Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 28, ഞായറാഴ്ച

◾https://dailynewslive.in/ തമിഴ്നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചു. ഇതില്‍ 9 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. കുഴഞ്ഞു വീണ കുട്ടികളടക്കം 117 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരുക്കേറ്റവരില്‍ 9 പൊലീസുകാരുമുണ്ട്. ◾https://dailynewslive.in/ കരൂരില്‍ ഇന്നലെ നടന്ന പരിപാടിയില്‍ വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് […]

Posted inലേറ്റസ്റ്റ്

എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകി കൊണ്ട് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നു

എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകി കൊണ്ട് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നു. ഇതിനുള്ള കരട് വോട്ടർപട്ടിക സെപ്റ്റംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും.  

Posted inലേറ്റസ്റ്റ്

സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്‌താവന തെറ്റിദ്ധരിപ്പിക്കുന്നത് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്‌താവന തെറ്റിദ്ധരിപ്പിക്കുന്നത് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. മന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ തൃശ്ശൂർ അതിരൂപത വിദ്യാഭ്യാസ ജാഗ്രത സമിതി യോഗം ചേർന്ന ശേഷമാണ് പ്രതികരണം. മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ വസ്‌തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ വീണ്ടും അവസരം. തിങ്കളാഴ്ച മുതൽ അടുത്ത മാസം 14 വരെ അപേക്ഷ നൽകാം. എല്ലാ വോട്ടര്‍മാര്‍ക്കും പ്രത്യേക തിരിച്ചറിയൽ നമ്പര്‍ നൽകുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി കരട് പട്ടിക തിങ്കളാഴ്ച പുറത്തിറക്കും. പുതുക്കി ഈ മാസം ആദ്യം ഇറക്കിയ പട്ടികയാണ് കരട് പട്ടികയായി പ്രസിദ്ധീകരിക്കുന്നത്.   സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ ഭിന്നശേഷി […]

Posted inGeneral

റേഡിയന്റ് എയ്‌സ്മണിയും ഡി.റ്റി.ഡി.സി എക്‌സ്പ്രസുമായി ഒന്നിക്കുന്നു

കൊച്ചി കേന്ദ്രമായുള്ള ഫിന്‍ടെക് സ്ഥാപനമായ റേഡിയന്റ് എയ്‌സ്മണിയും കൊറിയര്‍ സേവന ദാതാക്കളായ ഡി.റ്റി.ഡി.സി എക്‌സ്പ്രസുമായി ധനകാര്യ, ലോജിസ്റ്റിക്‌സ് സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സഹകരണം. റേഡിയന്റ് എയ്‌സ്മണിയുടെ 83,000 സേവന ദാതാക്കളും 30,000 വരുന്ന ബിസിനസ് കറസ്‌പോണ്ടന്റുമാരും പുതിയ പങ്കാളിത്തത്തില്‍ ഭാഗമാകും. തുടക്കത്തില്‍ ആറു മാസത്തേക്കാണ് പങ്കാളിത്തം. ആദ്യ ഘട്ടത്തില്‍ മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ ആറു സംസ്ഥാനങ്ങളിലാണ് നടപ്പാക്കുക. ആദ്യഘട്ടത്തിനായുള്ള നടപടിക്രമങ്ങള്‍ രണ്ടു കമ്പനികളും രൂപപ്പെടുത്തി വരുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഡി.റ്റി.ഡി.സി […]

Posted inവിനോദം

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ധീരം’ ടീസര്‍

ഇന്ദ്രജിത്ത് സുകുമാരന്‍ പോലീസ് വേഷത്തില്‍ എത്തുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ധീരം’ ചിത്രത്തിന്റെ ടീസര്‍ റിലീസ് ആയി. മുന്‍പും പോലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇത്തവണ ഒരു ഹൈ വോള്‍ട്ടേജ് കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ഒരു കംപ്ലീറ്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ മിക്‌സാണ് ചിത്രം എന്നുള്ള സൂചനകള്‍ ടീസറില്‍ നിന്നും ലഭിക്കുന്നുണ്ട്. റെമോ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ജിതിന്‍ ടി സുരേഷ് ആണ് […]

Posted inഓട്ടോമോട്ടീവ്

സിബി350സി സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ സിബി350സി സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി. ലോഞ്ചിനൊപ്പം ബൈക്കിന്റെ ബുക്കിംഗുകളും ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ബിഗ് വിംഗ് പ്രീമിയം ഡീലര്‍ഷിപ്പുകള്‍ വഴി 2025 ഒക്ടോബര്‍ ആദ്യവാരത്തില്‍ ഡെലിവറികള്‍ ആരംഭിക്കും. സിബി350സിയുടെ എക്‌സ്-ഷോറൂം വില 2,01,900 രൂപ ആണ്. ഹോണ്ടയുടെ റെട്രോ-ക്ലാസിക് 350 സിസി നിരയ്ക്ക് പുതിയൊരു ലുക്ക് നല്‍കാന്‍ പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ഒരുങ്ങുന്നു. റെബല്‍ റെഡ് മെറ്റാലിക്, മാറ്റ് ഡ്യൂണ്‍ ബ്രൗണ്‍ എന്നീ രണ്ട് നിറങ്ങളില്‍ ഇത് ലഭ്യമാകും. 348.36 […]

Posted inവിനോദം

ചാത്തനെയും ഒടിയനെയും ഒരുമിച്ച് റിലീസ് ചെയ്ത്

‘ലോക’ സിനിമയില്‍ ചാത്തനെയും ഒടിയനെയും ഒരുമിച്ചു കാണാന്‍ കാത്തിരുന്നവര്‍ക്ക് വമ്പന്‍ സര്‍പ്രൈസുമായി അണിയണക്കാര്‍. ഇതാ ചാത്തനും ഒടിയനും ഒരുമിച്ചുള്ള രംഗമാണ് അണിയറക്കാര്‍ റിലീസ് ചെയ്തത്. ലോക ചാപ്റ്റര്‍ 2വിലേക്കുള്ള ചവിട്ടുപടികൂടിയാണ് ഈ വിഡിയോ. ടൊവിനോ അവതരിപ്പിക്കുന്ന ചാത്തന്റെ മൂത്ത സഹോദരനാകും ചാപ്റ്റര്‍ 2വില്‍ വില്ലനായി എത്തുക. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ടൊവിനോ തന്നെയാണ്. ലോക: ചാപ്റ്റര്‍ വണ്‍ സിനിമയുടെ അവസാനം ഈ കഥാപാത്രത്തെ കാണിക്കുന്നുണ്ട്. ചാപ്റ്റര്‍ 2വില്‍ ദുല്‍ഖര്‍ ചെയ്യുന്ന ഒടിയന്‍ കഥാപാത്രവും എത്തിയേക്കും എന്ന സൂചനയും […]

Posted inGeneral

തുടരും

ബെന്‍സ് എന്നറിയപ്പെടുന്ന ടാക്‌സി ഡ്രൈവര്‍ ഷണ്‍മുഖത്തിന്റെയും കുടുംബത്തിന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളിലൂടെയുള്ള ഒരു യാത്രയായ ‘തുടരും’ എന്ന സിനിമയുടെ തിരക്കഥാരൂപം. അത്രമേല്‍ ആഴത്തില്‍ പരസ്പരം സ്‌നേഹിച്ച, മനസ്സിലാക്കിയ, വിശ്വസിച്ച ഒരു കുടുംബത്തിന്റെ കഥ. കേരള ബോക്‌സ് ഓഫീസില്‍നിന്നുമാത്രമായി 100 കോടി നേടിയ ആദ്യചിത്രം. ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ സിനിമകള്‍ക്കുശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലിറങ്ങിയ സിനിമ. മികച്ച കഥാപാത്രനിര്‍മിതിയിലൂടെ കലാപരമായും വാണിജ്യപരമായും ഒരു സിനിമ വിജയിക്കുന്നതെങ്ങനെ എന്നതിന്റെ മാതൃകയായ ഒരു ചിത്രത്തിന്റെ തിരക്കഥാരൂപം. ‘തുടരും’. […]

Posted inആരോഗ്യം

ഭക്ഷണം കഴിച്ച ശേഷം ജീരകം വായിലിട്ടു ചവയ്ക്കാം

ഭക്ഷണത്തിന്റെ രുചിയും മണവും കൂട്ടുക മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണകരമാണ് പെരുംജീരകം. ഇവയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം മെച്ചപ്പെട്ട ദഹനമാണ്. ഭക്ഷണം കഴിച്ച ശേഷം കുറച്ച് ജീരകം വായിലിട്ടു ചവയ്ക്കുന്നത് വയറിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കാന്‍ ജീരകം സഹായിക്കും. ഇത് ഗ്യാസ്ട്രിക് എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ശരീരത്തിന് തണുപ്പ് നല്‍കുകയും ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ […]