ഓഹരി നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ കാപിറ്റല്‍ ഐ.പി.ഒ ഈ വര്‍ഷം ഒക്ടോബര്‍ ആദ്യമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ തുടങ്ങേണ്ട പ്രാഥമിക ഓഹരി വില്‍പനയാണ് ഒക്‌ടോബറിലേക്ക് നീണ്ടത്. ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനമായ ടാറ്റ മോട്ടോര്‍സ് ഫിനാന്‍സ് കമ്പനി ടാറ്റ കാപിറ്റലില്‍ ലയിപ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് ഐ.പി.ഒ വൈകാന്‍ കാരണം. 16,500-17,500 കോടി രൂപയുടെ ഐ.പി.ഒയുമായാണ് ടാറ്റ കാപിറ്റല്‍ വരുന്നത്. സാമ്പത്തിക മേഖലയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും ടാറ്റ കാപിറ്റലിന്റെത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കിതര സ്ഥാപനമായ ടാറ്റ കാപിറ്റല്‍ അടുത്ത മൂന്ന് വര്‍ഷത്തെ പദ്ധതികള്‍ മുന്നില്‍ കണ്ടാണ് ഇത്രയും തുക സമാഹരിക്കുന്നതെന്നാണ് വിവരം. മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 2.2 ലക്ഷം കോടി രൂപയുടെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റാണ് ഈ കമ്പനിക്കുള്ളത്. മൂന്ന് വര്‍ഷത്തിനിടെ ശരാശരി 28 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഉടമകളായ ടാറ്റ സണ്‍സിന് 92.83 ശതമാനം ഓഹരികളാണ് ടാറ്റ കാപിറ്റലിലുള്ളത്. ഐ.പി.ഒയിലൂടെ 47.58 കോടി ഓഹരികളാണ് വില്‍ക്കുന്നത്. 2023 നവംബറില്‍
ടാറ്റ കാപിറ്റല്‍ ഐ.പി.ഒ ഒക്ടോബര്‍ ആദ്യം
