yt cover 48

https://dailynewslive.in/ നിങ്ങളില്‍ ആരാണ് നിങ്ങളുടെ സഹോദരിമാരെയോ പെണ്‍മക്കളെയോ പരസ്യമായി ചുംബിക്കുന്നതെന്ന വിവാദ ചോദ്യവുമായി മധ്യപ്രദേശ് നഗരവികസന മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കൈലാഷ് വിജയവര്‍ഗിയ. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ ഈ പ്രസ്താവന ഏറെ വിവാദമായിരിക്കുകയാണ്. നമ്മുടെ പ്രതിപക്ഷ നേതാവ് പൊതുമദ്ധ്യത്തില്‍ വെച്ച് സഹോദരിയെ ചുംബിക്കുന്നുവെന്നും ഇത് മൂല്യങ്ങളുടെ അഭാവമാണെന്നും ഇവ വിദേശ സംസ്‌കാരമാണെന്നും അവര്‍ പ്രധാനമന്ത്രിയോട് പോലും മോശമായി സംസാരിക്കുന്നുവെന്നും കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു. ഞങ്ങള്‍ പഴയ സംസ്‌കാരമുള്ളവരാണെന്നും ഞങ്ങളുടെ സഹോദരിമാരുടെ ഗ്രാമത്തില്‍ നിന്ന് ഞങ്ങള്‍ വെള്ളം പോലും കുടിക്കാറില്ലെന്നും എന്റെ അമ്മായി താമസിച്ചിരുന്ന ജിരാപൂരില്‍ പോകുമ്പോള്‍ എന്റെ അച്ഛന്‍ വീട്ടില്‍ നിന്ന് ഒരു കുടം വെള്ളം കൊണ്ടുപോകുമായിരുന്നുവെന്നും വിജയ് വര്‍ഗീയ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ വീട്ടുകാരെ അവിടെ നിന്ന് ഇറക്കി വിടുന്നത് ശരിയായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ പരീക്ഷ സമയങ്ങളില്‍ ജപ്തി അടക്കമുള്ള നടപടികളില്‍ നിന്ന് ബാങ്കുകള്‍ പിന്മാറണം. സാമ്പത്തിക ഇടപാട് മാത്രമല്ല, സാമൂഹിക പ്രതിബദ്ധത എന്നതുകൂടി എല്ലാത്തരം ബാങ്കുകളും പരിഗണിക്കേണ്ടതുണ്ടെന്നും കൊച്ചിയില്‍ കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐടി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.

https://dailynewslive.in/ വിവാദങ്ങളിലും തര്‍ക്കങ്ങളിലും തട്ടി എയിംസ് കേരളത്തിന് നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എയിംസ് കേരളത്തിന് അവകാശപ്പെട്ടതാണ്. കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയിരിക്കുന്നത്. പദ്ധതി കേന്ദ്ര ധനവകുപ്പിന്റെ പരിഗണനയിലുണ്ടെന്നാണ് അവസാനം അറിയിച്ചതെന്നും രാഷ്ട്രീയ തീരുമാനം മാത്രമാണ് ഇനി ഉണ്ടാകേണ്ടതെന്നും വീണ കൊച്ചിയില്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ എയിംസ് ആലപ്പുഴയില്‍ കൊണ്ടുവരുമെന്ന കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കെ സി വേണുഗോപാല്‍. ഒരുപാട് നാളായി എയിംസിനുവേണ്ടി കേരളം കാത്തിരിക്കുകയാണ്. എയിംസ് കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയിട്ടും നടപ്പായില്ല. അപ്പോഴാണ് മറ്റൊരു കേന്ദ്രമന്ത്രി എയിംസ് ആലപ്പുഴയില്‍ അനുവദിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് പറഞ്ഞത്. പ്രഖ്യാപനം നടപ്പാക്കാന്‍ മുന്നോട്ടുവന്നാല്‍ എല്ലാ പിന്തുണയും നല്കുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചത് കണ്ടെത്തുന്നതിനായി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ ഇടനിലക്കാരെ സംബന്ധിച്ച് വിവരം ലഭിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഭൂട്ടാനില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒരു വാഹനത്തിന്റെ ഉടമയായ മാഹിന്‍ അന്‍സാരിയുടെ മൊഴിയാണ് നിര്‍ണായകമായത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനില സംഘത്തിനെതിരെ അന്വേഷണം നടത്തുമെന്നും മാഹിന്റെ ലാന്‍ഡ് റോവര്‍ ഭൂട്ടാനില്‍ നിന്ന് നേരിട്ട് ഇറക്കിയത് തന്നെ എന്നും കസ്റ്റംസ് പറഞ്ഞു.

https://dailynewslive.in/ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച കോഴിക്കോട് പന്നിയങ്കരയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന് ആരോപിച്ച് മുസ്ലിംലീഗിന്റെ പ്രതിഷേധം. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസ് ഉപരോധിച്ച പ്രവര്‍ത്തകര്‍ ഇന്‍സ്പെക്ടറെ തടഞ്ഞുവച്ചു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്നും സര്‍വകകക്ഷിയോഗം പോലും വിളിച്ചു ചേര്‍ത്തില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

https://dailynewslive.in/ എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ മാറ്റമില്ലെന്നും ഇപ്പോള്‍ സ്വീകരിച്ചത് ശരിദൂരമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാടിനെ പ്രതിനിധി സഭാ യോഗത്തില്‍ അംഗങ്ങള്‍ പിന്തുണച്ചു. ശബരിമല പ്രക്ഷോഭ സമയത്തെ സാഹചര്യം അല്ല നിലവിലെന്നും സുകുമാരന്‍ നായര്‍ യോഗത്തില്‍ വ്യക്തമാക്കി. സമദൂര നയത്തില്‍ നിന്ന് ഒരിക്കലും മാറ്റമുണ്ടായിട്ടില്ലെന്നും മന്നത്ത് പത്മനാഭന്റെ കാലത്തുള്ള നിലപാട് തന്നെയാണ് തുടരുന്നതെന്നും അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പ്രതിനിധി പങ്കെടുത്തത് സമദൂര നയത്തില്‍ നിന്നുള്ള മാറ്റമാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ തന്റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ സര്‍ക്കാരിന്റെ കപട ഭക്തിയില്‍ വിശ്വാസമില്ലെന്നും യുഡിഎഫിന്റേത് ഉറച്ച മതേതര നിലപാടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിന്റേത് പ്രീണന നയമെന്നും സതീശന്‍ കുറ്റപ്പെടുത്തി. യോഗിയും പിണറായിയും നല്ല കൂട്ടുകാരായി എന്നും സതീശന്‍ പരിഹസിച്ചു. എന്‍എസ്എസ്, എസ്എന്‍ഡിപി നിലപാടില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും എന്‍എസ്എസ് നിലപാടില്‍ യുഡിഎഫിന് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ സംസ്ഥാന മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള 20 അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ നവീകരിക്കാന്‍ നടപടി ആരംഭിച്ചു. അനധികൃത മൃഗക്കടത്ത് തടയാനും ഫീസ് ഉയര്‍ത്തി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി എല്ലാ ചെക്ക്പോസ്റ്റുകളിലും സിസിടിവി നിരീക്ഷണവും രോഗങ്ങളുടെ സ്‌ക്രീനിംഗിനായി ചെക്ക്പോസ്റ്റില്‍ ലബോറട്ടറികളും സ്ഥാപിക്കും. ചെക്പോസ്റ്റില്‍ ജോലി ചെയ്യുന്ന ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പ്രത്യേകം പരിശീലന പരിപാടിയും സംഘടിപ്പിക്കും.

https://dailynewslive.in/ പാലക്കാട് എലപ്പുള്ളിയിലെ നിര്‍ദ്ദിഷ്ട ബ്രൂവറി പദ്ധതി പ്രദേശം വൃത്തിയാക്കാന്‍ ഒയാസിസ് കമ്പനി നടപടി തുടങ്ങി. ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നതിന് മുന്നോടിയായാണ് കാട് വെട്ടി തെളിക്കുന്നതെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. അതേസമയം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. എന്നാല്‍, ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി.

https://dailynewslive.in/ രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജ്ഹംസിന്റെ രാജ്ഭവനില്‍ നാളെ നടക്കുന്ന പ്രകാശന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. രാജ്ഭവനിലെ വേദികളില്‍ ഭാരതാംബയുടെ ചിത്രമുണ്ടാകുമെന്ന നിര്‍ബന്ധത്തില്‍നിന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പിന്‍വാങ്ങി. ഈ ചടങ്ങില്‍ ഭാരതാംബയുടെ ചിത്രമുണ്ടാകില്ല. പരിപാടിക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള സന്ദേശം രാജ്ഭവന് കിട്ടി.

https://dailynewslive.in/ ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു, ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

https://dailynewslive.in/ ജയില്‍ച്ചാട്ടത്തിന് തടവുകാരുടെയോ ജയില്‍ ജീവനക്കാരുടെയോ സഹായം ലഭിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഗോവിന്ദച്ചാമി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് സംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ഗോവിന്ദച്ചാമിയെ ചോദ്യംചെയ്തപ്പോഴായിരുന്നു ഈ മറുപടി. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം കണ്ണൂര്‍ സിറ്റി പോലീസില്‍നിന്ന് കഴിഞ്ഞ ഒന്നാംതീയതിയാണ് ക്രൈംബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തത്.

https://dailynewslive.in/ തിരുമല അനിലിന്റെ ആത്മഹത്യയില്‍ ഭാര്യ ആശ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മൊഴി രേഖപ്പെടുത്തല്‍ തുടരും. പെട്ടെന്ന് മരണത്തിലേക്ക് പോയ കാരണം കണ്ടെത്തണമെന്ന് ആശ ആവശ്യപ്പെട്ടു. രാവിലെ പെട്ടെന്ന് ഷര്‍ട്ട് ധരിച്ച്, തിരിച്ചു വരാമെന്ന് പറഞ്ഞ് ഇറങ്ങി പോവുകയായിരുന്നു അനിലെന്ന് ഇവര്‍ പറഞ്ഞു. സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം മാനസികബുദ്ധിമുട്ടിലായിരുന്നു. മരണത്തിന് മുമ്പ് ആരെയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടതായി പരാതി. അമൃതം പൊടി കഴിച്ച് പ്രദേശവാസിയായ രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. പാക്കറ്റ് തീരാറായപ്പോഴാണ് പല്ലിയെ കണ്ടെത്തിയത്. പിന്നാലെ അമൃതം പൊടി സപ്ലൈ ചെയ്യുന്ന കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

https://dailynewslive.in/ മട്ടന്നൂരിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ചുപിടികൂടി. കൂടാളി ചിത്രാരിയില്‍വച്ചാണ് ഉച്ചയ്ക്ക് 12 മണിയോടെ മയക്കുവെടി വച്ചത്. കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം. ഏതാനും ദിവസങ്ങളായി ജനവാസ മേഖലയില്‍ ഭീഷണിയായി ചുറ്റിത്തിരിയുകയായിരുന്നു കാട്ടുപോത്ത്.

https://dailynewslive.in/ തൃശൂര്‍ കണിമംഗലം വിന്‍സെന്റ് വധക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ പ്രതികളായ മനോജ് (45), ഷൈനി (50) എന്നിവരെ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തി. കേസില്‍ ഇന്ന് ഉച്ചയ്ക്കുശേഷം ശിക്ഷ വിധിക്കും. 2014 നവംബര്‍ 19 നാണ് മനോജും ഷൈനിയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളും ചേര്‍ന്ന് കൈതക്കാടന്‍ വിന്‍സന്റിനെയും(79) നെയും ഭാര്യ ലില്ലി വിന്‍സന്റിനെയും (73) വീട് കയറി ആക്രമിച്ചത്. ആക്രമണത്തില്‍ വിന്‍സെന്റ് കൊല്ലപ്പെട്ടു. കവര്‍ച്ച ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

https://dailynewslive.in/ തിരുവനന്തപുരം ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ കേസില്‍ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ഇരുവരും തമ്മില്‍ അസാധാരണ ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

https://dailynewslive.in/ ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍കുട്ടി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ 3 വെള്ളിയാഴ്ച ആയിരിക്കും ശിക്ഷാവിധി. ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരുകില്‍ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. കൊല്ലം സ്വദേശിയായ കബീര്‍ എന്നു വിളിക്കുന്ന ഹസ്സന്‍കുട്ടിയാണ് പ്രതി.

https://dailynewslive.in/ കായംകുളത്ത് നാലര വയസുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന് പരാതി. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂര്‍ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്. കുട്ടി നിക്കറില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചുവെന്ന അമ്മായിയമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

https://dailynewslive.in/ രാജ്യത്ത് ബിഎസ്എന്‍എല്ലിന്റെ 4 ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി. ടെലി കമ്യൂണിക്കേഷന്‍ മേഖലയ്ക്ക് ഊര്‍ജ്ജമേകാന്‍ ബിഎസ്എന്‍എല്ലിന്റെ തദ്ദേശീയ സാങ്കേതികവിദ്യയാണ് പ്രധാനമന്ത്രി ഒഡിഷയില്‍ ഉദ്ഘാടനം ചെയ്തത്. ടെലികോം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യയും എത്തി. ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ദക്ഷിണ കൊറിയ, ചൈന അടക്കമുള്ളവയാണ് ടെലികോം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന മറ്റുരാജ്യങ്ങള്‍. ബിഎസ്എന്‍എല്ലിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 97500 പുതിയ 4ജി ടവറുകളാണ് പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്തത്.

https://dailynewslive.in/ ലഡാക്കില്‍ പ്രതിഷേധം തുടരുന്നതിനിടെ സോനം വാങ്ചുക്കിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ലഡാക്ക് ഡിജിപി. വാങ്ചുക്കിന്റെ പ്രസംഗങ്ങള്‍ പ്രകോപനമായെന്നും ഇത് പ്രതിഷേധത്തിലേക്ക് നയിച്ചുവെന്നും ലഡാക്ക് ഡിജിപി വ്യക്തമാക്കി. വാങ്ചുക്കിന്റെ സ്ഥാപനത്തിന്റെ നിയമലംഘനം ബോധ്യപ്പെട്ടതിനാലാണ് ലൈസന്‍സ് റദ്ദാക്കിയത്. വാങ് ചുക്കിന് പാക് ബന്ധങ്ങളുണ്ടെന്നും കലാപമുണ്ടാക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും ലഡാക്ക് ഡിജിപി വ്യക്തമാക്കി.

https://dailynewslive.in/ ഐ ലവ് മുഹമ്മദ്’ കാമ്പയിനിനെ പിന്തുണച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ മേധാവി തൗഖീര്‍ റാസയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. കാമ്പയിനിനെ പിന്തുണച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം റാസയുടെ വീടിന് പുറത്ത് ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഇയാളെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

https://dailynewslive.in/ ഇസ്രായേല്‍ സൈന്യത്തിന് നല്‍കിയിരുന്ന ചില സേവനങ്ങള്‍ നിര്‍ത്തലാക്കിയതായി അമേരിക്കന്‍ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. പലസ്തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കുന്നതിനായി ഇസ്രായേല്‍ സൈന്യം മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

https://dailynewslive.in/ നുണകള്‍ പറയുന്നതിന് പാകിസ്താന്‍ നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നുവെന്ന് ജമ്മുകശ്മീര്‍ മുന്‍ ഡിജിപി എസ്.പി വായിദ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. നുണകള്‍ പറയുന്നതിന് ഒരു രാജ്യം നൊബേല്‍ അര്‍ഹിക്കുന്നുവെങ്കില്‍, അത് പാകിസ്താനാണെന്നും ഷഹബാസ് ഷരീഫോ തട്ടിപ്പുകാരനായ സൈനികമേധാവി അസിം മുനീറോ ആകട്ടെ, അവര്‍ നൊബേല്‍ അര്‍ഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

https://dailynewslive.in/ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് ഇന്ത്യയുടെ ശക്തമായ മറുപടി. ഷെരീഫിന്റെ പരാമര്‍ശങ്ങളെ ‘അസംബന്ധ നാടകങ്ങള്‍’ എന്ന് വിശേഷിപ്പിച്ച ഇന്ത്യ, ‘ഒരു നാടകത്തിനും യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല’ എന്നും വ്യക്തമാക്കി. മറുപടി പ്രസംഗം നടത്തിയ ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗഹ്ലോട്ട്, പാകിസ്ഥാന്റെ വിദേശനയത്തിന്റെ കാതലായ ഭീകരവാദത്തെ വീണ്ടും മഹത്വവല്‍ക്കരിക്കുന്ന കാഴ്ചയാണ് അസംബ്ലിയില്‍ കണ്ടതെന്ന് വിമര്‍ശിച്ചു.

https://dailynewslive.in/ ജമ്മു കശ്മീരിനെക്കുറിച്ചുള്ള തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. തുര്‍ക്കിയുടെ നിലപാട് ആക്ഷേപാര്‍ഹമാണെന്നും കശ്മീര്‍ വിഷയം ഉഭയകക്ഷി പ്രശ്നമാണെന്നും പുറത്തുനിന്നുള്ള മധ്യസ്ഥതയ്ക്ക് സ്ഥാനമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. അതില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. മധ്യസ്ഥതയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

https://dailynewslive.in/ അര്‍ജന്റീനയില്‍ നിന്ന് റെക്കോര്‍ഡ് അളവില്‍ സോയാ ഓയില്‍ വാങ്ങി ഇന്ത്യ. കയറ്റുമതി തീരുവകള്‍ ഒഴിവാക്കാനുള്ള അര്‍ജന്റീനയുടെ നിര്‍ണായക നീക്കം മുതലെടുത്താണ് ഇന്ത്യയുടെ ഈ വന്‍കിട ഇടപാട്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ഏകദേശം 3 ലക്ഷം മെട്രിക് ടണ്‍ സോയാ ഓയിലാണ് ഇന്ത്യ വാങ്ങിയത്. രണ്ടു ദിവസത്തെ ഇടപാടില്‍ ഇത്രയും വലിയ അളവില്‍ ഇന്ത്യ സോയാ ഓയില്‍ വാങ്ങുന്നത് ഇതാദ്യമായാണ് .

https://dailynewslive.in/ പലസ്തീന്‍ അനുകൂല പ്രകടനത്തിനിടെ നടത്തിയ ‘പ്രകോപനപരമായ നടപടികളുടെ’ പേരില്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. അമേരിക്കന്‍ സൈനികരെ അനുസരണക്കേട് കാണിക്കാനും അക്രമത്തിന് പ്രേരിപ്പിക്കാനും പെട്രോ ശ്രമിച്ചുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് എക്സിലെ പോസ്റ്റില്‍ ആരോപിച്ചു.

https://dailynewslive.in/ ഓഹരി നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ കാപിറ്റല്‍ ഐ.പി.ഒ ഈ വര്‍ഷം ഒക്ടോബര്‍ ആദ്യമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ തുടങ്ങേണ്ട പ്രാഥമിക ഓഹരി വില്‍പനയാണ് ഒക്ടോബറിലേക്ക് നീണ്ടത്. ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനമായ ടാറ്റ മോട്ടോര്‍സ് ഫിനാന്‍സ് കമ്പനി ടാറ്റ കാപിറ്റലില്‍ ലയിപ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് ഐ.പി.ഒ വൈകാന്‍ കാരണം. 16,500-17,500 കോടി രൂപയുടെ ഐ.പി.ഒയുമായാണ് ടാറ്റ കാപിറ്റല്‍ വരുന്നത്. സാമ്പത്തിക മേഖലയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും ടാറ്റ കാപിറ്റലിന്റെത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കിതര സ്ഥാപനമായ ടാറ്റ കാപിറ്റല്‍ അടുത്ത മൂന്ന് വര്‍ഷത്തെ പദ്ധതികള്‍ മുന്നില്‍ കണ്ടാണ് ഇത്രയും തുക സമാഹരിക്കുന്നതെന്നാണ് വിവരം. മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 2.2 ലക്ഷം കോടി രൂപയുടെ അസറ്റ് അണ്ടര്‍ മാനേജ്മെന്റാണ് ഈ കമ്പനിക്കുള്ളത്. മൂന്ന് വര്‍ഷത്തിനിടെ ശരാശരി 28 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഉടമകളായ ടാറ്റ സണ്‍സിന് 92.83 ശതമാനം ഓഹരികളാണ് ടാറ്റ കാപിറ്റലിലുള്ളത്. ഐ.പി.ഒയിലൂടെ 47.58 കോടി ഓഹരികളാണ് വില്‍ക്കുന്നത്. 2023 നവംബറില്‍ ടാറ്റ ടെക്നോളജീസ് ലിമിറ്റഡ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ശേഷം ആദ്യമായാണ് ടാറ്റ ഗ്രൂപ്പില്‍നിന്ന് മറ്റൊരു കമ്പനി ഐ.പി.ഒയുമായി എത്തുന്നത്.

https://dailynewslive.in/ മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ‘തമ’ ട്രെയിലര്‍ എത്തി. രശ്മിക മന്ദാനയും ആയുഷ്മാന്‍ ഖുറാനയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നവാസുദീന്‍ സിദ്ദിഖി, പരേഷ് റാവല്‍, സത്യരാജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വാംപയേഴ്സ് ആയി ആയുഷ്മാനും രശ്മികയും എത്തുന്നു. മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രം കൂടിയാണ് തമ. ഇത്തവണയും വ്യത്യസ്തമായൊരു സിനിമാ അനുഭവം തന്നെയായിരിക്കും മാഡോക് നല്‍കുക എന്നാണ് ട്രെയിലറിനു താഴെ നിറയുന്ന കമന്റുകള്‍. മാത്രവുമല്ല ഈ യൂണിവേഴ്സിലെ ആദ്യത്തെ പ്രണയകഥ കൂടിയാണ് തമ എന്നാണ് റിപ്പോര്‍ട്ട്. ‘സ്ത്രീ’, ‘മുഞ്ജ്യ’, ‘ഭേഡിയ’, ‘സ്ത്രീ 2’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് തമ എത്തുന്നത്. ചിത്രം ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും. വരുണ്‍ ധവാന്‍, ശ്രദ്ധ കപൂര്‍ എന്നിവര്‍ അതിഥിവേഷങ്ങളിലെത്തും.

https://dailynewslive.in/ മാത്യു തോമസിനെ നായകനാക്കി പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ്’ എന്ന റൊമാന്റിക് സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘ഭൂതഗണം’ എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിനു ഈണം പകര്‍ന്നത് യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. വേടന്‍ വരികള്‍ രചിച്ച് ആലപിച്ചിരിക്കുന്ന ഗാനത്തിന് കാര്‍ത്തിക ബി എസും ശബ്ദം നല്‍കിയിട്ടുണ്ട്. കിങ് ഒരേഖ് ആണ് ഗാനത്തിന് വേണ്ട അഡീഷണല്‍ വരികള്‍ ഒരുക്കിയത്. ഈ ഗാനത്തിന്റെ വിഡിയോയില്‍ വേടന്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഒക്ടോബര്‍ 10 നാണു ചിത്രം റിലീസിനെത്തുന്നത്. ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഒരു മിസ്റ്റിക്കല്‍ വൈബ് പകര്‍ന്ന് നല്‍കുന്ന രീതിയിലാണ് വേടന്‍ ആലപിച്ച പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ്, ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

https://dailynewslive.in/ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഒക്ടാവിയ ആര്‍എസ് മോഡല്‍ ഒക്ടോബര്‍ 17ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് സ്‌പോര്‍ട്ടി സെഡാന്റെ പ്രീ ബുക്കിങ് തീയതി കമ്പനി പുറത്തുവിട്ടു. ഒക്ടോബര്‍ ആറിനാണ് പ്രീ ബുക്കിങ് ആരംഭിക്കുന്നത്. മുമ്പ് പ്രാദേശികമായി അസംബിള്‍ ചെയ്ത സ്റ്റാന്‍ഡേര്‍ഡ് ഒക്ടാവിയയില്‍ നിന്ന് വ്യത്യസ്തമായി, ആര്‍എസ് സെഡാന്‍ പൂര്‍ണ രൂപത്തിലാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം, സ്‌കോഡ നാലാം തലമുറ ഒക്ടാവിയ ആര്‍എസിന്റെ 100 യൂണിറ്റുകള്‍ മാത്രമേ ഇറക്കുമതി ചെയ്യുകയുള്ളൂ. ഇവയെല്ലാം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമായി ബുക്ക് ചെയ്യാന്‍ കഴിയൂ. 2025 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഈ മോഡലിന്റെ ഡെലിവറികള്‍ നവംബര്‍ 6 ന് ആരംഭിക്കും. 261 ബിഎച്ച്പിയും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. കൂടാതെ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു. വെറും 6.6 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്നതാണ് ഇതിന്റെ എന്‍ജിന്‍ കപാസിറ്റി. 250 കിലോമീറ്റര്‍ ആണ് പരമാവധി വേഗം.

https://dailynewslive.in/ ഇന്ത്യക്കായി പ്രത്യേകം നിര്‍മ്മിച്ച ഓപ്പോ റെനോ 14 5ജി ദീപാവലി എഡിഷന്‍ ഇപ്പോള്‍ വാങ്ങാം. ഇന്‍ഡസ്ട്രിയിലെ ആദ്യത്തെ ഹീറ്റ്-സെന്‍സിറ്റീവ്, കളര്‍ ചേഞ്ചിങ് കോട്ടിങ് കൂടെയുള്ള ഫോണാണിത്. ഈ ഫോണിലെ ഏറ്റവും എക്സ്‌ക്ലൂസീവായ അപ്ഗ്രേഡ് ബാക് കവറിലാണ്. പിന്നിലെ പാനലില്‍ പരമ്പരാഗതമായ ഒരു കലാപ്രകടനം കാണാം. നടുവില്‍ മണ്ഡല ഡിസൈന്‍. മണ്ഡലയുടെ അകത്ത് മനോഹരമായ ഒരു മയില്‍. ഇവയെ ചുറ്റി നാളങ്ങളെ അനുസ്മരിപ്പിക്കുന്ന ചിത്രപ്പണികള്‍. കറുപ്പിലും സ്വര്‍ണ്ണ വര്‍ണ്ണത്തിലുമാണ് ഈ ഡിസൈന്‍. ഈ കളര്‍ സ്‌കീം മനോഹരമായി സമ്മേളിക്കുന്നത് ഓപ്പോയുടെ ഹീറ്റ്-സെന്‍സിറ്റീവ് കളര്‍ ചേഞ്ചിങ് സാങ്കേതികവിദ്യയുമയാണ്. ഇതിനായി ഗ്ലോ ഷിഫ്റ്റ് ടെക്നോളജി ആണ് ഉപയോഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ താപനിലയ്ക്ക് അനുസരിച്ച് കറുപ്പില്‍ നിന്നും സ്വര്‍ണ്ണ വര്‍ണ്ണത്തിലേക്ക് ഈ പാനല്‍ മാറും. തികച്ചും മാന്ത്രികമാണ് ഈ ഇഫക്റ്റ്. താപനില 28 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോള്‍ ഫോണ്‍ കറുപ്പായിരിക്കും. 29 – 34 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില മാറുമ്പോള്‍ നിറം മാറാന്‍ തുടങ്ങും. 35 ഡിഗ്രി സെല്‍ഷ്യസ് മുകളില്‍ താപനില എത്തുമ്പോള്‍ സമ്പൂര്‍ണ്ണമായും സ്വര്‍ണ്ണ നിറം കൈവരും. 39,999 (8ജിബി + 256ഡിബി) രൂപയ്ക്ക് ഈ ഫോണ്‍ ഇപ്പോള്‍ സ്വന്തമാക്കാം. കിഴിവില്‍ 36,999 രൂപ മുതല്‍ ലഭ്യമാകും.

https://dailynewslive.in/ ശ്രീശങ്കരാചാര്യരെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അമൂല്യനിധിയാണ് ഈ ഗ്രന്ഥരത്നം. ശ്രീശങ്കരാചാര്യകൃതികളെ അടിസ്ഥാനമാക്കി പ്രസിദ്ധീകൃതമായ ഇരുപത്തിരണ്ട് ലേഖനങ്ങളുടെ സമാഹാരം. ശ്രീശങ്കരാചാര്യരുടെ ജീവിതദൗത്യത്തെക്കുറിച്ച് പുതിയ അറിവുകള്‍ നല്‍കുന്ന ശ്രദ്ധേയകൃതി. ‘ശ്രീശങ്കരദര്‍ശനം’. ആറാം പതിപ്പ്. വിദ്യാവാചസ്പതി വി പനോളി. മാതൃഭൂമി ബുക്സ്. വില 144 രൂപ.

https://dailynewslive.in/ ശ്വാസതടസം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഉറങ്ങുമ്പോള്‍ വശം തിരിഞ്ഞു കിടക്കുന്നത് ശ്രദ്ധിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വലതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഗുണകരം. ഇങ്ങനെ കിടക്കുമ്പോള്‍ ഹൃദയം നെഞ്ചില്‍ അല്പം ഉയര്‍ന്ന നിലയില്‍ ആയിരിക്കും. ഇത് ഹൃദയത്തില്‍ സമ്മര്‍ദം കുറയ്ക്കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യും. ഇത് ചില ആളുകളില്‍ കൂര്‍ക്കംവലി കുറക്കാനും സഹായിക്കുന്നു. നട്ടെല്ലിന്റെ സ്വാഭാവികമായ വളവ് നിലനിര്‍ത്താന്‍ വലതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. ഇത് നടുവേദന കുറക്കാനും നല്ലതാണ്. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവാം. ആരോഗ്യമുള്ള വ്യക്തികള്‍ക്ക് ഇരുവശത്തും ഉറങ്ങുന്നത് സുരക്ഷിതമാണ്. അതേസമയം, ഇടതുവശം ചരിഞ്ഞ് കിടക്കുമ്പോള്‍ ഗുരുത്വാകര്‍ഷണത്തിന്റെ സഹായത്തോടെ ആമാശയത്തിലെ ആഹാരം ചെറുകുടലിലേക്ക് എളുപ്പത്തില്‍ നീങ്ങുന്നു. ഇത് ദഹനപ്രശ്നങ്ങള്‍ കുറക്കാന്‍ സഹായിക്കുന്നു. ശരീരത്തിന്റെ ഇടതുവശത്താണ് പ്രധാന രക്തക്കുഴലുകളായ അയോര്‍ട്ടയും വെയിനുകളും സ്ഥിതി ചെയ്യുന്നത്. ഗര്‍ഭിണികള്‍ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഗര്‍ഭസ്ഥ ശിശുവിലേക്കും വൃക്കകളിലേക്കും രക്തയോട്ടം കൂട്ടാന്‍ സഹായിക്കുന്നു. എന്നിരുന്നാലും, രാത്രി മുഴുവന്‍ സമാധാനമായി ഉറങ്ങാന്‍ സഹായിക്കുന്നതാണ് ഏറ്റവും നല്ല വശം. കിടക്കുമ്പോള്‍ സുഖപ്രദമായി തോന്നുള്ള വശം തിരിഞ്ഞു ഉറങ്ങുന്നതാണ് ഏറ്റവും ഉചിതം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 88.67, പൗണ്ട് – 118.83, യൂറോ – 103.78, സ്വിസ് ഫ്രാങ്ക് – 111.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 58.05, ബഹറിന്‍ ദിനാര്‍ – 235.19, കുവൈത്ത് ദിനാര്‍ -290.12, ഒമാനി റിയാല്‍ – 230.61, സൗദി റിയാല്‍ – 23.64, യു.എ.ഇ ദിര്‍ഹം – 24.14, ഖത്തര്‍ റിയാല്‍ – 24.35, കനേഡിയന്‍ ഡോളര്‍ – 63.60.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *