പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. നിരക്കില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടൊപ്പം ഒരു സൗജന്യ അന്താരാഷ്ട്ര റോമിങ് പാക്കേജ് ഉള്‍പ്പെടുത്തി കൊണ്ടാണ് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ എയര്‍ടെല്‍ പരിഷ്‌കരിച്ചത്. വ്യാഴാഴ്ച മുതല്‍ പുതിയ പ്ലാനുകള്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളെ ഒരു മാസത്തിനകം അനുയോജ്യമായ ഉയര്‍ന്ന പ്ലാനിലേക്ക് മാറ്റുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സൗജന്യമായി നല്‍കുന്ന അന്താരാഷ്ട്ര റോമിങ് ആനുകൂല്യം വഴി 2000 രൂപയുടെ പ്രയോജനമാണ് […]
‘ഹാപ്പിലൂപ്പി’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
‘വാഴ 1’ന്റെ സൂപ്പര്‍ഹിറ്റിന് ശേഷം ആനന്ദ് മേനന്‍ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘ഹാപ്പിലൂപ്പി’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. മഞ്ജു വാര്യര്‍ക്കൊപ്പം മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യര്‍, വി കെ പ്രകാശ്, നീരജ രാജേന്ദ്രന്‍, നിധിന്യ, അനു, നിശാന്ത് സാഗര്‍, ആതിര രാജീവ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റിന്റെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമര്‍ ആണ്. ഗൗതം ശങ്കര്‍ ഛായാഗ്രഹണം. എഡിറ്റര്‍ […]
‘സ്പ്രിംഗ്’ റിലീസിന് മുന്നോടിയായി മത്സരം
റിലീസിന് മുന്നോടിയായി സിനിമാസ്വാദകര്‍ക്ക് വേണ്ടി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് ‘സ്പ്രിംഗ്’ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ടീം പുറത്തുവിട്ട ‘കണ്ണാടി പെണ്ണേ” എന്ന ഗാനം ഉപയോഗിച്ച് റീല്‍ ചെയ്യുതിനൊപ്പം അത് കൊളാബ് ആയി പോസ്റ്റ് ചെയ്യുകയും വേണം. ഇതിലൂടെ പ്രേക്ഷകര്‍ക്ക് ക്യാഷ് പ്രൈസ് നേടാനാകും. ഏറ്റവും കൂടുതല്‍ റീച്ച് നേടുന്നയാള്‍ക്ക് ഒന്നാം സമ്മാനമായ പതിനായിരം രൂപ ലഭിക്കും. യുവതാരങ്ങളായ ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ശ്രീലാല്‍ നാരായണന്‍ രചനയും […]
കേരളത്തിലെ പക്ഷികള്‍: സ്വദേശികളും വിദേശികളും
ചില പക്ഷികള്‍ ഒറ്റക്കാലില്‍ നില്‍ക്കുന്നത് എന്തുകൊണ്ടാണ്? ഏതു പക്ഷിയാണ് കടിയന്‍ ഉറുമ്പുകളുടെ കൂട്ടില്‍ മുട്ടയിടുന്നത്? മണ്ണാത്തിപ്പുള്ള് എന്തിനാണ് പാട്ട് പാടുന്നത്? മയില്‍ എങ്ങനെ നമ്മുടെ ദേശീയപക്ഷിയായി? ആണ്‍കുയിലും പെണ്‍കുയിലും പാട്ട് പാടാറുണ്ടോ? സ്വദേശികളും വിദേശികളുമായ പക്ഷിലോകത്തിന്റെ കൗതുകങ്ങള്‍ വിശദമായി അറിയുവാന്‍ സഹായിക്കുന്ന പുസ്തകം. പക്ഷികളുടെ മനോഹരചിത്രങ്ങളും അപൂര്‍വ്വവിശേഷങ്ങളുമായി സവിശേഷഗ്രന്ഥം. ‘കേരളത്തിലെ പക്ഷികള്‍: സ്വദേശികളും വിദേശികളും’. മാതൃഭൂമി. വില 374 രൂപ.
ട്രയംഫിന്റെ ബോണ്‍വില്ലെ ടി4 ഇന്ത്യന്‍ വിപണിയില്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് തങ്ങളുടെ പുതിയ ബോണ്‍വില്ലെ ടി4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.54 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ടിഎഫ്ടി ഡിസ്പ്ലേയ്ക്ക് പകരം ടി4ല്‍ കളര്‍ എല്‍സിഡി ഡിസ്പ്ലേയാണ് ക്രമീകരിച്ചിരിക്കുന്നത്. ടേണ്‍-ബൈ- ടേണ്‍ നാവിഗേഷന്‍, ബ്ല്യൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളോടെയാണ് പുതിയ എല്‍സിഡി ഡിസ്പ്ലേ വരുന്നത്. ഫാന്റം ബ്ലാക്ക്, കാര്‍ണിവല്‍ റെഡ്, കോംപറ്റീഷന്‍ ഗ്രീന്‍ എന്നിങ്ങനെ വ്യത്യസ്തമായ കളര്‍ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ലിക്വിഡ് കൂള്‍ഡ് 350 സിസി സിംഗിള്‍ സിലിണ്ടര്‍ […]
ഉദരപ്രശ്‌നങ്ങള്‍ ഉള്ളവര്‍ പേരയ്ക്ക കഴിക്കരുത്!
ശരീരത്തിന് ആവശ്യമുള്ള നാരുകള്‍, വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് പേരയ്ക്ക. എന്നാല്‍ ചില സാഹചര്യങ്ങളില്‍ പേരയ്ക്ക വില്ലനാകാം. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ പേരയ്ക്ക കഴിക്കുന്നത് അവസ്ഥ വഷളാക്കാന്‍ കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പേരയ്ക്ക ഉദരത്തിലെ ആസിഡിന്റെ ഉല്‍പാദനം കൂട്ടുകയും ഗ്യാസ്‌ട്രൈറ്റിസ്, ഗ്യാസ്ട്രിക് അള്‍സര്‍ ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. പേരയ്ക്കയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ ഉള്ളതിനാല്‍ ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പേരയ്ക്ക കഴിക്കുന്നത് അത്ര ആരോഗ്യകരമായിരിക്കില്ലെന്ന് ആയുര്‍വേദം പറയുന്നു. മാത്രമല്ല, പേരയ്ക്ക […]
കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിലെ ഗവർണറുടെ പ്രസംഗം വിവാദത്തിൽ
കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ വീണ്ടും പ്രതിഷേധങ്ങൾക്കിടയാക്കി. പ്രതിഷേധ സമരം നടത്തിയവരെ രാജ്യദ്രോഹികൾ ആക്കുന്ന തരത്തിൽ പ്രസംഗിച്ചുവെന്നാണ് വിദ്യാർഥികളുടെ പരാതി. സെമിനാറിൽ ആർ എസ് എസ് നേതാക്കളെ പങ്കെടുപ്പിക്കുന്നതിനെതിരെ ലൈബ്രറി ഹാളിന് പുറത്തായിരുന്നു ചൊവ്വാഴ്ചത്തെ പ്രതിഷേധമെങ്കിൽ ബുധനാഴ്ച വിദ്യാർഥികൾ ഹാളിനകത്തേക്ക് ഇരച്ചു കയറി. പ്രതിഷേധിക്കുന്നവരെ എല്ലാം രാജ്യദ്രോഹികൾ ആക്കുന്ന സമീപനമാണ് […]
തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി
തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണെന്ന് അവകാശപ്പെട്ട് പാലക്കാട് എസ്പി ഓഫീസിലെത്തി തമിഴ്നാട് സ്വദേശി സാദിഖ്. യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. റ്റിഎൽ 360615 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ തിരുവോണം ബമ്പര്‍ ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണ് ലഭിച്ച വിവരം. ഭാഗ്യശാലി ലോട്ടറി വകുപ്പിനെ സമീപിച്ച് പണം കൈപ്പറ്റുകയും ചെയ്തതായി സ്ഥിരീകരണമുണ്ട്. .
ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ സംഘർഷം
ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തെ തുടർന്ന് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനാണ് പൊലീസ്. എന്നാൽ, രാഹുൽ അറസ്റ്റിന് വഴങ്ങിയിട്ടില്ല. സംഘർഷ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊലീസിൻ്റെ അറസ്റ്റ് ചെറുക്കുന്നതിനായി രാഹുൽ ഗാന്ധിക്ക് ചുറ്റും പ്രവർത്തകർ വലയമൊരുക്കുകയാണ്.
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം
സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയായ കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി. ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി പി ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഒരു ടൺ മൊബൈൽ ഫോണുകളാണ് ആദ്യ സർവീസിൽ കൊണ്ടുപോയത്. ദില്ലിയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചതാണ് ഈ മൊബൈൽഫോണുകൾ.
