Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ത്യാ സഖ്യം നടത്തിയ പ്രക്ഷോഭത്തിലെ സമരക്കാർക്കെതിരെ പൊലീസ് കേസെടുത്തു

ഓൾ ഇന്ത്യ റേഡിയോ നൽകിയ പരാതിയിൽ ആകാശവാണി ഭവനിലേക്ക് ഇന്ത്യാ സഖ്യം നടത്തിയ പ്രക്ഷോഭത്തിലെ സമരക്കാർക്കെതിരെ പൊലീസ് കേസെടുത്തു. പ്രിയങ്ക ഗാന്ധി അടക്കമുള്ളവർക്കെതിരെ കേസെടുത്തെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തോയെന്ന് വ്യക്തമായിട്ടില്ല. ആകാശവാണി ഭവനിലേക്ക് എംപിമാർ ഉൾപ്പെടെയുള്ളവർ അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലീസ് ആദ്യഘട്ടത്തിൽ സഹകരിച്ചെങ്കിലും അത് മറികടന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. നിയമാനുസൃതമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും 260 […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗ്യാനേഷ് കുമാറിൻറെ രാജിയാവശ്യപ്പെട്ട് ഇന്നും ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി ഇന്ത്യ സഖ്യം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിയാവശ്യപ്പെട്ട് ഇന്നും ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി ഇന്ത്യ സഖ്യം. ഡൽഹിയിൽ തുടരാൻ മറ്റ് എം പിമാർക്ക് മല്ലികാർജുൻ ഖർഗെ നിർദ്ദേശം നല്കി. എല്ലാ പാർട്ടികളോടും കൂടിയാലോചിച്ച് സമര രീതി തീരുമാനിക്കും. ഇന്ത്യാ സഖ്യത്തിൻ്റെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് മാർച്ചിൽ 150 എംപിമാർ അണിനിരക്കും. ആം ആദ്മി പാർട്ടിയും ഡിഎംകെയും പങ്കെടുക്കില്ല. ഇന്നലത്തെ അകാശവാണിക്കുള്ളില്‍ നടന്ന പ്രതിഷേധത്തില്‍ കൂടിയലോചന ഇല്ലാതെ കോണ്‍ഗ്രസ് കുത്തിയിരിപ്പു സമരം നടത്തിയതില്‍ വലിയ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. മോദി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗ്യാനേഷ് കുമാർ അഴിമതി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണ നടപടികൾ വേഗത്തിലാക്കി

പൊതുമരാമത്തു സെക്രട്ടറി ആയിരുന്ന കാലത്ത് ഗ്യാനേഷ് കുമാർ അഴിമതി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണ നടപടികൾ ആഭ്യന്തര വകുപ്പ് വേഗത്തിലാക്കി. കെ എസ് ടി പി പദ്ധതിയിലെ ക്രമക്കേട്, ഉദ്യോഗസ്ഥ തലത്തിലെ ഇടപെടൽ, മലേഷ്യൻ കമ്പനിയിലെ എഞ്ചിനീയർ ലീ സീ ബീനിന്റെ ആത്മഹത്യയിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ പങ്ക് തുടങ്ങിയ കാര്യങ്ങളാവും അന്വേഷിക്കുക. ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് 13 കോടിയോളം രൂപ തടഞ്ഞുവച്ചത് എന്നായിരുന്നു ആരോപണം. തുക ലഭിക്കാത്തതിനെത്തുടർന്നായിരുന്നു ലീ സീ ബീൻ ആത്മഹത്യ ചെയ്തത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 7, ബുധന്‍

ഡല്‍ഹിയില്‍ പ്രതിഷേധ പോരാട്ടവുമായി പ്രതിപക്ഷ എംപിമാര്‍. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ എംപിമാരെ ഡല്‍ഹി പോലീസ് ബലംപ്രയോഗിച്ചും വലിച്ചിഴച്ചും അറസ്റ്റുചെയ്തുനീക്കി. രാത്രി ഒമ്പതരയോടെ ഇവരെ പോലീസ് വിട്ടയച്ചു. പാര്‍ലമെന്റില്‍നിന്ന് തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ആകാശവാണി ഭവനു മുന്നില്‍ പോലീസ് തടഞ്ഞു. ഇതോടെ കുത്തിയിരിപ്പ് സമരമായി മാറി. രാഹുല്‍ ബാരിക്കേഡിനു മുകളിലേക്കു കയറിയും സമരം തുടര്‍ന്നു. രാഹുല്‍, പ്രിയങ്ക, കെ.സി.വേണുഗോപാല്‍ അടക്കമുള്ള […]

Posted inലേറ്റസ്റ്റ്

കാസർകോട് കേന്ദ്ര സർവകലാശാലയിലെ വി.സി ഒന്നാന്തരം ആർ.എസ്.എസുകാരനാണെന്നും വിദ്യാർത്ഥികളെ പുറത്തിറക്കിയാണ് വന്ദേമാതരം സെമിനാർ നടത്തിയതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്

കാസർകോട് കേന്ദ്ര സർവകലാശാലയിലെ വി.സി ഒന്നാന്തരം ആർ.എസ്.എസുകാരനാണെന്നും വിദ്യാർത്ഥികളെ പുറത്തിറക്കിയാണ് വന്ദേമാതരം സെമിനാർ നടത്തിയതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. വന്ദേമാതരത്തിലെ ആദ്യ വരികൾ എസ്.എഫ്.ഐ ഉൾപ്പെടെ രാജ്യത്തിലെ എല്ലാ വിദ്യാർത്ഥികളും പാടുമെന്നും, എന്നാൽ അതിനപ്പുറമുള്ളത് വിഭജനത്തിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർവകലാശാലകളിലും ഇത്തരം പരിപാടികൾ നടത്താനാണ് സംഘപരിവാർ ഉദ്ദേശിക്കുന്നത്. ജനഗണമന ഇവരുടെ വിഷയമേയല്ലെന്നും വന്ദേമാതരത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് വർഗീയ തന്ത്രമാണെന്നും കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ കേരള പൊലീസ് എസ്.എഫ്.ഐയെ ആക്രമിക്കുകയാണ് ചെയ്തതെന്നും സഞ്ജീവ് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    സൗദി-ഹൂത്തി സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദിയിലെ വിമാനത്താവളങ്ങൾക്കും ഓയിൽ റിഫൈനറികൾക്കും നേരെ ഹൂത്തികളുടെ ആക്രമണം. ഹോർമുസിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 11 ഇന്ത്യക്കാർക്ക് പരിക്കേറ്റു. പാകിസ്ഥാനും തുർക്കിയും സൗദിക്കൊപ്പം ചേർന്നതോടെ യെമനിൽ പോരാട്ടം കൂടുതൽ ശക്തമായിരിക്കുകയാണ്.   കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സു​ഗതൻ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ മോചിതനായ സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയും ഷാളണിയിച്ചുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്.   […]

Posted inലേറ്റസ്റ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ ഇന്ത്യ സഖ്യം എംപിമാർക്ക് അവസരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു

തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ ഇന്ത്യ സഖ്യം എംപിമാർക്ക് അവസരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും ബലപ്രയോഗത്തിലൂടെ വേണമെങ്കിൽ എന്നെ നീക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഇരിക്കരുതെന്ന് പൊലീസ് പറയുകയാണെന്നും, പിന്നെ എവിടെ പോകുമെന്നും രാഹുൽ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിവേദനം നൽകാൻ നീക്കം നടക്കുകയാണ്. ഒരു മണിക്കുറിനുള്ളിൽ ഇവർ കമ്മീഷനെ കണ്ടേക്കുമെന്നാണ് സൂചന. നിലവിൽ ഇതിനായുള്ള നിവേദനം തയ്യാറാക്കുകയാണ്.

Posted inലേറ്റസ്റ്റ്

ഡിആർഡിഒ വികസിപ്പിച്ച ഏറ്റവും പുതിയ ‘അഡ്വാൻസ്ഡ് ഹൈ-ആൾട്ടിറ്റ്യൂഡ് പാരച്യൂട്ട്’ പരീക്ഷണം വിജയം

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ച ഏറ്റവും പുതിയ ‘അഡ്വാൻസ്ഡ് ഹൈ-ആൾട്ടിറ്റ്യൂഡ് പാരച്യൂട്ട്’ പരീക്ഷണം വിജയം. രാജ്യത്തെ ഏറ്റവും ഉയർന്ന ഡ്രോപ്പ് സോണുകളിൽ ഒന്നായ ലഡാക്കിലെ ന്യോമയിലാണ് പരീക്ഷണം നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിൽ നിന്നായിരുന്നു പാരച്യൂട്ട് ജമ്പ് നടത്തിയത്. 15,500 അടി ഉയരത്തിൽ വെച്ച് പാരച്യൂട്ട് വിടരുകയും, തുടർന്ന് സമുദ്രനിരപ്പിൽ നിന്ന് 13,700 അടി ഉയരത്തിലുള്ള ന്യോമ ഡ്രോപ്പ് സോണിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സു​ഗതൻ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി

കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സു​ഗതൻ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ മോചിതനായ സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയും ഷാളണിയിച്ചുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സുഗതന്റെ ഭാര്യയും മകനും വിയ്യൂർ ജയിലിൽ എത്തിയിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സൗദിയിൽ വിമാനത്താവളങ്ങളെയും ഓയിൽ റിഫൈനറികളും ആക്രമിച്ച് ഹൂത്തികൾ

സൗദി-ഹൂത്തി സംഘർഷം കനക്കുന്നതിനിടെ, സൗദിയിൽ വിമാനത്താവളങ്ങളെയും ഓയിൽ റിഫൈനറികളും ആക്രമിച്ച് ഹൂത്തികൾ. ജസാൻ, നജ്റാൻ വിമാനത്താവളങ്ങളെ ഹൂത്തികൾ ആക്രമിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അതേസമയം, ഹൂത്തികളിൽ നിന്ന് സുപ്രധാന പ്രദേശങ്ങൾ തിരിച്ചു പിടിക്കാനുള്ള കനത്ത പോരാട്ടം തുടരുകയാണ്. ഹോർമൂസിൽ കപ്പലിന് നേരെയുള്ള ആക്രമണത്തിൽ 11 ഇന്ത്യക്കാർ പരിക്കേറ്റു. കഴിഞ്ഞ ദിവസം വലിയ തിരിച്ചടി നേരിട്ട ഹൂത്തികൾ, വലിയ അവകാശ വാദങ്ങളാണ് ഉന്നയിക്കുന്നത്. പ്രത്യാക്രമണത്തിൽ 200 പേർ കൊല്ലപ്പെട്ടെന്നും റിയാദിലെ കിങ് ഖാലദ് എയർപോർട്ട്, അരാംകോ റിഫൈനറി, അബഹ […]