നെല്ലിന്‍റെ പണം ഓണത്തിന് മുൻപ് നൽകുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട്. പാലക്കാട് ജില്ലയിൽ ഇനിയും തുക കിട്ടാതെ പതിനായിരത്തോളം കർഷകർ ഉണ്ടെന്നാണ് വിവരം. നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചിരുന്നു. രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം സപ്ലൈകോയ്ക്ക് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണിപ്പോള്‍ നെല്ലുവില നല്‍കുന്നത്. ഇതോടൊപ്പം കേന്ദ്രവിഹിതവും ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും നെല്ലുവില മുഴുവനും കൊടുത്തുതീര്‍ക്കാനാകും എന്നായിരുന്നു റിപ്പോർട്ട്.
നെല്ലിന്‍റെ പണം നൽകുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട്
