ജെഎസ്ഡബ്ല്യൂ മോട്ടോഴ്സ് തങ്ങളുടെ ആദ്യ കാര്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ചെറി ജെറ്റൂര്‍ ടി2 എസ് യുവി ഈ വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വിപണിയിലെത്തുമ്പോള്‍ വാഹനത്തിന് കോംബാറ്റ് എന്ന് പേരിടാനാണ് സാധ്യത. എസ് യുവിക്ക് 30 മുതല്‍ 50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. മോണോകോക് ഷാസി അടിസ്ഥാനമാക്കിയായിരിക്കും ജെഎസ്ഡബ്ല്യൂ കോംബാറ്റ് നിര്‍മ്മിക്കുക. ജെറ്റൂര്‍ ടി2 വിലേതിന് സമാനമായ ബോക്സി ഡിസൈന്‍ തന്നെ ഇതിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.5 ലിറ്റര്‍ ടര്‍ബോ- പെട്രോള്‍ എന്‍ജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും 18.4 കിലോവാട്ട്അവര്‍ ബാറ്ററിയും ഉള്‍പ്പെടുന്ന പ്ലഗ്- ഇന്‍ ഹൈബ്രിഡ് സിസ്റ്റവുമായിരിക്കും വാഹനത്തിന് കരുത്തേകുക. ഇലക്ട്രിക്കില്‍ 90 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇതിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
