ഓഹരി നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ കാപിറ്റല്‍ ഐ.പി.ഒ ഈ വര്‍ഷം ഒക്ടോബര്‍ ആദ്യമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ തുടങ്ങേണ്ട പ്രാഥമിക ഓഹരി വില്‍പനയാണ് ഒക്‌ടോബറിലേക്ക് നീണ്ടത്. ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനമായ ടാറ്റ മോട്ടോര്‍സ് ഫിനാന്‍സ് കമ്പനി ടാറ്റ കാപിറ്റലില്‍ ലയിപ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് ഐ.പി.ഒ വൈകാന്‍ കാരണം. 16,500-17,500 കോടി രൂപയുടെ ഐ.പി.ഒയുമായാണ് ടാറ്റ കാപിറ്റല്‍ വരുന്നത്. സാമ്പത്തിക മേഖലയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും ടാറ്റ കാപിറ്റലിന്റെത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കിതര […]
രശ്മിക മന്ദാനയുടെ ‘തമ’ ട്രെയിലര്‍
മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമായ ‘തമ’ ട്രെയിലര്‍ എത്തി. രശ്മിക മന്ദാനയും ആയുഷ്മാന്‍ ഖുറാനയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നവാസുദീന്‍ സിദ്ദിഖി, പരേഷ് റാവല്‍, സത്യരാജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വാംപയേഴ്‌സ് ആയി ആയുഷ്മാനും രശ്മികയും എത്തുന്നു. മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്‌സിലെ അഞ്ചാമത്തെ ചിത്രം കൂടിയാണ് തമ. ഇത്തവണയും വ്യത്യസ്തമായൊരു സിനിമാ അനുഭവം തന്നെയായിരിക്കും മാഡോക് നല്‍കുക എന്നാണ് ട്രെയിലറിനു താഴെ നിറയുന്ന കമന്റുകള്‍. മാത്രവുമല്ല ഈ യൂണിവേഴ്‌സിലെ ആദ്യത്തെ പ്രണയകഥ കൂടിയാണ് തമ […]
വേടന്‍ രചിച്ച് ആലപിച്ച ‘ഭൂതഗണം’ ഗാനമെത്തി
മാത്യു തോമസിനെ നായകനാക്കി പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ എന്ന റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘ഭൂതഗണം’ എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിനു ഈണം പകര്‍ന്നത് യാക്സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. വേടന്‍ വരികള്‍ രചിച്ച് ആലപിച്ചിരിക്കുന്ന ഗാനത്തിന് കാര്‍ത്തിക ബി എസും ശബ്ദം നല്‍കിയിട്ടുണ്ട്. കിങ് ഒരേഖ് ആണ് ഗാനത്തിന് വേണ്ട അഡീഷണല്‍ വരികള്‍ ഒരുക്കിയത്. […]
ഒക്ടാവിയ ആര്‍എസ് മോഡല്‍ 100 യൂണിറ്റുകള്‍ മാത്രം
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഒക്ടാവിയ ആര്‍എസ് മോഡല്‍ ഒക്ടോബര്‍ 17ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് സ്പോര്‍ട്ടി സെഡാന്റെ പ്രീ ബുക്കിങ് തീയതി കമ്പനി പുറത്തുവിട്ടു. ഒക്ടോബര്‍ ആറിനാണ് പ്രീ ബുക്കിങ് ആരംഭിക്കുന്നത്. മുമ്പ് പ്രാദേശികമായി അസംബിള്‍ ചെയ്ത സ്റ്റാന്‍ഡേര്‍ഡ് ഒക്ടാവിയയില്‍ നിന്ന് വ്യത്യസ്തമായി, ആര്‍എസ് സെഡാന്‍ പൂര്‍ണ രൂപത്തിലാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം, സ്‌കോഡ നാലാം തലമുറ ഒക്ടാവിയ ആര്‍എസിന്റെ 100 യൂണിറ്റുകള്‍ മാത്രമേ ഇറക്കുമതി ചെയ്യുകയുള്ളൂ. […]
ഓപ്പോ റെനോ 14 ദീപാവലി എഡിഷന്‍
ഇന്ത്യക്കായി പ്രത്യേകം നിര്‍മ്മിച്ച ഓപ്പോ റെനോ 14 5ജി ദീപാവലി എഡിഷന്‍ ഇപ്പോള്‍ വാങ്ങാം. ഇന്‍ഡസ്ട്രിയിലെ ആദ്യത്തെ ഹീറ്റ്-സെന്‍സിറ്റീവ്, കളര്‍ ചേഞ്ചിങ് കോട്ടിങ് കൂടെയുള്ള ഫോണാണിത്. ഈ ഫോണിലെ ഏറ്റവും എക്‌സ്‌ക്ലൂസീവായ അപ്‌ഗ്രേഡ് ബാക് കവറിലാണ്. പിന്നിലെ പാനലില്‍ പരമ്പരാഗതമായ ഒരു കലാപ്രകടനം കാണാം. നടുവില്‍ മണ്ഡല ഡിസൈന്‍. മണ്ഡലയുടെ അകത്ത് മനോഹരമായ ഒരു മയില്‍. ഇവയെ ചുറ്റി നാളങ്ങളെ അനുസ്മരിപ്പിക്കുന്ന ചിത്രപ്പണികള്‍. കറുപ്പിലും സ്വര്‍ണ്ണ വര്‍ണ്ണത്തിലുമാണ് ഈ ഡിസൈന്‍. ഈ കളര്‍ സ്‌കീം മനോഹരമായി സമ്മേളിക്കുന്നത് […]
ശ്രീശങ്കരദര്‍ശനം
ശ്രീശങ്കരാചാര്യരെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അമൂല്യനിധിയാണ് ഈ ഗ്രന്ഥരത്‌നം. ശ്രീശങ്കരാചാര്യകൃതികളെ അടിസ്ഥാനമാക്കി പ്രസിദ്ധീകൃതമായ ഇരുപത്തിരണ്ട് ലേഖനങ്ങളുടെ സമാഹാരം. ശ്രീശങ്കരാചാര്യരുടെ ജീവിതദൗത്യത്തെക്കുറിച്ച് പുതിയ അറിവുകള്‍ നല്‍കുന്ന ശ്രദ്ധേയകൃതി. ‘ശ്രീശങ്കരദര്‍ശനം’. ആറാം പതിപ്പ്. വിദ്യാവാചസ്പതി വി പനോളി. മാതൃഭൂമി ബുക്‌സ്. വില 144 രൂപ.
വലതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഗുണകരം
ശ്വാസതടസം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഉറങ്ങുമ്പോള്‍ വശം തിരിഞ്ഞു കിടക്കുന്നത് ശ്രദ്ധിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വലതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഗുണകരം. ഇങ്ങനെ കിടക്കുമ്പോള്‍ ഹൃദയം നെഞ്ചില്‍ അല്പം ഉയര്‍ന്ന നിലയില്‍ ആയിരിക്കും. ഇത് ഹൃദയത്തില്‍ സമ്മര്‍ദം കുറയ്ക്കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യും. ഇത് ചില ആളുകളില്‍ കൂര്‍ക്കംവലി കുറക്കാനും സഹായിക്കുന്നു. നട്ടെല്ലിന്റെ സ്വാഭാവികമായ വളവ് നിലനിര്‍ത്താന്‍ വലതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. ഇത് നടുവേദന കുറക്കാനും നല്ലതാണ്. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
ലോൺ തിരിച്ചടവ് മുടങ്ങിയാൽ വീട്ടുകാരെ അവിടെ നിന്ന് ഇറക്കി വിടുന്നത് ശരിയായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കുട്ടികളുടെ പരീക്ഷ സമയങ്ങളിൽ ജപ്തി അടക്കമുള്ള നടപടികളിൽ നിന്ന് ബാങ്കുകൾ പിന്മാറണം. സാമ്പത്തിക ഇടപാട് മാത്രമല്ല, സാമൂഹിക പ്രതിബദ്ധത എന്നതുകൂടി എല്ലാത്തരം ബാങ്കുകളും പരിഗണിക്കേണ്ടതുണ്ടെന്നും കൊച്ചിയിൽ കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐടി കോൺക്ലേവ് ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങളിലും തര്‍ക്കങ്ങളിലും തട്ടി എയിംസ് കേരളത്തിന് നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എയിംസ് കേരളത്തിന് അവകാശപ്പെട്ടതാണ്. […]
മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള അതിർത്തി ചെക്ക് പോസ്റ്റുകൾ നവീകരിക്കാൻ നടപടി
സംസ്ഥാന മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള 20 അതിർത്തി ചെക്ക് പോസ്റ്റുകൾ നവീകരിക്കാൻ നടപടി ആരംഭിച്ചു. അനധികൃത മൃഗക്കടത്ത് തടയാനും ഫീസ് ഉയർത്തി വരുമാനം വർദ്ധിപ്പിക്കുന്നതിൻ്റെയും ഭാഗമായി എല്ലാ ചെക്ക്പോസ്റ്റുകളിലും സിസിടിവി നിരീക്ഷണവും രോഗങ്ങളുടെ സ്ക്രീനിംഗിനായി ചെക്ക്പോസ്റ്റിൽ ലബോറട്ടറികളും സ്ഥാപിക്കും. ചെക്പോസ്റ്റിൽ ജോലി ചെയ്യുന്ന ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർക്ക് ചെക്ക്പോസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മൃഗങ്ങളെ കടത്തിക്കൊണ്ടു വരുമ്പോൾ പാലിക്കേണ്ട നിയമ നടപടികളെക്കുറിച്ചും അതിർത്തി കടന്നുവരുന്ന മൃഗശേഖരത്തിൽ സംസ്ഥാനത്തിന്റെ വരുമാനം ഉറപ്പാക്കുന്നതിനും രോഗങ്ങൾ സ്ക്രീൻ ചെയ്യുന്നതിനും പ്രത്യേകം പരിശീലന പരിപാടിയും സംഘടിപ്പിക്കും.
സര്‍ക്കാര്‍ അനുകൂല നിലപാടിൽ ഉറച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി
രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോഴായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. താൻ തന്‍റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാമെന്നും സുകുമാരൻ നായര്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ കൊണ്ട് തനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ. പറഞ്ഞ നിലപാടിനെക്കുറിച്ച് പിന്നെയും പിന്നെയും ചോദിക്കേണ്ടതില്ലെന്നും സുകുമാരൻ നായര്‍ പറഞ്ഞു.നായർ സർവീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്കും ഇൻകം ആൻഡ് […]
