കണ്ണൂര്‍ വിമാനത്താവളം വഴിയുളള എയര്‍ ഇന്ത്യ സര്‍വീസുകള്‍ വെട്ടിക്കുറച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന നടപടിയാണെന്നും അത് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വെട്ടിക്കുറച്ച സര്‍വീസുകള്‍ ലക്നൗവിലേക്കും ജയ്പൂരിലേക്കുമെല്ലാമാണ് മാറ്റിയത്. അവിടങ്ങള്‍ ആരുടെ കൈയിലാണെന്ന് അറിയാമല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കൊച്ചിയില്‍ ലോക കേരള സഭ പ്രൊഫഷണല്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കണ്ണൂര്‍ വിമാനത്താവളത്തിൽ എയര്‍ ഇന്ത്യ സര്‍വീസ് വെട്ടിക്കുറച്ചതിനെതിരെ മുഖ്യമന്ത്രി
