കേരളത്തിൽ എയിംസ് വരുമെന്നും അത് താൻ നൽകിയ വാക്കാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരില്ലെന്നും, ജെപി നദ്ദ നൽകിയ ഉറപ്പുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത് മുൻഗണനയെ കുറിച്ചാണ് അതിന് ഹൈക്കോടതി മറുപടിയും നൽകിയിട്ടുണ്ട്. കോടതി ജനങ്ങൾക്ക് വേണ്ടിയാണ് നിൽക്കുന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള 5 സ്ഥലങ്ങളുടെ പ്രെപ്പോസൽ സംസ്ഥാന സർക്കാർ ഇതുവരെയും നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.
രസതന്ത്ര നൊബേൽ ഹെൻറി ബി കാഗനും കെൻസോ സോയിക്കും
2026ലെ രസതന്ത്ര നൊബേൽ പുരസ്കാരങ്ങൾ ഹെൻറി ബി കാഗനും കെൻസോ സോയിക്കും പങ്കിടും. ഓർഗാനിക് കെമിസ്ട്രിയിലെ സുപ്രധാന ചോദ്യങ്ങളിലൊന്നായ കൈറാലിറ്റിക്ക് ഉത്തരം കണ്ടെത്തിയതിനാണ് പുരസ്കാരം. രണ്ട് തന്മാത്രകള്‍ക്ക് പരസ്പര പ്രതിബിംബ സമാന ഘടനയുണ്ടാകുന്നത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് ഇവരുടെ ഗവേഷണമാണ്. മരുന്ന് ഗവേഷണത്തിലടക്കം ഈ ഗവേഷണം നിർണായകമായി. 96ാം വയസിലാണ് ഹെൻറി ബി കാഗനെ തേടി പുരസ്കാരമെത്തുന്നത്. ഫ്രാൻസിലെ പാരീസ് സുഡ് സർവകലാശാലയിലെ എമിരറ്റസ് പ്രൊഫസറാണ് ഹെൻറി ബി കാഗൻ. ടോക്യോ സർവകലാശാലയിലെ എമിരിറ്റസ് […]
മുസ്ലിം ഇതര സമുദായത്തിൽ നിന്നൊരാളെ സംസ്ഥാന വൈസ് പ്രസിഡൻ്റാക്കി മുസ്ലിം ലീഗ്
മുസ്ലിം ഇതര സമുദായത്തിൽ നിന്നുള്ള ആലപ്പുഴ ഹരിപ്പാട് സ്വദേശിയും, മുൻ സിപിഎം നേതാവുമായ ശ്യാം സുന്ദറിനെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലെത്തിച്ച് മുസ്ലിം ലീഗ്. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ശ്യാം സുന്ദർ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററായും, അഖിലേന്ത്യ നേതൃതലത്തിലും നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. സിപിഎമ്മിൽ വിഭാഗീയത് ശക്തമായിരുന്ന 2009 ലാണ് ലീഗിലെത്തിയത്. കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റായും, പത്തനംതിട്ട ജില്ലയുടെ ചുമതലയോടെ ലീഗ് സെക്രട്ടേറിയേറ്റിലും പ്രവർത്തിച്ചു. ദളിത് നേതാവ് യുസി രാമൻ സംസ്ഥാന സെക്രട്ടറിയായി […]
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് ഇന്ത്യാസഖ്യം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ജന്തര്‍മന്തറിലേക്ക് മാർച്ച് നടത്താന്‍ ഒരുങ്ങുകളാണ് ഇന്ത്യാസഖ്യം. മല്ലികാർജുൻ ഖർഗെ വിളിച്ച ഭക്ഷണ വിരുന്നിന് എത്തിയ പ്രതിപക്ഷ എംപിമാർ ഉച്ചഭക്ഷണം ഒരുക്കിയ സാഗർ രത്ന ഹോട്ടലിൽ നിന്ന് ഒരുമിച്ച് ബസിൽ കയറി ജന്തർ മന്തറിലേക്ക് തിരിച്ചു. നേതാക്കൾ കയറിയ ബസുകൾ പൊലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥ ഉണ്ടായി. നിലവില്‍ നേതാക്കൾ ജന്തർ മന്തറിലേക്കുള്ള യാത്രയിലാണ്. രാഹുലും പ്രിയങ്കയും നേതാക്കള്‍ക്കൊപ്പം ബസിലുണ്ട്. പൊലീസ് തടഞ്ഞാലും പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയില്ലെന്നാണ് നേതാക്കളുടെ പ്രതികരണം.
സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ കണ്ണൂർ, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ചു ദിവസവും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ടാണ്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 7, ബുധന്‍
വികസിത ഭാരതം 2047ല്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ഇന്ത്യയില്‍ ഒളിംപിക്സ് നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി, പ്രധാനമന്ത്രി പദവികളിലെത്തിയതിന്റെ 25 ാം വാര്‍ഷികാഘോഷമായ വികസിത് ഭാരത് സങ്കല്‍പ് സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനും രാജ്യത്തെ ആഗോള ഉല്‍പ്പാദന ഹബ് ആക്കാനുമുള്ള ശ്രമം ഉടനേ ഫലംകാണും. 25 വര്‍ഷം ഭരണരംഗത്ത് ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും ജനങ്ങള്‍ക്കു നന്ദിയെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുടെ […]
കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്നും, ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താല്‍പര്യമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചു. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
സർക്കാർ കോളേജുകളുടെ കീഴിലുള്ള ഹോസ്റ്റലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
സർക്കാർ കോളേജുകളുടെ നിയന്ത്രണത്തിലുള്ള ഹോസ്റ്റലുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും വ്യവസ്ഥാപിതവുമാക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഹോസ്റ്റലുകളിലെ വാർഡൻ, ട്യൂട്ടർ നിയമനം, മധ്യവേനലവധിക്കാലത്തെ പ്രവർത്തനം, അനധികൃത താമസക്കാരെ ഒഴിവാക്കൽ എന്നിവ സംബന്ധിച്ചാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുതിയ സർക്കുലർ ഇറക്കിയത്. വാർഡൻ, ട്യൂട്ടർ നിയമന ഉത്തരവുകളിൽ കൗൺസിൽ തീരുമാനം കൃത്യമായി പരാമർശിക്കണമെന്നും, ഓരോ നിയമനവും ജൂൺ 1 മുതൽ മാർച്ച് 31 വരെയുള്ള ഒരു അധ്യയന വർഷത്തേക്ക് മാത്രമായിരിക്കും നിജപ്പെടുത്തുകയെന്നും വ്യക്തമാക്കുന്നു.
റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി റിസര്‍വ് ബാങ്ക്
നീണ്ട ഇടവേളയ്ക്കുശേഷം റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി റിസര്‍വ് ബാങ്ക്. കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഏകദിന വായ്പയുടെ പലിശനിരക്കായ റിപ്പോ ഇതോടെ 5.50 ശതമാനമായി. ആര്‍.ബി.ഐ. പണനയ സമീപനം ന്യൂട്രലില്‍ നിന്നു ഘട്ടംഘട്ടമായുള്ള കാര്‍ക്കശ്യത്തിലേക്കു മാറ്റി. ഇതിനര്‍ഥം വരുന്ന യോഗങ്ങളിലും നിരക്കു വര്‍ധന ഉണ്ടാകും എന്നാണ്. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും വളര്‍ച്ചാ അനുമാനം ആര്‍ബിഐ ഉയര്‍ത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ അനുമാനം 40 ബേസിസ് പോയന്റ് വര്‍ധിപ്പിച്ച് 7.1 ശതമാനമാക്കി. വാര്‍ഷിക ചില്ലറവിലക്കയറ്റ പ്രതീക്ഷ […]
ഫോണ്‍വിളികള്‍ നടത്താനും ഇനി ജെമിനി എഐ
ഉപയോക്താക്കള്‍ക്ക് വേണ്ടി അത്യാവശ്യ ഫോണ്‍വിളികള്‍ നടത്താനും ഇനി ജെമിനി എഐ ഉപയോഗിക്കാനാവും. കോള്‍ ഫോര്‍ മീ ഫീച്ചര്‍ പരിഷ്‌കരിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് അതോറിറ്റിയാണ് ഈ വിവരം പുറത്തുവിട്ടത്. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അടിയന്തര സന്ദേശങ്ങള്‍ അയക്കുന്നതിനാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാനാവുക. ഉദാഹരണത്തിന്, ‘അമ്മയെ വിളിച്ച് ഞാന്‍ വൈകുമെന്ന് പറയൂ’ എന്ന നിര്‍ദേശം നല്‍കിയാല്‍ അമ്മയുടെ നമ്പറിലേക്ക് ഫോണ്‍ വിളിച്ച് നിര്‍ദേശിച്ച വിവരം അറിയിക്കും. ഇത് സംഭാഷണം മുഴുവന്‍ ഓട്ടോമേറ്റ് ചെയ്യില്ല. അതായത് അമ്മയുമായി പൂര്‍ണ […]
