രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആര’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആകാംക്ഷയും ദുരൂഹതയും നിറഞ്ഞ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ 25ന് തിയേറ്ററുകളിലെത്തും. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും അതിന് പിന്നിലെ ദുരൂഹതകളുമാണ് ട്രെയിലറില്‍ കാണിക്കുന്നത്. ഒരു കൊലപാതക ഇന്‍വെസ്റ്റിഗേഷന്റെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിലര്‍ തുടക്കം മുതല്‍ അവസാനം വരെ സസ്‌പെന്‍സും ഉദ്വേഗവും നിലനിര്‍ത്തുന്നു. വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീന്‍ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലന്‍, റിയാസ് നര്‍മകല, ജയരാജ് വാര്യര്‍, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് മറ്റ് താരങ്ങള്‍.
‘ആരം’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
