മണിപ്പൂരിൽ വീണ്ടും ആക്രമണം. ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി – സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. തമെങ്‌ലോങ് ജില്ലയിലെ ടോള്ളൻ ഗ്രാമത്തിലാണ് ആദ്യ ആക്രമണം നടന്നത്. ഈ ആക്രമണം നടന്നത് സുരക്ഷാ സേന നിലയുറപ്പിച്ച സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെയാണെന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് കുക്കി സംഘടന വിശദമാക്കുന്നത്. ഇതിനുപിന്നാലെയാണ് നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തിൽ രണ്ടാമത്തെ ആക്രമണമുണ്ടായത്. അരി കൊണ്ടുപോവുകയായിരുന്ന രണ്ട് പേർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണകാരികൾ ആക്രമണം നടത്തിയത്.
മണിപ്പൂരിൽ വീണ്ടും ആക്രമണം
