പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ വാഹന നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബൊലേറോ. ഇതിന്റെ അപ്ഡേറ്റഡ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ബൊലേറോ നിയോയുടെ അപ്ഡേറ്റ് ചെയ്ത 2025 മോഡല്‍ ഈ മാസം അവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഇതിന്റെ സ്പൈ ഷോട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സ്പൈ ഷോട്ടുകള്‍ അനുസരിച്ച് ഡിസൈനില്‍ വലിയ മാറ്റം വരുന്നത് മുന്‍വശത്താണ്. പുതുക്കിയ ഫാസിയ, പുതിയ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഹെഡ്ലാമ്പില് ഡിആര്‍എല്‍ ക്രമീകരിച്ചിട്ടുണ്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറും മറ്റൊരു ഫീച്ചറാണ്. ഏറ്റവും പുതിയ സോഫ്റ്റ്വെയര്, ഡിജിറ്റല്‍ ക്ലസ്റ്റര്‍, പുതുക്കിയ ഡാഷ്ബോര്‍ഡ് ലേഔട്ട്, അപ്ഡേറ്റ് ചെയ്ത അപ്ഹോള്‍സ്റ്ററി വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീന്‍ എന്നിവയാണ് അകത്തളത്തില്‍ പ്രതീക്ഷിക്കുന്ന പുതുമകള്‍.
ബൊലേറോ അപ്ഡേറ്റഡ് വേര്‍ഷന്‍ ഈ മാസമെത്തും
