5 43

ഇന്ത്യക്കായി പ്രത്യേകം നിര്‍മ്മിച്ച ഓപ്പോ റെനോ 14 5ജി ദീപാവലി എഡിഷന്‍ ഇപ്പോള്‍ വാങ്ങാം. ഇന്‍ഡസ്ട്രിയിലെ ആദ്യത്തെ ഹീറ്റ്-സെന്‍സിറ്റീവ്, കളര്‍ ചേഞ്ചിങ് കോട്ടിങ് കൂടെയുള്ള ഫോണാണിത്. ഈ ഫോണിലെ ഏറ്റവും എക്‌സ്‌ക്ലൂസീവായ അപ്‌ഗ്രേഡ് ബാക് കവറിലാണ്. പിന്നിലെ പാനലില്‍ പരമ്പരാഗതമായ ഒരു കലാപ്രകടനം കാണാം. നടുവില്‍ മണ്ഡല ഡിസൈന്‍. മണ്ഡലയുടെ അകത്ത് മനോഹരമായ ഒരു മയില്‍. ഇവയെ ചുറ്റി നാളങ്ങളെ അനുസ്മരിപ്പിക്കുന്ന ചിത്രപ്പണികള്‍. കറുപ്പിലും സ്വര്‍ണ്ണ വര്‍ണ്ണത്തിലുമാണ് ഈ ഡിസൈന്‍. ഈ കളര്‍ സ്‌കീം മനോഹരമായി സമ്മേളിക്കുന്നത് ഓപ്പോയുടെ ഹീറ്റ്-സെന്‍സിറ്റീവ് കളര്‍ ചേഞ്ചിങ് സാങ്കേതികവിദ്യയുമയാണ്. ഇതിനായി ഗ്ലോ ഷിഫ്റ്റ് ടെക്‌നോളജി ആണ് ഉപയോഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ താപനിലയ്ക്ക് അനുസരിച്ച് കറുപ്പില്‍ നിന്നും സ്വര്‍ണ്ണ വര്‍ണ്ണത്തിലേക്ക് ഈ പാനല്‍ മാറും. തികച്ചും മാന്ത്രികമാണ് ഈ ഇഫക്റ്റ്. താപനില 28 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോള്‍ ഫോണ്‍ കറുപ്പായിരിക്കും. 29 – 34 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില മാറുമ്പോള്‍ നിറം മാറാന്‍ തുടങ്ങും. 35 ഡിഗ്രി സെല്‍ഷ്യസ് മുകളില്‍ താപനില എത്തുമ്പോള്‍ സമ്പൂര്‍ണ്ണമായും സ്വര്‍ണ്ണ നിറം കൈവരും. 39,999 (8ജിബി + 256ഡിബി) രൂപയ്ക്ക് ഈ ഫോണ്‍ ഇപ്പോള്‍ സ്വന്തമാക്കാം. കിഴിവില്‍ 36,999 രൂപ മുതല്‍ ലഭ്യമാകും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *