പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ, തങ്ങളുടെ മിഡ്-റേഞ്ച് വൈ സീരീസ് നിരയില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. വിവോ വൈ31, വിവോ വൈ31 പ്രോ ഫൈവ് ജി ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 15000 രൂപ മുതല്‍ 20000 രൂപ വരെയാണ് വില. വിവോ വൈ31 4 ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയാണ് വില. 6 ജിബി റാം/128 ജിബി സ്റ്റോറേജ് മോഡലിന് 16,499 രൂപ വില വരും. വിവോ വൈ31 പ്രോ 8 ജിബി റാം/128 ജിബി സ്റ്റോറേജ് മോഡലിന് 18,999 രൂപയും 8 ജിബി റാം/256 ജിബി മോഡലിന് 20,999 രൂപയുമാണ് വില. റോസ് റെഡ്, ഡയമണ്ട് ഗ്രീന്‍ കളര്‍ വേരിയന്റുകളില്‍ വിവോ വൈ31 ലഭ്യമാണ്. വൈ31 പ്രോ മോച്ച ബ്രൗണ്‍, ഡ്രീമി വൈറ്റ് കളര്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ എത്തിയത്. ഫ്ലിപ്കാര്‍ട്ട്, വിവോ വെബ്സൈറ്റ്, റീട്ടെയില്‍ ഔട്ട്ലെറ്റുകള് എന്നിവയില്‍ ഫോണ്‍ ലഭ്യമാണ്.
പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി വിവോ
