7 16

വിട്ടുമാറാത്ത ചുമ, ശ്വാസതടസം തുടങ്ങിയവ ആസ്ത്മയുടെ ആദ്യകാല ലക്ഷണങ്ങള്‍ ആണെങ്കിലും ചിലപ്പോള്‍ ഇത് ഗുരുതരമായ ശ്വാസകോശ കാന്‍സറിനെയും സൂചിപ്പിക്കാം. രണ്ട് അവസ്ഥകളിലും ലക്ഷണങ്ങള്‍ ഏകദേശം ഒരുപോലെ ആയതിനാല്‍ തിരിച്ചറിയുക ബുദ്ധിമുട്ടായിരിക്കും. ആസ്ത്മയും ശ്വാസകോശ അര്‍ബുദവും തമ്മിലുള്ള അഞ്ച് വ്യത്യാസങ്ങളറിയാം. വിട്ടുമാറാത്ത ചുമ – ആസ്ത്മ മൂലമുള്ള ചുമ സാധാരണയായി ബ്രോങ്കോഡിലേറ്ററുകളോ കോര്‍ട്ടികോസ്റ്റീറോയിഡുകളോ ഉപയോഗിച്ച് ശാന്തമാക്കാം. എന്നാല്‍ രണ്ടോ മൂന്നോ ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന, കാലക്രമേണ വഷളാകുന്ന അല്ലെങ്കില്‍ രക്തക്കറയുള്ള കഫം ഉണ്ടാക്കുന്ന സ്ഥിരമായ ചുമ ശ്വാസകോശ അര്‍ബുദത്തിന്റെ ഒരു സൂചനയാണ്. തുടര്‍ച്ചയായ പാറ്റേണുകള്‍ – കാലാവസ്ഥമാറ്റങ്ങള്‍, അലര്‍ജി, വ്യായാമം എന്നിവയെ തുടര്‍ന്ന് ആസ്ത്മ ലക്ഷണങ്ങള്‍ പലപ്പോഴും വഷളാകാം. എന്നാല്‍ സീസണോ ബാഹ്യ പ്രേരകങ്ങളോ പരിഗണിക്കാതെ ശ്വാസകോശ അര്‍ബുദ ലക്ഷണങ്ങള്‍ സ്ഥിരമായി ഉണ്ടാകും. ശ്വാസതടസ്സം – ആസ്ത്മക്കാര്‍ക്ക് രാത്രിയില്‍ അല്ലെങ്കില്‍ ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ശ്വാസതടസ്സം ഉണ്ടാകാം. എന്നാല്‍ മരുന്നു കഴിക്കുന്നതോടെ ശമനമാകുകയും ചെയ്യുന്നു. ശ്വാസകോശ അര്‍ബുദമുള്ളവര്‍ക്ക് ശ്വാസതടസം ക്രമേണ വഷളാകുകയും ഇന്‍ഹേലറുകള്‍ക്കോ മറ്റ് ആസ്ത്മ ചികിത്സകള്‍ക്കോ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നു.
മറ്റ് മുന്നറിയിപ്പ് ലക്ഷണങ്ങളില്‍ ശ്വാസതടസം, നെഞ്ച് വേദന, അലര്‍ജി എന്നിവയുമായി ആസ്ത്മ ബന്ധപ്പെട്ടിരിക്കുന്നു. സാധാരണ മരുന്നുകളോട് നന്നായി പ്രതികരിക്കും. ശ്വാസകോശ അര്‍ബുദമുള്ളവര്‍ക്ക് ശരീരഭാരം കുറയല്‍, വിശപ്പില്ലായ്മ, ക്ഷീണം അല്ലെങ്കില്‍ നെഞ്ചുവേദന എന്നിവയ്ക്കൊപ്പം ഉണ്ടാകാം. ഇവര്‍ക്ക് സാധാരണ ആസ്ത്മ ചികിത്സ നടത്തിയാലും ലക്ഷണങ്ങള്‍ കുറയാതെ വരും. ഇത് കൂടുതല്‍ പരിശോധനയുടെ ആവശ്യകതയെ സൂചിപ്പിക്കുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *