Posted inലേറ്റസ്റ്റ്

ഒക്ടോബർ 15 മുതൽ 31 വരെ സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് നടക്കും

സംസ്ഥാനത്തുടനീളം വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുമായി ഒക്ടോബർ 15 മുതൽ 31 വരെ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബു അറിയിച്ചു. ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ സേവനം ലഭ്യമാക്കുന്നതിനായി ഈ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചും പ്രത്യേക ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഫെയ്‌സ്ബുക് ഹാൻ്റിൽ വഴിയടക്കമാണ് അറിയിപ്പ് പുറപ്പെടുവിച്ചത്.

Posted inGeneral

ആലപ്പുഴ കൃഷ്ണപുരത്ത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ നടുറോഡിലിട്ട് തല്ലിയ കേസില്‍ അ‍ഞ്ച് ചെറുപ്പക്കാര്‍ അറസ്റ്റില്‍

ആലപ്പുഴ കൃഷ്ണപുരത്ത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ നടുറോഡിലിട്ട് തല്ലിയ കേസില്‍ അ‍ഞ്ച് ചെറുപ്പക്കാര്‍ അറസ്റ്റില്‍. ദേശീയപാതയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുത്തര്‍ക്കമാണ് കയ്യാങ്കളിയിലും കേസിലും കലാശിച്ചത്. തിരുവനന്തപുരത്ത് നിന്ന് പളനിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവറോടാണ് ചെറുപ്പക്കാര്‍ വാക്കുത്തര്‍ക്കത്തിലേര്‍പ്പെട്ടത്. റോഡ് നിയമങ്ങള്‍ ലംഘിച്ച് ഡ്രൈവര്‍ വണ്ടിയോടിച്ചെന്നാണ് ചെറുപ്പക്കാര്‍ പറയുന്നത്. എന്നാല്‍ ബസിന് മുന്നോട്ട് പോകാന്‍ കഴിയാത്ത വിധം ചെറുപ്പക്കാര്‍ ബസിന് മുന്നിലൂടെ ബൈക്കോടിച്ചെന്നും ഹോണടിച്ചപ്പോള്‍ പ്രകോപിതരായി ഡ്രൈവറെ തെറി പറയുകയായിരുന്നെന്നും ബസ് ജീവനക്കാര്‍ […]

Posted inലേറ്റസ്റ്റ്

കോഴിക്കോട് അമ്മത്തൊട്ടിലിൽ ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ലഭിച്ചു

കോഴിക്കോട് അമ്മത്തൊട്ടിലിൽ ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ലഭിച്ചു . കുഞ്ഞിന് നേത്ര എന്ന് പേര് നൽകി. കോഴിക്കോട് അമ്മത്തൊട്ടിലിൽ എത്തുന്ന പന്ത്രണ്ടാമത്തെ കുഞ്ഞാണ് നേത്ര. കുഞ്ഞ് പൂർണ ആരോഗ്യവതിയെന്ന് അധികൃതർ അറിയിച്ചു. ഇതോടെ കോഴിക്കോട് അമ്മത്തൊട്ടിൽ വഴി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ എത്തിയത് 7 പെൺകുട്ടികളും 5 ആൺകുട്ടികളുമാണ്. കേരളം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിലെത്തിയതിൽ 1003-ാമത്തെ കുഞ്ഞാണ് നേത്ര.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും നാളെ നിർണായകം

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും നാളെ നിർണായകം. പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ നാളെ ഹൈക്കോടതി സിം​ഗിൾ ബെഞ്ച് വിധി പറയും. ജസ്റ്റിസ് എ ബദറുദ്ദീൻ്റെ ബെഞ്ചാണ് വിധി പറയുക. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും പ്രാഥമിക അന്വേഷണം വേണമെന്ന നിലപാട് സർക്കാരും സ്വീകരിച്ചിരുന്നു. പൊതുപ്രവർത്തകനായ കെ എം ഷാജഹാനാണ് ഹർജി നൽകിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ തീരുമാനിച്ചു

ഡൽഹിയിൽ  നടക്കുന്ന പ്രതിഷേധത്തിന് പ്രതിരോധം തീർക്കാൻ ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇന്ന് ചേർന്ന ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ഇല്ലീഗൽ മുഖ്യമന്ത്രി എന്ന ടാഗ് ലൈൻ ഉയർത്തിയായിരിക്കും പ്രതിഷേധ പരിപാടികൾ നടത്തുക. എൻഡിഎ ജനങ്ങൾക്കൊപ്പം എന്ന് ബോധിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. അതേസമയം അമിത് ഷാക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തടഞ്ഞു മറുപടി പ്രതിരോധം തീർത്ത യുവമോർച്ചയ്ക്ക് കമ്മിറ്റിയിൽ അഭിനന്ദനം ഉയർന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തുറന്ന കത്തുമായി 42 മുൻ ജസ്റ്റിസുമാർ

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും മുൻ ജഡ്ജിമാർ അടങ്ങുന്ന 42 അംഗ സംഘം രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്തെഴുതി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതായി ആരോപിച്ചാണ് കത്ത്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് ജനങ്ങൾക്ക് ഭരണഘടനാ സ്ഥാപനങ്ങളിലുള്ള വിശ്വാസമാണെന്നും, അതിനെ തകർക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ജനാധിപത്യപരമായ അടിത്തറയെത്തന്നെ ദുർബലപ്പെടുത്തുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബെം​ഗളൂരുവിൽ കൂറ്റൻ റാലിയുമായി സിജെപി

ബെം​ഗളൂരുവിൽ കൂറ്റൻ റാലിയുമായി സിജെപി. യൂട്യൂബര്‍ ധ്രുവ് റാത്തി, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്, നടന്‍ പ്രകാശ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും സിജെപി നേതാവ് അഭിജീത് ദീപ്കെ പറഞ്ഞു. മോദിക്കും അമിത് ഷായ്ക്കും ഗോഡ്സെയുടെ ആശയങ്ങളോടാണ് താൽപര്യം. ഗാന്ധിയാണ് ഈ രാജ്യത്തിന്റെ ആത്മാവ്, അംബേദ്കർ നട്ടെല്ലും.  ബിജെപി ലക്ഷ്യമിടുന്നത് ‘ഒരു രാജ്യം, ഒരു പാർട്ടി’ എന്ന അവസ്ഥയ്ക്കാണ്. ഹിറ്റ്ലറും ഈ ലക്ഷ്യം വച്ചാണ് പ്രവർത്തിച്ചത്. […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 8, വ്യാഴം

ഗാര്‍ഹിക പീഡനം തടയാനും അതിജീവിതകള്‍ക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കാനുമായി കേരള പോലീസ് ‘സ്പീക്ക് അപ്പ്’ എന്ന പേരില്‍ പ്രത്യേക ദൗത്യസേന രൂപവത്കരിച്ചു. ഐജി അജിത ബീഗത്തിനാണ് ചുമതല. ലഹരിമാഫിയയുടെ വേരറുക്കാന്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ തൂഫാന് പിന്നാലെയാണ് സ്പീക്ക് അപ്പുമായി ആഭ്യന്തര വകുപ്പ് എത്തുന്നത്. കേരളത്തിലെ വിവിധ ദേശീയ പാത പദ്ധതികള്‍ വേഗത്തിലാക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കൂടിക്കാഴ്ചയ്ക്കിടെ ഉറപ്പുതന്നെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ദേശീയപാത 66 വികസനത്തിലെ കാലതാമസം പരിഹരിക്കും. എന്‍എച്ച് 966 […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

​ഗാർഹിക പീഡനങ്ങൾ അവസാനിപ്പിക്കാൻ സ്പീക് അപ് പദ്ധതി

ഗാർഹിക പീഡനങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിൽ ഗാർഹിക പീഡനങ്ങള്‍ക്കെതിരെ സ്പീക് അപ് പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. പരാതി നൽകുന്ന സ്ത്രീകളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് നോ‍ഡൽ ഓഫീസർ ഐജി അജീതാ ബീഗം പറ‌ഞ്ഞു. പരാതികൾ വീണ്ടും വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി. സതിയെന്ന ദുരാചാരത്തെ കുഴിച്ചുമൂടിയെങ്കിലും വീടിൻെറ അകത്തളങ്ങളിൽ പുതിയ രൂപത്തിൽ സതി തുടരുന്നവെന്ന് പറഞ്ഞുകൊണ്ടാണ് സ്പീക് അപ് പദ്ധതി ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാ വകുപ്പ് ഇന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.