വില്‍പനയില്‍ അഞ്ചു ലക്ഷവും കടന്ന് ബജാജ് ചേതക്. 2020 ജനുവരിയില്‍ പുറത്തിറങ്ങിയ ശേഷം ഇതുവരെ 5,10,000 യൂണിറ്റ് ചേതക്കുകള്‍ വിറ്റു. 2024 നവംബറിനു ശേഷമുള്ള പത്തുമാസക്കാലത്താണ് ബജാജ് ചേതക്കിന്റെ വില്‍പന കുതിച്ചുയര്‍ന്നത്. ഇക്കാലയളവില്‍ മാത്രം ആകെ വില്‍പനയുടെ 40% ചേതക്കുകള്‍ (2,06,366) വില്‍ക്കാനായി. ഒന്നിലേറെ വകഭേദങ്ങള്‍ പുറത്തിറക്കിയതും രാജ്യത്ത് 3,800ലേറെ ടച്ച്പോയിന്റുകള്‍ വഴി മികച്ച സര്‍വീസ് നല്‍കിയതും ചേതകിന്റെ വില്‍പനയെ സഹായിച്ചു. 2024 ഏപ്രിലിനു ശേഷമുള്ള 20 മാസങ്ങളില്‍ 3,48,251 ചേതക്കുകള്‍ വില്‍ക്കാനും ബജാജിന് സാധിച്ചു. നിലവില്‍ നാലു മോഡലുകളിലും രണ്ട് ബാറ്ററി ഓപ്ഷനുകളിലുമാണ് ബജാജ് ചേതക് എത്തുന്നത്. ചേതക് 3001ല്‍ 3 കിലോവാട്ടിന്റെ ബാറ്ററിയാണ്. അതേസമയം ചേതക് 3501, ചേതക് 3502, ചേതക് 3503 വകഭേദങ്ങളില്‍ 3.5 കിലോവാട്ട് ബാറ്ററി പാക്കാണ് നല്‍കിയിട്ടുള്ളത്. എക്സ് ഷോറൂം വില 99,900 രൂപ മുതല്‍ 1.35 ലക്ഷം രൂപ വരെ.
