സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തില്‍ വര്‍ധിച്ചത് 75 രൂപയാണ്. ഇന്നത്തെ വില 10,280 രൂപ. ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഇന്നലത്തേക്കാള്‍ 600 രൂപ അധികം നല്കണം. പവന്‍ വില ഇപ്പോള്‍ 82,240 രൂപ. സെപ്റ്റംബര്‍ 16ലെ 82,080 രൂപയെന്ന റെക്കോഡാണ് മറികടന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 8,440 രൂപയാണ്, 60 രൂപയുടെ വര്‍ധന. വെള്ളിവില 135 രൂപയിലാണ്. ഇന്ന് വെള്ളിവില മാറ്റമില്ല. അന്താരാഷ്ട്ര വില 3,684 ഡോളറില്‍ ആണ് ഇപ്പോള്‍. രൂപയുടെ വിനിമയ നിരക്ക് 88.12 ലാണ്. ഒരുവേള രൂപ കരുത്തായി 87.85 വരെ എത്തിയിരുന്നു. സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ചെറിയ തിരുത്തലുകള്‍ വന്നില്ലെങ്കില്‍ അടുത്തയാഴ്ചയോടെ സ്വര്‍ണവില ഉയരങ്ങളിലേക്ക് തന്നെ പോകുമെന്ന സൂചനകളാണ് വരുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,240 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ 88,996 രൂപയ്ക്ക് മുകളിലാകും.
വീണ്ടും റെക്കോഡിട്ട് സ്വര്‍ണവില, പവന്‍ 82,240 രൂപ!
