സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കാന്താര 2’ ട്രെയിലര്‍ എത്തി. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാള്‍ മൂന്നിരട്ടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. നിരുദ്ധ് മഹേഷ്, ഷാനില്‍ ഗുരു എന്നിവരാണ് സഹ എഴുത്തുകാര്‍. ഒക്ടോബര്‍ രണ്ടിനാണ് സിനിമയുടെ റിലീസ്. തെന്നിന്ത്യന്‍ സിനിമയായി റിലീസ് ചെയ്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെ ചലനമുണ്ടാക്കിയ ചിത്രമാണ് കാന്താര. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലിഷ് തുടങ്ങി ഏഴ് ഭാഷകളില്‍ ഒരുമിച്ചാകും റിലീസ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസുമാണ് കേരളത്തില്‍ ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ആദിവാസി സമൂഹത്തിന്റെ ദൈവികാചാരങ്ങളില്‍ നിന്നും ജനിക്കുന്ന ആത്മീയ ഗാഥയാണ് കാന്താര. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം, ആത്മീയതയും ഭക്തിയും കലര്‍ത്തിയ ഒരു ലോകമാണ് ഈ സിനിമ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
‘കാന്താര 2’ ട്രെയിലര്‍ എത്തി, റിലീസ് ഒക്ടോബര്‍ രണ്ടിന്
