ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഇഡ്ഡലി കടൈ’യുടെ ട്രെയിലറെത്തി. ധനുഷും നിത്യ മേനനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നറാകും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ധനുഷിന്റെ സിനിമകളുടെ സ്ഥിരം പാറ്റേണിലുള്ള കാഴ്ചകളാണ് ട്രെയിലറിലുള്ളത്. ഗ്രാമീണ പശ്ചാത്തലത്തില്‍ വളരുന്ന നായകന്‍, മാതാപിതാക്കളോടുള്ള നിസ്സീമമായ സ്‌നേഹം, പ്രതിസന്ധികളെ അതിജീവിച്ച് വിജയം വരിക്കുന്ന നായകന്‍ നേരിടുന്ന വെല്ലുവിളികള്‍ അങ്ങനെ ധനുഷിന്റെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം സിനിമയില്‍ ഒരുക്കിയിട്ടുണ്ട്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഇഡലി കടൈ’. […]
350 സിസി ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ട്രയംഫ്
ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പുതിയ 350 സിസി ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 350 സിസി ബൈക്കുകള്‍ 40 ശതമാനം ജിഎസ്ടി സ്ലാബിന് കീഴിലാണ് വരിക. സ്പീഡ്, സ്‌ക്രാംബ്ലര്‍, ടി4 എന്നിവയുള്‍പ്പെടെ ട്രയംഫ് ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ശ്രേണിക്ക് വരാനിരിക്കുന്ന 350 സിസി പ്ലാറ്റ്‌ഫോം കരുത്ത് പകരും. അടുത്ത ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ഈ പുതിയ മോഡലുകള്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ 350 സിസി മോട്ടോര്‍ പുതിയ എന്‍ജിന്‍ അല്ല. നിലവിലെ നിരയ്ക്ക് കരുത്ത് പകരുന്ന അതേ 400 […]
ഇന്ത്യക്കാരുടെ എണ്ണ ഉപയോഗത്തില്‍ ഇരട്ടി വര്‍ധന
കഴിഞ്ഞ പത്ത് വര്‍ഷം പരിശോധിച്ചാല്‍ ഇന്ത്യക്കാരുടെ എണ്ണ ഉപയോഗത്തില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മുതിര്‍ന്ന ഒരു വ്യക്തി ഒരു വര്‍ഷത്തില്‍ 11 കിലോഗ്രാം എണ്ണ വരെ ഉപയോഗിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ ഇന്ത്യയില്‍ അത് 19 കിലോഗ്രാം ആണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തില്‍ നിന്നല്ല ഇത്ര അധികം എണ്ണ എത്തുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വീട്ടിലെ ഭക്ഷണം കൂടാതെ പുറത്തു പോയി ഭക്ഷണം കഴിക്കുമ്പോഴും പായ്ക്ക് ചെയ്ത ഭക്ഷണം കഴിക്കുമ്പോഴും അതില്‍ അടങ്ങിയ അമിതമായ എണ്ണ നമ്മുടെ […]
കാക്കിയും കളിയും
അനന്തരണ്ടുക്കാലത്തെ ബാസ്‌കറ്റ്‌ബോള്‍ കളിയുടെ പരിസരത്തെ ജയവും പരാജയവും പ്രശംസയും വിമര്‍ശനവും വിലപ്പെട്ട വേദനകളും വായനക്കാരുടെ മനസ്സിലേക്കെത്തിക്കുന്ന നല്ല വായനാനുഭവമാണ്. തന്റെ കാലത്തെ ബാസ്‌കറ്റ്‌ബോള്‍ ജീവിതം എഴുത്തിലൂടെ മലയാള സാഹിത്യത്തിലെ പല ഏറ്റുമുട്ടലുകളുടെയും ഉയര്‍ന്നുപൊങ്ങുന്ന പെര്‍സ്‌പെക്ടീവുകള്‍ കാണുന്നതിലൂടെ സമൂഹജീവിതത്തോട് അത്യന്തം അടുക്കുന്ന പ്രഭാവം. എ.വി. തോമസ്, പി.വി.എസ്. വിവേകാനന്ദന്‍, തോമസ് കെ. ജോണ്‍ എന്നിവര്‍ സമ്മതിക്കുന്നതുപോലെ മലയാളത്തിലെ കവിതയെത്തോടു പൊരുത്തപ്പെടുന്ന ആഴമേറിയ കൃതി. ‘കാക്കിയും കളിയും’. വി.വി ഹരിലാല്‍. ഗ്രീന്‍ ബുക്‌സ്. വില 304 രൂപ.
വയനാട്മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ വീട് നിര്‍മ്മാണത്തില്‍ നിയമ കുരുക്ക്
വയനാട്മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ വീട് നിര്‍മ്മാണത്തില്‍ നിയമ കുരുക്ക്. വീട് നിർമ്മാണം നിർത്തിവയ്ക്കാൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കൾക്ക് നിർദ്ദേശം നൽകിയത്. ലാൻഡ് ഡെവലപ്മെൻ്റ് പെർമിറ്റ് നടപടിക്രമം പാലിക്കാതെ നിർമ്മാണം നടത്തുന്നു എന്ന് ആരോപിച്ച് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. നിർമ്മാണം നിർത്തിവയ്ക്കാൻ നിലവില്‍ വാക്കാലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിർമ്മാണം തുടർന്നാൽ സ്റ്റോപ്പ് മെമ്മോ നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യത
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 മുതൽ 23/09/2025 രാത്രി 11.30 വരെ 0.5 മുതൽ 1.1 മീറ്റർ വരെയും കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ ഇന്ന് (22/09/2025) വൈകുന്നേരം 05.30 മുതൽ 24/09/2025 പകൽ 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത […]
ഉരുള്‍പൊട്ടലിലെ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ കൈമാറി
വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയാണ് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്. അതേസമയം വയനാടിനായി മുന്നിട്ടിറങ്ങിയ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, ഐ സി എഫ്, ആര്‍ എസ് സി എന്നീ സംഘടനകളുടെ ഇടപെടൽ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി […]
അഹമ്മദാബാദ് വിമാനപകടത്തിന് പിന്നിൽ പൈലറ്റിന്റെ പിഴവാണെന്ന പ്രചാരണം ദൗർഭാഗ്യകരമെന്ന് കോടതി
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോടും പ്രതികരണം തേടി. അതേസമയം ദുരന്തത്തിന് പിന്നിൽ പൈലറ്റിന്റെ പിഴവാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങളെ വളരെ ദൗർഭാഗ്യകരമെന്നും കോടതി വിശേഷിപ്പിച്ചു, വിഷയത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
സൈനിക നടപടികളില്ലാതെ തന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് രാജ്‌നാഥ് സിങ്
സൈനിക നടപടികളില്ലാതെ തന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുമായി ലയിക്കുന്നതിനുവേണ്ടി പാക് അധീന കശ്മീരിൽ മുദ്രാവാക്യങ്ങള്‍ ഉയരുകയാണ്. ഭാരതത്തിന്‍റെ ഭാഗമാണെന്ന് പാക് അധീന കശ്മീർ ഉച്ചത്തിൽ വിളിച്ചുപറയുന്ന ദിവസം വരുമെന്നും അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരിലെ പ്രധാന നഗരമായ റാവല്‍ക്കോട്ടില്‍, പാകിസ്താനില്‍നിന്ന് സ്വാതന്ത്ര്യമാവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി പ്രകടനങ്ങള്‍ നടത്തിയിരുന്നു. വര്‍ഷങ്ങളായി അനുഭവിക്കുന്ന അവഗണന, രൂക്ഷമായ തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളില്ലായ്മ എന്നിവയില്‍നിന്ന് ഉടലെടുത്ത പ്രതിഷേധമായിരുന്നു ഇതെന്ന് രഹസ്യാന്വേഷണ […]
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 22, തിങ്കളാഴ്ച
◾https://dailynewslive.in/ ജിഎസ്ടി നിരക്കിലെ മാറ്റം നേരിട്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അരുണാചല്‍ പ്രദേശിലെ ഇറ്റാ നഗറില്‍ എത്തി ചെറുകിട കച്ചവടക്കാരും വ്യാപാരികളുമായി സംവദിച്ചു. വ്യാപാരികള്‍ വലിയ പ്രതീക്ഷയിലാണെന്നും ജിഎസ്ടി നിരക്ക് മാറ്റത്തിലൂടെ ഇരട്ടി ഐശ്വര്യമെത്തിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം നിരക്ക് മാറ്റം ആഴത്തിലുള്ള മുറിവിലൊട്ടിച്ച ബാന്‍ഡ് എയ്ഡ് മാത്രമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇത്രയും കാലം അധിക നികുതി ഈടാക്കിയതിന് ജനത്തോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പ്രതിപക്ഷത്തിന് സ്വപ്നം കാണാന്‍ കഴിയാത്ത […]
