Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഐഎസ്ആ‌ഒയുടെ ഭാവിയിൽ ആശങ്കയറിയിച്ച് പെൻഷനേഴ്സ് അസോസിയേഷൻ

ഐഎസ്ആ‌ർഒയുടെ ഭാവിയിലും ബഹിരാകാശ രം​ഗത്തെ പുതിയ നയംമാറ്റങ്ങളിലും ആശങ്കയറിയിച്ച് ഐഎസ്ആ‌ർഒ പെൻഷനേഴ്സ് അസോസിയേഷൻ. മുൻ ഐഎസ്ആ‌ർഒ ചെയ‌ർമാൻ ജി.മാധവൻ നായ‌ർ, എം.സി.ദത്തൻ, എൻ.നാരായണമൂ‌ർത്തി തുടങ്ങിയ മുതിർന്ന ശാസ്ത്രജ്ഞർ പങ്കെടുത്ത ചടങ്ങിൽ പുതിയ നയങ്ങളിലും ബാ​ഹ്യ ഇടപെടലുകളിലുമുള്ള ആശങ്കകൾ വിരമിച്ച ശാസ്ത്രജ്ഞർ പങ്കുവച്ചു. ഐഎസ്ആ‌ർഒയുടെ സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം നടക്കുന്നതായി സംശയം. ചട്ടങ്ങൾ കാറ്റിൽപറത്തിയുള്ള ഇൻസ്പേസ് ചെയർമാന്റെ നിയമനവും ഇടപെടലും മുതൽ സാങ്കേതിക വിദ്യയും സംവിധാനങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന രീതിയും വരെ വിയോജിപ്പുകൾ ഏറെയാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പീഡന പരാതി അതീവ ഗുരുതരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പാലക്കാട് സിപിഎം സെക്രട്ടറിയായിരുന്ന സുരേഷ് ബാബുവിനെതിരെയുള്ള പീഡന പരാതി അതീവ ഗുരുതരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. സിപിഎം പീഡന പരാതികൾ പാർട്ടിക്കുള്ളിൽ ഒത്തുതീർപ്പാക്കുന്നുവെന്നും തെറ്റുകൾ ചെയ്താൽ നിയമപരമായി ശിക്ഷിക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. പീഡന പരാതികൾ ഒത്തുതീർപ്പാക്കി രാജ്യത്തെ നിയമത്തോടുള്ള വെല്ലുവിളിയാണ് സിപിഎം നടത്തുന്നത്. എന്തുവന്നാലും പാർട്ടിക്കുള്ളിൽ തീർക്കുന്ന ഇത്തരം രീതി ശരിയല്ല, പരാതിയുമായി യുവതി മുന്നോട്ടു വന്നാൽ സംസ്ഥാന സർക്കാർ മുൻഗണന നൽകുമെന്നും, പിന്തുണയ്ക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വീണ്ടും കേസ്

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ദില്ലി പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ നേതാക്കൾ ദില്ലിയിലേക്കെത്തി. തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി ദില്ലി പ്രതിഷേധത്തിൽ പങ്കെടുക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേന്ദ്ര സർവകലാശാലയിൽ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ്

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ചവരിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തി എന്നാണ് എഫ്ഐആറിൽ പറയുന്നത്. വന്ദേമാതരം സെമിനാറിനെച്ചൊല്ലി ഇന്നലേയും പ്രതിഷേധം തുട‍‍ർന്നിരുന്നു. പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്ടറുമായ കെ ശ്രീകുമാറിനെതിരെ വിദ്യാ‍ർത്ഥികളുടെ പ്രതിഷേധമുണ്ടായി. ശ്രീകുമാർ പ്രസം​ഗിക്കുന്നതിനിടെ ​ഗോ ബാക്ക് വിളികളുമായി വിദ്യാർത്ഥികൾ എത്തുകയായിരുന്നു. എബിവിപി പ്രവ‍ർത്തകരും എസ്എഫ്ഐ, എൻഎസ്‍യുഐ, എംഎസ്എഫ് പ്രവർത്തകരും രണ്ട് വിഭാ​ഗങ്ങളായി തിരിഞ്ഞ് വാ​ഗ്വാദം ഉണ്ടാവുകയും ചെയ്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നാനാ പടേക്കര്‍ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് മറാത്തി ചലച്ചിത്ര നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പതിറ്റാണ്ടുകളോളം ഹിന്ദി, മറാത്തി സിനിമകളിൽ സജീവമായിരുന്ന നാനാ പടേക്കർ 1978-ൽ പുറത്തിറങ്ങിയ ഗമൻ എന്ന ചിത്രത്തിലൂടെയാണ് നാനാ പടേക്കർ അഭിനയരംഗത്തേക്ക് കടന്നുവന്നത്. ക്രാന്തിവീർ എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കലാരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ‘പ്രഹാർ: ദി ഫൈനൽ അറ്റാക്ക്’ എന്ന […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മേയർ വി വി രാജേഷ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

തിരുവനന്തപുരം ന​ഗരസഭയിലെ വ്യാജ ഒപ്പ് പരാതിയുമായി ബന്ധപ്പെട്ട് മേയർ വിവി രാജേഷ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തു. വാഴോട്ടുകോണം കൗൺസിലർ സു​ഗതൻ, നഗരസഭ സെക്രട്ടറി എന്നിവർ ഉൾപ്പെടെ 3 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതാവ് എസ് പി ദീപക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗ്യാനേഷ് കുമാറിന് വൻ സുരക്ഷയൊരുക്കി കേന്ദ്രം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി. നിലവിലെ Z+ സുരക്ഷ കൂടുതൽ ശക്തമാക്കി. വസതിയിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും അധിക സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വസതിക്ക് സമീപം അധിക അർധസൈനിക സേനയേയും വിന്യസിച്ചു. ദില്ലിയിലെയും ആഗ്രയിലെ വസതികളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. പ്രതിഷേധം കടുക്കുന്നതിന് പിന്നാലെയാണ് നടപടി. ​

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 8, വ്യാഴം

വോട്ടവകാശത്തേയും ജനാധിപത്യത്തേയും കശാപ്പു ചെയ്തതിനെതിരായ സമരാഗ്‌നിയില്‍ വിറച്ച് ഡല്‍ഹി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ എംപിമാരുടെ പ്രതിഷേധത്തില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും റോഡില്‍ കിടന്നു പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ബലംപ്രയോഗിച്ചും വലിച്ചിഴച്ചുമാണ് ഇരുവരേയും വാഹനത്തില്‍ കയറ്റിയത്. ഇരുവരേയും കസ്റ്റിഡിയിലെടുത്ത ബസ്സിനു മുകളില്‍ പ്രവര്‍ത്തകര്‍ കയറി. നേതാക്കളെ കൊണ്ടുപോകാന്‍ അനുവദിക്കാതെ തടഞ്ഞു. തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് പ്രിയങ്ക പ്രതികരിച്ചു. മുഖ്യമന്ത്രി വിഡി സതീശനും സമരരംഗത്തെത്തി. തുടര്‍ച്ചയായി […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ രാഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും ദില്ലി പൊലീസ് വിട്ടയച്ചു. ബാരകമ്പ സ്റ്റേഷന് മുന്നിൽ വലിയ സംഘർഷം ഉണ്ടായിരുന്നു. മുഖ്യമന്ത്രി വിഡി സതീശൻ, രേവന്ത് റെഡ്ഡി, കെ സി വേണു​ഗോപാൽ, ഇടത് എംപിമാർ തുടങ്ങിയവരെ സ്റ്റേഷന് മുന്നിൽ തടഞ്ഞുവെച്ചിരുന്നു. പിന്നീടാണ് സ്റ്റേഷന് അകത്തേക്ക് കയറ്റിവിട്ടത്. സ്റ്റേഷന് മുന്നിൽ ഉണ്ടായിരുന്ന പ്രവർത്തകരെ ബലം പ്രയോ​ഗിച്ചാണ് പൊലീസ് നീക്കിയത്.   ജനാധിപത്യത്തെ നിശബ്ദമാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തെരഞ്ഞെടുപ്പിലെ […]

Posted inബിസിനസ്സ്

37,700 കോടി രൂപ ലക്ഷ്യമിട്ട് ജിയോ പ്ലാറ്റ്ഫോംസ് ഐപിഒ

37,700 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്ഫോംസ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കെത്തുന്നു. ഇതോടെ രാജ്യം കണ്ട ഏറ്റവും വലിയ ഐ.പി.ഒ.യാകും ജിയോ പ്ലാറ്റ്‌ഫോംസിന്റേത്. ദസറയോടനുബന്ധിച്ച് ഒക്ടോബര്‍ 21-ന് സബ്സ്‌ക്രിപ്ഷന്‍ ആരംഭിക്കും. ലിസ്റ്റിങ് ഉള്‍പ്പെടെയുള്ള എല്ലാ ഐ.പി.ഒ. നടപടികളും ഒക്ടോബര്‍ 30-ന് മുമ്പ് പൂര്‍ത്തിയാക്കും. 2024ല്‍ നടന്ന ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ 27,859 കോടിയുടെ ഐ.പി.ഒ. റെക്കോഡിനെയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 22,562 കോടിയുടെ ഇഷ്യൂവിനെയും മറികടന്ന് ഇത് ഇന്ത്യയിലെ ഏറ്റവും വലിയ […]