വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30 വരെ വൈദ്യുതി വാങ്ങാൻ അനുമതി തേടി കെഎസ്ഇബി ഇന്ന് സർക്കാരിന് കത്ത് നൽകും. വൻ വിലക്ക് വൈദ്യുതി വാങ്ങാൻ അനുമതി തേടുന്നതിനൊപ്പം വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബിക്ക് സാമ്പത്തിക പിന്തുണ കൂടി നൽകണമെന്ന് കത്തിൽ ആവശ്യപ്പെടും.
സർക്കാരിന്റെ അനുമതി വാങ്ങിയ ശേഷമാകും കെ എസ് ഇബി പുതിയ കരാറുകളുമായി റെഗുലെറ്ററി കമ്മീഷനെ സമീപിക്കുക. നിലവിൽ യൂണിറ്റിന് പത്ത് രൂപയ്ക്ക് മുകളിൽ വൈദ്യുതി വാങ്ങരുതെന്ന് കമ്മീഷന്റെ ചട്ടമുണ്ട്. എൻടിപിസിയിൽ നിന്ന് വാങ്ങാനുള്ള ധാരണ യൂണിറ്റിന് 30 രൂപക്കാണ്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയുമായിരുന്ന യുഡിഎഫ് കാലത്തെ 465 മെഗാ വാട്ട് വൈദ്യുതി വാങ്ങൽ കരാർ നഷ്ടമുണ്ടാക്കിയെന്ന് മുൻ വിജിലൻസ് റിപ്പോർട്ട്. ഗുരുതര കൃത്യവിലോപം കാട്ടിയ കെഎസ്ഇബി മുൻ ചെയർമാൻ അടക്കം 17 ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ശുപാർശ ചെയ്തിരുന്നു.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. ഇന്നലെ 89.13 ദശലക്ഷം യൂണിറ്റാണ് വൈദ്യുതി ഉപയോഗിച്ചത്. ഈ മാസത്തെ പ്രതിദിന ശരാശരി ഉപയോഗം 93.42 ദശലക്ഷം യൂണിറ്റാണ്. വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ വിവിധ മാർഗങ്ങളിലൂടെ ക്രമീകരണം നടത്തിയതിനാൽ ഇന്നലെ സംസ്ഥാനത്ത് പവർകട്ട് ഉണ്ടായിരുന്നില്ല.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.കെ ഗോവിന്ദൻ എംഎൽഎ. പ്രതിപക്ഷ നേതാക്കൾക്ക് എതിരെയാണ് ഇഡി നീങ്ങുന്നത്. ഇഡി നിഷ്പക്ഷ ഏജൻസി ആണെന്ന് അന്നം തിന്നുന്ന ആരും വിചാരിക്കില്ലെന്നും ടി.കെ ഗോവിന്ദൻ പറയുന്നു
പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശ രാഷ്ട്രീയ പ്രേരിതമാണെന്ന ടി കെ ഗോവിന്ദന്റെ നിലപാട് തള്ളി പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണൻ. പിണറായിയുടെ കുടുംബത്തിനെതിരായ വിമർശനം പാർട്ടിക്കെതിരായ കടന്നാക്രമണമായി കാണുന്നത് എന്തിനാണെന്ന് കുഞ്ഞികൃഷ്ണൻ ചോദിച്ചു.
രണ്ടാം പിണറായി സർക്കാറിൻ്റെ കാലത്ത് പേഴ്സണൽ സ്റ്റാഫുകളായി നിയമിച്ചത് 726 പേരെയാണെന്ന രേഖകൾ പുറത്ത്. 44 പേരെ പേഴ്ണല്‍ സ്റ്റാഫുകളായും 12 പേരെ സോഷ്യല്‍ മീഡിയ വിഭാഗത്തിലും നിയമിച്ച പിണറായി വിജയനാണ് നിയമനങ്ങളില്‍ മുന്നില്‍. രേഖകൾ തെളിയിക്കുന്നത് രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ആകെ നിയമനം 787 തന്നെ ആണെന്നാണ്.
തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ. മട്ടനും മീനും ഒഴിവാക്കിയാൽ വർഷം പത്തു കോടി രൂപ ലാഭിക്കാനാവുമെന്നും, തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ ഇതുവഴി കഴിയുമെന്നുമാണ് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്തിൻ്റെ ശുപാർശ.
പരീക്ഷകൾ, കലാമേളകൾ, കായികമേളകൾ തുടങ്ങി നിരവധി ചുമതലകൾ നിർവഹിക്കേണ്ട വകുപ്പാണ് പൊതുവിദ്യാഭ്യാസമെന്നും മറ്റ് വകുപ്പുകളിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാൽ പൊതുവിദ്യാഭ്യാസ ഡയറക്ടറെ അടിക്കടി മാറ്റുന്നത് ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.
ചെക്ക് കേസിൽ തടവ് ശിക്ഷ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി.
എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിലെ നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് സ്വകാര്യതയെ ബാധിക്കുന്നുവെന്നും ചില പൊലീസ് ഉദ്യോഗസ്ഥർ സിവിൽ ഡ്രസിൽ പിൻതുടരുന്നെന്നും പ്രതികൾ ഹർജിയിൽ പറയുന്നു.
കണ്ണൂർ ഇരിട്ടി കുന്നോത്ത് സെന്‍റ് ജോസഫ് യുപി സ്കൂളിൽ തലകറങ്ങി വീണ കുട്ടിയോട് അധ്യാപിക മോശമായി പെരുമാറിയെന്ന പരാതി അടിസ്ഥാന രഹിതമെന്ന് സ്കൂൾ മാനേജ്മെന്‍റ്. തലകറങ്ങി വീണ കുട്ടിയും ആരോപണം നിഷേധിച്ചു. പരാതിക്ക് പിന്നിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ സംശയിക്കുന്നെന്നാണ് മാനേജ്മെന്‍റ് പറയുന്നത്.
ആലുവയിൽ വഴിയാത്രക്കാരനായ പ്രവാസി യുവാവിനെ ക്രൂരമായി ആക്രമിച്ച് കവർച്ച. കോടനാട് സ്വദേശിയായ ജോഫിൻ ജിജുവിനെയാണ് കവർച്ചാ സംഘം ആക്രമിച്ചത്. ആലുവ റയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്നലെ പുലർച്ചെ 3.30നായിരുന്നു സംഭവം.
തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട്ടിൽ ആക്രമിച്ച് കയറി സാധനങ്ങൾ അടിച്ച് തകർത്ത ശേഷം തീവച്ചു. കാട്ടാക്കട സ്വദേശി ആനന്ദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ആനന്ദിന്‍റെ സഹോദരീപുത്രനായ അഖിലിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
സുൽത്താൻ ബത്തേരിയിലെ തൊണ്ടിമുതൽ മോഷണം പ്രതി പൊലീസുകാൻ. സുൽത്താൻ ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് സബിത്താണ് പ്രതി. ഏഴ് ചാക്ക് ഹാൻസ് ആണ് തൊണ്ടി മുതൽ സൂക്ഷിക്കുന്ന മുറിയിൽ നിന്ന് കാണാതായത്.
വിദ്യാര്‍ഥികളുടെ പ്രോഗ്രസ് കാര്‍ഡ് ഡിജിറ്റലാക്കി ആലപ്പുഴ ജില്ലയിലെ പളളിപ്പാട് നടുവട്ടം ഗവണ്‍മെന്‍റ് എല്‍പി സ്കൂൾ.150 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഗ്രാമീണ വിദ്യാലയത്തിൽ ഇനി അച്ചടിച്ച പ്രോഗ്രസ് കാര്‍ഡുകള്‍ക്ക് പകരം എല്ലാം ഓണ്‍ലൈനായി ലഭ്യമാക്കും.
കളമശ്ശേരി ചുള്ളിക്കാവ് ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിൽ പുലർച്ചെ മോഷണം. ക്ഷേത്രത്തിലെ വിളക്കുകളും തൂക്കുവിളക്കുകളും മണികളും നിലവിളക്കുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
പഞ്ചാബിലെ ലുധിയാനയിൽ പോലീസും ഗുണ്ടകളും ഏറ്റുമുട്ടി. ഡോണി ബാൽ ഗുണ്ടാ സംഘത്തിലെ രണ്ട് പേരെ പൊലീസ് വെടിവെച്ച് കൊന്നു. ഓട്ടോമാറ്റിക് പിസ്റ്റലുകളും തിരകളും പിടിച്ചെടുത്തു. രക്തദാന ക്യാമ്പിൽ അക്രമം നടത്താൻ എത്തിയപ്പോൾ ആയിരുന്നു പൊലീസ് നടപടി.
കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിക്കെതിരായ അഴിമതി ആരോപണത്തിൽ അസാധാരണ നടപടിയുമായി ഇഡി. കേസുമായി ബന്ധപ്പെട്ട് റെയ്ഡിനിടെ കണ്ടെത്തിയ രേഖകൾ ലോകായുക്തയ്ക്ക് കൈമാറാനാണ് ഇഡിയുടെ നീക്കം.
കർണാടക-ആന്ധ്രാപ്രദേശ് അതിർത്തിയിലെ മലയോര മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം. തുംകൂരു പാവഗഡയിൽ എത്തി പണം ആവശ്യപ്പെട്ട് കർഷകന് കത്ത് നൽകിയ ഉപ്പാര വെങ്കടേഷിനായി കർണാടക പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ഡ്രോണുകൾ ഉൾപ്പെടെ വിന്യസിച്ചായിരുന്നു നിരീക്ഷണം.
മാറിവരുന്ന ആഗോള, പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനും ഭാവിയിലെ വെല്ലുവിളികളെ നേരിടാനുള്ള തയ്യാറെടുപ്പ് ശക്തമാക്കാനും സംയുക്ത സൈനിക മേധാവിയുടെ ഓഫീസിന്റെ നേതൃത്വത്തിൽ കംബൈൻഡ് ഓപ്പറേഷണൽ റിവ്യൂ ആൻഡ് ഇവാലുവേഷൻ പരിപാടിക്ക് തുടക്കമായി. പരിപാടി 18 വരെ തുടരും.
യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ സംയുക്ത പോരാട്ട ശേഷിയുള്ള 10 ബ്രിഗേഡുകളെ വിന്യസിച്ചതിനെ തുടർന്ന്, വടക്കൻ അതിർത്തികളിൽ നിന്നും ചൈനീസ് സൈന്യം തങ്ങളുടെ സൈനിക സാന്നിധ്യം കാര്യമായി വെട്ടിച്ചുരുക്കിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ 2025-26 വാർഷിക റിപ്പോർട്ട്.
സൗദി അറേബ്യയിലെ അബഹ, ഖമീസ് മുശൈത്ത് എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ നൽകിയ അടിയന്തര അപായ മുന്നറിയിപ്പ് സിവിൽ ഡിഫൻസ് പിൻവലിച്ചു. ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് അയച്ച സന്ദേശത്തിന് തൊട്ടുപിന്നാലെയാണ് അപകടസാധ്യത ഒഴിവായതായി അധികൃതർ വ്യക്തമാക്കിയത്.
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനത്തിൽ വിമർശനവുമായി ബിജെപി. യാത്ര ഔദ്യോഗികമോ വ്യക്തിപരമോ എന്ന് അറിയില്ലെന്നും, വിജയ് തിരിച്ചെത്തിയാൽ വിദേശ നിക്ഷേപത്തിന്‍റെ കണക്ക് സർക്കാർ വ്യക്തമാക്കണ മെന്നും സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ S-400 എയർ ഡിഫൻസ് സിസ്റ്റം പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.
മണിപ്പൂരിൽ വീണ്ടും ആക്രമണം. ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി – സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. തമെങ്‌ലോങ് ജില്ലയിലെ ടോള്ളൻ ഗ്രാമത്തിലാണ് ആദ്യ ആക്രമണം നടന്നത്. ഇതിനുപിന്നാലെയാണ് നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തിൽ രണ്ടാമത്തെ ആക്രമണമുണ്ടായത്.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ മലയാളി ജീവനക്കാർ താമസിക്കുന്ന ഫ്ലാറ്റ് കുത്തിത്തുറന്ന് ഒരു സംഘം ആളുകൾ ക്രൂരമായി ആക്രമിക്കുകയും ലക്ഷക്കണക്കിന് റിയാലിന്‍റെ വസ്തുവകകൾ കവരുകയും ചെയ്തു. 10 ലക്ഷം റിയാലിെൻറ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൾ.
വനിതാ ഏഷ്യ കപ്പ് ഫൈനലില്‍ ജയിച്ച ഇന്ത്യന്‍ ടീം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടർന്ന് ഔദ്യോഗിക ട്രോഫി ദാനച്ചടങ്ങ് നടന്നില്ല. നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം ബിസിഐയുടേതാണെന്ന് മത്സരത്തിന് ശേഷം ഇന്ത്യന്‍ പരിശീലകന്‍ അമോല്‍ മുംജുന്ദര്‍ സ്ഥിരീകരിച്ചു. .
