠിത എഐ സ്പാം ഡിറ്റക്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. സ്പാം കോളുകളും എസ്.എം.എസുകളും തത്സമയം തിരിച്ചറിയുവാന്‍ ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും.
4,830 കോടി സ്പാം കോളുകളെ തിരിച്ചറിഞ്ഞ് എയര്‍ടെല്‍
