3 45

‘ലോക’ സിനിമയില്‍ ചാത്തനെയും ഒടിയനെയും ഒരുമിച്ചു കാണാന്‍ കാത്തിരുന്നവര്‍ക്ക് വമ്പന്‍ സര്‍പ്രൈസുമായി അണിയണക്കാര്‍. ഇതാ ചാത്തനും ഒടിയനും ഒരുമിച്ചുള്ള രംഗമാണ് അണിയറക്കാര്‍ റിലീസ് ചെയ്തത്. ലോക ചാപ്റ്റര്‍ 2വിലേക്കുള്ള ചവിട്ടുപടികൂടിയാണ് ഈ വിഡിയോ. ടൊവിനോ അവതരിപ്പിക്കുന്ന ചാത്തന്റെ മൂത്ത സഹോദരനാകും ചാപ്റ്റര്‍ 2വില്‍ വില്ലനായി എത്തുക. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ടൊവിനോ തന്നെയാണ്. ലോക: ചാപ്റ്റര്‍ വണ്‍ സിനിമയുടെ അവസാനം ഈ കഥാപാത്രത്തെ കാണിക്കുന്നുണ്ട്. ചാപ്റ്റര്‍ 2വില്‍ ദുല്‍ഖര്‍ ചെയ്യുന്ന ഒടിയന്‍ കഥാപാത്രവും എത്തിയേക്കും എന്ന സൂചനയും ഈ പ്രമോ വിഡിയോയിലുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ വലിയ മുതല്‍ മുടക്കിലാകും രണ്ടാം ഭാഗം ഒരുങ്ങുക. 390 ചാത്തന്മാരെ ചുറ്റിപ്പറ്റിയുള്ള സിനിമയാകും ലോക: ചാപ്റ്റര്‍ 2.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *