യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം നീട്ടി വെച്ചേക്കും. ഉത്സവസമയത്ത് യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് വാണിജ്യ സംഘടനകൾ ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 15 ന് പകരം ജനുവരി ഒന്നിലേക്ക് നീട്ടാനാണ് ആലോചന. ദസറ, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾ വരെ ഇത് ഒഴിവാക്കുന്ന കാര്യമാണ് പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ ആലോചിക്കുന്നത്. ഇപ്പോൾ യുപിഐ ചാർജ് ഏർപ്പെടുത്തുന്നതിനോട് ബിജെപിക്കുള്ളിലും അതൃപ്തി ഉണ്ടെന്നാണ് സൂചന
കാലടി സംസ്കൃത സർവ്വകലാശാല ക്യാമ്പസിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചു
കാലടി സംസ്കൃത സർവ്വകലാശാല ക്യാമ്പസിൽ ഒക്ടോബര്‍ 16 ന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് മാറ്റി വെച്ചു. തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവച്ചതെന്ന് സർവ്വകലാശാല വിശദീകരിച്ചു. നാമനിര്‍ദേശ പത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയായ ശേഷമാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പുതുക്കിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അട്ടിമാറിക്കാനുള്ള ശ്രമമാണെന്ന് എസ് എഫ് ഐ ആരോപിച്ചു.
യുപിഐ ഫീസ് ജനുവരി ഒന്നിലേക്ക് നീട്ടിവെച്ചേക്കും
ഒക്ടോബര്‍ 15 മുതല്‍ ഈടാക്കാനിരുന്ന യുപിഐ ഫീസ് ജനുവരി ഒന്നിലേക്ക് നീട്ടിവെച്ചേക്കും. ക്രിസ്മസ് വരെയുള്ള ഉത്സവകാലയളവില്‍ വ്യാപാരികള്‍ക്ക് യുപിഐ ഇടപാടുകള്‍ സൗജന്യമാക്കുന്നതിനും ചെറുകിട വ്യാപാരി സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്ക് പരിഹാരം കാണാനുമാണ് ഈ നീക്കം. മര്‍ച്ചന്റ് നിരക്കുകളിലെ ഇളവുകളിലും മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 40 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സുകളെ എം.ഡി.ആറില്‍ നിന്ന് ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്. നിലവിലുള്ള സംവിധാനമനുസരിച്ച് പ്രതിമാസം ഒരു ലക്ഷം രൂപ വരെ വിറ്റുവരവുള്ള ബിസിനസ്സുകള്‍ക്കാണ് ഫീസില്‍നിന്ന് ഇളവ് നല്‍കിയിരുന്നത്. ഇത് രണ്ടു […]
ജിപിടി-6 ആഗോളതലത്തില്‍ അവതരിപ്പിച്ചു
ഓപ്പണ്‍ എഐയുടെ ഏറ്റവും പുതിയ എഐ മോഡലായ ജിപിടി-6 ആഗോളതലത്തില്‍ അവതരിപ്പിച്ചു. ടെക്സ്റ്റിന് പുറമെ ചാര്‍ട്ടുകള്‍, ഗ്രാഫിക്സ്, ഫോമുകള്‍, ബട്ടണുകള്‍ തുടങ്ങിയ വിഷ്വല്‍, ഇന്ററാക്ടീവ് ഘടകങ്ങള്‍ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിവുള്ള ഇന്റലിജന്റ് യുഐ ആണ് ഇതിന്റെ മുഖ്യസവിശേഷത. വേഗത്തില്‍ മറുപടികള്‍ തരുമെന്നതാണ് ജിപിടി-6 ന്റെ മറ്റൊരു സവിശേഷത. ഒരു ചോദ്യത്തിന് മറുപടി നല്‍കാന്‍ കാത്തിരിക്കാതെ, ചിന്തിക്കുന്നതിനിടയില്‍ തന്നെ മറുപടികള്‍ നല്‍കാനും ടൂളുകള്‍ ഉപയോഗിക്കാനും ജിപിടി-6 ന് സാധിക്കും. സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിനും സൈബര്‍ ആക്രമണങ്ങള്‍, […]
‘എന്റെ കല്യാണം ഒരു മഹാ സംഭവം’ ട്രെയിലര്‍
ജെയിന്‍ കെ പോള്‍, സുനില്‍ സുഖദ, വിഷ്ണുജ വിജയ്, മഞ്ജു പത്രോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു കെ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘എന്റെ കല്യാണം ഒരു മഹാ സംഭവം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. സക്കീര്‍ ഹുസൈന്‍, നന്ദ കിഷോര്‍, കിരണ്‍ സരിഗ, ശ്യാം മാങ്ങാട്, ഷൈലജ, ആരതി സേതു, ഐശ്വര്യ ബൈജു, ലക്ഷ്മി കായംകുളം, കീര്‍ത്തി ശ്രീജിത്ത് കൂടാതെ നിരവധി ബാല താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. സരസ്വതി ഫിലിംസിന്റെ ബാനറില്‍ ബിജോയ് ബാഹുലേയന്‍ ചിത്രം […]
‘ഒറിജിനല്‍’ ട്രെയ്ലര്‍ ലോഞ്ച് കോളേജില്‍
ടൈം ട്രാവല്‍ പ്രമേയമാക്കി ഒരുങ്ങുന്ന മലയാള ചിത്രം ‘ഒറിജിനല്‍’ തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് കാക്കനാട് രാജഗിരി കോളേജില്‍ നടന്നു. യുവാവായ റിജിന്റെ സിനിമാമോഹവും അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന വ്യത്യസ്തമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ടൈം ട്രാവല്‍, ഫാന്റസി, ഹാസ്യം, ത്രില്ലര്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ പരിചയപ്പെടുത്തുന്നതാണ് ട്രെയ്ലര്‍. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി നായകനാകുന്നു. അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയ്, ബിനു […]
ഇ-സ്‌കൂട്ടര്‍ ട്രിയോണിന്റെ ഡെലിവറി ആരംഭിച്ചു
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ഇ3 ഇലക്ട്രിക് പുറത്തിറക്കിയ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ട്രിയോണിന്റെ ഡെലിവറി ആരംഭിച്ചു. ആദ്യത്തെ 100 ഉപഭോക്താക്കള്‍ ഫൗണ്ടിങ് ഓണര്‍ കമ്മ്യൂണിറ്റിയുടെ ഭാഗമാകും. ഇതുവഴി അവര്‍ക്ക് അധിക ആനുകൂല്യം ലഭിക്കും. ബാറ്ററിക്കും പ്രധാന ഭാഗങ്ങള്‍ക്കും എട്ട് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ എക്സ്റ്റന്‍ഡഡ് വാറന്റിയാണ് കമ്പനി പ്രഖ്യാപിച്ചത്. കൂടാതെ ഉടമകള്‍ക്ക് ഒരു വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സും ലഭിക്കും. സി1 വേരിയന്റിലെ 2.3 കിലോവാട്ട്അവര്‍ ബാറ്ററിക്ക് 6500 രൂപയും […]
ഇരുമ്പുമനുഷ്യന്‍
ലോകത്തിലെ ഏറ്റവും കഠിനമായ കായികക്ഷമതാമത്സരങ്ങളിലൊന്നാണ് ‘അയണ്‍മാന്‍.’ 3.8 കിലോമീറ്റര്‍ ആഴക്കടല്‍ സ്വിമ്മിങ്, 180 കിലോമീറ്റര്‍ സൈക്കിളിങ്, 42.2 കിലോമീറ്റര്‍ ഓട്ടം എന്നിവ വെറും 13 മണിക്കൂറില്‍ നോണ്‍സ്റ്റോപ്പായി പൂര്‍ത്തിയാക്കി ‘അയണ്‍മാന്‍’ പട്ടം നേടിയ ഒരു മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയുമുള്ള സഞ്ചാരമാണ് ഈ പുസ്തകം. പരിമിതമായ സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന്, സഹനത്തിന്റെ അതിരുകള്‍ താണ്ടി, വിയര്‍പ്പും വേദനയും വിജയമാക്കി മാറ്റിയ ഒരു മലയാളിയുടെ അസാധാരണ ജീവിതം. ‘ഇരുമ്പുമനുഷ്യന്‍’. ‘ഒരു അയണ്‍മാന്റെ ആത്മകഥ’. അബ്ദുല്‍ സമീഹ്, നിയാസ് കരീം. മാതൃഭൂമി ബുക്‌സ്. […]
കുട്ടികളിലെ അമിതവണ്ണം തടയാന്‍ ലോകാരോഗ്യസംഘടന
2030 ആകുമ്പോഴേക്കും കുട്ടികളിലെ അമിതവണ്ണത്തിന്റെ 11 ശതമാനത്തിലധികം ഇന്ത്യയിലാകുമെന്ന മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍. രംഗത്തെത്തിയിരുന്നു. കുട്ടികളിലും കൗമാരക്കാരിലും ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കണമെന്നു വ്യക്തമാക്കി നയരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കുട്ടികളിലെ അമിതവണ്ണം തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യസംഘടന. മരുന്നും സര്‍ജറിയുമല്ല മറിച്ച് ആഹാരരീതിക്കും വ്യായാമത്തിനും മാനസികാരോഗ്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇതിനെ മറികടക്കേണ്ടതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. കണക്കനുസരിച്ച് 2024-ല്‍ അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള ഏഴുകോടി കുട്ടികളും പത്തിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുള്ള പത്തുകോടി കുട്ടികളും അമിതവണ്ണമുള്ളവരാണ്. അമിതവണ്ണവും അതുമായി […]
മദ്ധ്യാഹ്‌ന വാർത്തകൾ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ദില്ലി പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. പ്രതിഷേധത്തിനിടെ പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ഗ്യാനേഷ്കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ നേതാക്കൾ ദില്ലിയിലേക്കെത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ദില്ലി പ്രതിഷേധത്തിൽ പങ്കെടുക്കും. കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കുന്നതിന് കേന്ദ്രം ഉന്നയിക്കുന്ന വാദം വസ്തുതകൾക്ക് നിരക്കാത്തതെന്ന് റിപ്പോർട്ട്. നീതി ആയോഗിന്റെ ഹെൽത്ത് ബുക്കിൽ ആദ്യ അഞ്ച് […]
