വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയുടെ പുതിയ ട്രെയിലറെത്തി. സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷന്‍ ത്രില്ലറുമായാണ് വിനീത് ഇത്തവണ എത്തുന്നത്. ആക്ഷന്‍ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ഇമോഷണല്‍ രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ ട്രെയിലര്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 25നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിലെ നായകന്. നോബിള്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ നിര്‍മിച്ച നോബിള്‍ ബാബു ‘ഹെലന്റെ’ രചയിതാക്കളില്‍ ഒരാളായിരുന്നു. ഹെലനില്‍ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. ‘ഹൃദയം’, ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ‘കരം’. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തില്‍ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്.
‘കരം’ സിനിമയുടെ പുതിയ ട്രെയിലറെത്തി
